- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.പി.എം മാത്രമല്ല സർക്കാർ, നിയമം വിട്ടു പ്രവർത്തിക്കാനുമില്ല; മൂന്നാറിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തെക്കുറിച്ച് അറിയില്ല; വിളിക്കാത്ത യോഗത്തിൽ എന്തിന് റവന്യുമന്ത്രി പോകണം? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രൻ; കഴിവില്ലെങ്കിൽ റവന്യൂമന്ത്രി രാജിവെക്കണമെന്ന് എസ് രാജേന്ദ്രൻ എംഎൽഎ; മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ സിപിഐ-സി.പി.എം തമ്മിലടി മൂക്കുന്നു
തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രിയുടെ നിലപാടിയും രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. റവന്യൂമന്ത്രിയെ ഒഴിവാക്കിയും കൈയേറ്റക്കാർക്ക് വേണ്ടി യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ചു കൊണ്ടാണ് കാനം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി സിപിഐക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നു കാനം പറഞ്ഞു. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യൂ മന്ത്രി പങ്കെടുക്കണമെന്നും കാനം ചോദിച്ചു. ഏത് യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാനാകൂവെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചതിന് സിപിഐ എന്തിന് പരാതി പറയണം. ഏത് യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരം മാത്രമെ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയു. കോടതിയുള്ള രാജ്യമാണ്. നിയമനടപടി നേരിടേണ്ടി വരും. സിപിഐഎം മാത്രമല്ല സർക്കാരെന്നും കാനം ഓർമ്മിപ്പിച്ചു. സർക്കാരിന്റെ നയം മനസ്സിലാക്കുന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള ബാ
തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രിയുടെ നിലപാടിയും രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. റവന്യൂമന്ത്രിയെ ഒഴിവാക്കിയും കൈയേറ്റക്കാർക്ക് വേണ്ടി യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ചു കൊണ്ടാണ് കാനം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി സിപിഐക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നു കാനം പറഞ്ഞു. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യൂ മന്ത്രി പങ്കെടുക്കണമെന്നും കാനം ചോദിച്ചു. ഏത് യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാനാകൂവെന്നും കാനം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചതിന് സിപിഐ എന്തിന് പരാതി പറയണം. ഏത് യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരം മാത്രമെ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയു. കോടതിയുള്ള രാജ്യമാണ്. നിയമനടപടി നേരിടേണ്ടി വരും. സിപിഐഎം മാത്രമല്ല സർക്കാരെന്നും കാനം ഓർമ്മിപ്പിച്ചു.
സർക്കാരിന്റെ നയം മനസ്സിലാക്കുന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള ബാധ്യതയാണ് സർക്കാരിനുള്ളത്. റവന്യൂ മന്ത്രിയെ ക്ഷണിക്കാതെ ഇത്തരത്തിലൊരു യോഗം വിളിക്കുന്ന കീഴ്‌വഴക്കം ഇല്ലാത്തതാണ്. എന്നാൽ ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭൂസംരക്ഷണ നിയമപ്രകാരം മാത്രമേ മൂന്നാറിന്റെ കാര്യത്തിൽ പ്രവർത്തിക്കാനാകൂ. റവന്യു മന്ത്രി പങ്കെടുക്കാത്ത യോഗത്തിൽ എന്തു തീരുമാനമാണ് എടുക്കുകയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം റവന്യൂ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി സി.പി.എം എംഎൽഎ രാജേന്ദ്രനും രംഗത്തെത്തി. കാര്യങ്ങൾ ചെയ്യാനറിയില്ലെങ്കിൽ രാജേന്ദ്രൻ രാജിവെക്കുകയാണ് വേണ്ടതെന്ന് രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിൽ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കൈയേറ്റക്കാർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുനീങ്ങിയപ്പോൾത്തന്നെ പ്രാദേശിക സി.പി.എം., സിപിഐ. നേതൃത്വം അദ്ദേഹത്തെ മാറ്റണമെന്ന് ശക്തമായ സമ്മർദം സർക്കാരിൽ ചെലുത്തിയിരുന്നു. കൈയേറ്റഭൂമിയിൽനിന്ന് കുരിശുനീക്കിയത് വിവാദമായപ്പോൾ മുഖ്യമന്ത്രിതന്നെ ഇടുക്കിയിൽനിന്നുള്ള ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച് യോഗം നടത്തിയിരുന്നു.
ഈ യോഗത്തിലെ തീരുമാനങ്ങൾ കളക്ടറും സബ്കളക്ടറും നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് കഴിഞ്ഞയാഴ്ച ഇടുക്കിയിൽ നിന്നുള്ള സർവകക്ഷിസംഘം മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതിനൽകിയത്. മന്ത്രി എം.എം. മണി, എസ്. രാജേന്ദ്രൻ എം. എൽ.എ., കെപിസിസി. വൈസ് പ്രസിഡന്റ് എ.കെ. മണി തുടങ്ങിയ പ്രമുഖരും നിവേദനത്തിൽ ഒപ്പിട്ടിരുന്നു. ഇതേത്തുടർന്നാണ് യോഗം വിളിക്കാൻ മുഖ്യമന്ത്രി റവന്യൂമന്ത്രിക്ക് നിർദ്ദേശം നൽകിയത്.
റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശ പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.