- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലമ്പൂരിൽ പൊലീസുകാർ വെടിവെച്ച് കൊന്ന മാവോയിസ്റ്റുകൾക്ക് അനുശോചനം രേഖപ്പെടുത്തി സിപിഐ ജില്ലാ സമ്മേളനം; സിപിഎം വർഗീയവാദികളോട് കൂട്ടുകൂടുന്നതായും ആക്ഷേപം; പറപ്പൂർ പഞ്ചായത്തിൽ അധികാരം പിടിക്കാൻ എസ്ഡിപിഐയുമായി കൂട്ടുകൂടിയത് തെറ്റായ നടപടിയെന്നും വിമർശനം
മലപ്പുറം: കഴിഞ്ഞ വർഷം നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട മാവോ വാദികളെ അനുശോചിച്ച് സിപിഐ മലപ്പുറം ജില്ലാ സമ്മേളനം. പൊലീസ് ആക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നാണ് സമ്മേളന തുടക്കത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. വണ്ടൂരിൽ നടക്കുന്ന സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് സിപിഎമ്മിനും പൊലീസിനെയും പ്രതിരോധത്തിലാക്കുന്ന നിലപാടുമായി സിപിഐ രംഗത്തെത്തിയിട്ടുള്ളത്. നിലമ്പൂർ വനത്തിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്കായി ഇന്നലെ സിപിഐ. ജില്ലാ സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര നേതാവ് കുപ്പുദേവരാജ്, അജിത എന്നിവരുടെ പേരുകളാണ് കെ. ബാബുരാജ് അവതരിപ്പിച്ച അനുശോചനപ്രമേയത്തിൽ പരാമർശിച്ചത്. നിലമ്പൂർ ഏറ്റുമുട്ടലുണ്ടായ ഉടൻതന്നെ പൊലീസ് നടപടിക്കെതിരെ കാനം രാജേന്ദ്രനടക്കമുള്ളവർ രംഗത്തുവന്നിരുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾകൂടി ഭാഗമായ സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ട
മലപ്പുറം: കഴിഞ്ഞ വർഷം നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട മാവോ വാദികളെ അനുശോചിച്ച് സിപിഐ മലപ്പുറം ജില്ലാ സമ്മേളനം. പൊലീസ് ആക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നാണ് സമ്മേളന തുടക്കത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. വണ്ടൂരിൽ നടക്കുന്ന സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് സിപിഎമ്മിനും പൊലീസിനെയും പ്രതിരോധത്തിലാക്കുന്ന നിലപാടുമായി സിപിഐ രംഗത്തെത്തിയിട്ടുള്ളത്.
നിലമ്പൂർ വനത്തിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്കായി ഇന്നലെ സിപിഐ. ജില്ലാ സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര നേതാവ് കുപ്പുദേവരാജ്, അജിത എന്നിവരുടെ പേരുകളാണ് കെ. ബാബുരാജ് അവതരിപ്പിച്ച അനുശോചനപ്രമേയത്തിൽ പരാമർശിച്ചത്. നിലമ്പൂർ ഏറ്റുമുട്ടലുണ്ടായ ഉടൻതന്നെ പൊലീസ് നടപടിക്കെതിരെ കാനം രാജേന്ദ്രനടക്കമുള്ളവർ രംഗത്തുവന്നിരുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾകൂടി ഭാഗമായ സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകവഴി കൃത്യമായ രാഷ്ട്രീയസന്ദേശമാണ് സിപിഐ. നൽകിയിരിക്കുന്നത്.
പൊലീസിന്റെ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് പൊലീസും സർക്കാരും വാദിക്കുമ്പോൾ നിലമ്പൂരിൽ നടത്തിയത് പൊലീസിന്റെ ആക്രമണമെന്നാണ് സിപിഐ തുറന്നടിക്കുന്നത്. ഇത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. നിയമലംഘനം ആരു നടത്തിയാലും നടപടിയെടുക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പി.വി അൻവർ എംഎൽഎയുടെ തടയണ നിർമ്മാണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. സമ്മേളനത്തിൽ അവതിരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലും സിപിഎമ്മിനെതിരെ വിമർശനമുയർന്നു.
വർഗീയതയെ എതിർക്കണമെന്നു പ്രസംഗിക്കുന്ന സിപിഎം മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകളിൽ ഇരട്ടത്താപ്പാണ് കാട്ടുന്നത്. പറപ്പൂർ പഞ്ചായത്തിൽ അധികാരം പിടിക്കാൻ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച സിപിഎം നിലപാട്, ഇടതു സമീപനത്തിനു വിരുദ്ധമായ നിലപാടാണെന്നും സിപിഐ കുറ്റപ്പെടുത്തി. മറ്റു ചില പഞ്ചായത്തുകളിലും സിപിഎം ഇതേ അടവുനയം സ്വീകരിക്കുന്നുണ്ടെന്നും അത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സിപിഎമ്മിനു മാത്രമല്ല, മലപ്പുറം ജില്ലാ സമ്മിളനത്തിൽ എതിർപ്പുയർന്നത്. സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. സിപിഎമ്മിന്റെ തെറ്റായ നയങ്ങളെ എതിർക്കാൻ ധൈര്യം കാണിക്കുന്ന സംസ്ഥാന നേതൃത്വം പക്ഷേ,. ചില കാര്യങ്ങളിൽ അഡ്ജസ്റ്റ്മെന്റിനു തയ്യാറാകുന്നുണ്ടെന്നായിരുന്നു സമ്മേളനത്തിലെ വിമർശനം. കോവളം കൊട്ടാരത്തിന്റെ കാര്യത്തിൽ സിപിഐയുടെ നിലപാട് നിരാശാജനകമാണെന്നു പ്രതിനിധികളിൽ ചിലർ തുറന്നടിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലാണു സമ്മേളന പ്രതിനിധികൾ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയത്.
ലൈഫ് മിഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നായിരുന്നു മറ്റൊരു പ്രമേയം. ലൈഫ് മിഷൻ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നും അശാസ്ത്രീയ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പിപി സുനീർ, കെ പ്രകാശ് ബാബു, സത്യൻ മൊകേരി, ടി പുരുഷോത്തമൻ, കെപി രാജേന്ദ്രൻ, പി സുബ്രഹ്മണ്യൻ, അഷ്റഫലി കാളിയത്ത്, കെ ബാബുരാജ്, കെ പ്രഭാകരൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. സമ്മേളനത്തിൽ ഇന്ന് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.