- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി സിപിഐ; ചാണ്ടി വിഷയത്തിൽ കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇതുവരെ റവന്യൂമന്ത്രിയെ അറിയിച്ചില്ല; തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച ഒരു ഉറപ്പും കിട്ടിയിരുന്നില്ലെന്നും പ്രകാശ് ബാബു
തൃശ്ശൂർ: തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിൽ കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടായിരുന്നുവെന്ന സിപിഐ. കളക്ടറുട റിപ്പോർട്ടിൽ മേലുള്ള നിയമോപദേശം മുഖ്യമന്ത്രി റവന്യൂമന്ത്രിയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. റിപ്പോർട്ടു നല്കിയ മന്ത്രിയെ തന്നെയല്ലേ നിയമോപദേശം കിട്ടിയപ്പോൾ അറിയിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഈ കമ്യൂണിക്കേഷൻ ഗ്യാപ്പാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് നേടാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നതെന്ന കോടിയേരിയുടെ ആരോപണവും പ്രകാശ്ബാബു തള്ളി. ഞങ്ങൾക്കു വേണ്ടത് രാജി മാത്രമായിരുന്നു. ക്രെഡിറ്റു വേണ്ട. തോമസ് ചാണ്ടി രാജിവച്ചതോടെ അഭിപ്രായവ്യത്യാസവും തീർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷമുന്നണിയിൽ തന്നെയാണ് സിപിഐയും സിപിഎമ്മും. ഈ രണ്ടു പാർട്ടിയും തമ്മിൽ ചാണ്ടി വിഷയത്തിലുപരി ഒട്ടേറെ കാര്യങ്ങളിൽ സഹകരിക്കുന്നുണ്ട്. ഇതു തുടരും. തോമസ് ചാണ്ടി മന്ത്രി സഭയിൽ തുടർന്നതാണ് യുഡിഎഫിന് പിടിവള്ളിയായതെന്നു
തൃശ്ശൂർ: തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിൽ കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടായിരുന്നുവെന്ന സിപിഐ. കളക്ടറുട റിപ്പോർട്ടിൽ മേലുള്ള നിയമോപദേശം മുഖ്യമന്ത്രി റവന്യൂമന്ത്രിയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. റിപ്പോർട്ടു നല്കിയ മന്ത്രിയെ തന്നെയല്ലേ നിയമോപദേശം കിട്ടിയപ്പോൾ അറിയിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഈ കമ്യൂണിക്കേഷൻ ഗ്യാപ്പാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു
തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് നേടാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നതെന്ന കോടിയേരിയുടെ ആരോപണവും പ്രകാശ്ബാബു തള്ളി. ഞങ്ങൾക്കു വേണ്ടത് രാജി മാത്രമായിരുന്നു. ക്രെഡിറ്റു വേണ്ട. തോമസ് ചാണ്ടി രാജിവച്ചതോടെ അഭിപ്രായവ്യത്യാസവും തീർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷമുന്നണിയിൽ തന്നെയാണ് സിപിഐയും സിപിഎമ്മും. ഈ രണ്ടു പാർട്ടിയും തമ്മിൽ ചാണ്ടി വിഷയത്തിലുപരി ഒട്ടേറെ കാര്യങ്ങളിൽ സഹകരിക്കുന്നുണ്ട്. ഇതു തുടരും.
തോമസ് ചാണ്ടി മന്ത്രി സഭയിൽ തുടർന്നതാണ് യുഡിഎഫിന് പിടിവള്ളിയായതെന്നും സിപിഐ പറഞ്ഞു. സോളാർ റിപ്പോർട്ടിൽ മുഖം നഷ്ടപ്പട്ട യുഡിഎഫിനെ സിപിഐ നിലപാട് സഹായിച്ചു എന്ന കോടിയേരിയുടെ ആരോപണത്തെയാണ് പ്രകാശ് ബാബു തള്ളിയത്.