ന്യൂഡൽഹി: ദേശീയ പാർട്ടി എന്ന അംഗീകാരത്തിൽ നിന്ന് ഇപ്പോൾ തങ്ങളെ ഒഴിവാക്കരുതെന്ന് സിപിഐയുടെ അഭ്യർഥന. തെരഞ്ഞെടുപ്പു കമ്മീഷന്റെ കനിവാണ് സിപിഐ ഇക്കാര്യത്തിൽ തേടിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റത് സിപിഐയുടെ ദേശീയ പാർട്ടി പദവിക്ക് ഭീഷണി ഉയർത്തിയിരുന്നു. പദവിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുംവരെ ക്ഷമിക്കണമെന്നാണ് സിപിഐയുടെ ആവശ്യം.