- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ എല്ലാം തുറന്നു പറയും; രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും കെ ഇ ഇസ്മയിൽ; ഗൾഫിൽ നിന്ന് നേതാവ് പണം പിരിക്കുന്നുവെന്ന ആരോപണം ചർച്ചയാക്കി ഔദ്യോഗിക പക്ഷവും; സിപിഐയിലെ ഗ്രൂപ്പിസം പൊട്ടിത്തെറിയിലേക്ക്
മലപ്പുറം: പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നതായി സിപിഐ നേതാവ് കെ.ഇ ഇസ്മയിൽ. ഇതുസംബന്ധിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഇസ്മയിൽ പരാതി നൽകി. കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് സമ്മേളനത്തിന്റെ ഭാഗമാക്കുന്നതിനെതിരെയാണ് ഇസ്മയിൽ പരാതി നൽകിയത്. പാർട്ടിയിൽ ഒറ്റപ്പെടുത്തുന്നുവെന്നും, ഇതു തുടർന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ഇസ്മയിൽ മുന്നറിപ്പ് നൽകിയിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്ക് അയച്ച കത്തിലാണ് ഇസ്മയിൽ വിശദീകരണവും മുന്നറിയിപ്പും നൽകിയിരിക്കുന്നത്. നേതൃത്വം ഇടപെട്ടിങ്കിൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്നും ഇസ്മയിൽ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇസ്മയിലിന്റെ പരാതിയിൽ സുധാകർ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന പരോക്ഷ ആരോപണമാണ് ഇസ്മയിൽ ഉയർത്തുന്നത്. എംപിയും മുൻ മന്ത്രിയുമായ കെ.ഇ ഇസ്മയിലിനെതിരെ സിപിഐ സമ്മേളനത്തിലാണ് ഗുരുതര ആരോപണമുയർന്നത്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ
മലപ്പുറം: പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നതായി സിപിഐ നേതാവ് കെ.ഇ ഇസ്മയിൽ. ഇതുസംബന്ധിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഇസ്മയിൽ പരാതി നൽകി. കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് സമ്മേളനത്തിന്റെ ഭാഗമാക്കുന്നതിനെതിരെയാണ് ഇസ്മയിൽ പരാതി നൽകിയത്. പാർട്ടിയിൽ ഒറ്റപ്പെടുത്തുന്നുവെന്നും, ഇതു തുടർന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ഇസ്മയിൽ മുന്നറിപ്പ് നൽകിയിട്ടുണ്ട്.
സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്ക് അയച്ച കത്തിലാണ് ഇസ്മയിൽ വിശദീകരണവും മുന്നറിയിപ്പും നൽകിയിരിക്കുന്നത്. നേതൃത്വം ഇടപെട്ടിങ്കിൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്നും ഇസ്മയിൽ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇസ്മയിലിന്റെ പരാതിയിൽ സുധാകർ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന പരോക്ഷ ആരോപണമാണ് ഇസ്മയിൽ ഉയർത്തുന്നത്.
എംപിയും മുൻ മന്ത്രിയുമായ കെ.ഇ ഇസ്മയിലിനെതിരെ സിപിഐ സമ്മേളനത്തിലാണ് ഗുരുതര ആരോപണമുയർന്നത്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇസ്മയിലിനെതിരായ ആരോപണം. പാർട്ടിയുടെ അറിവില്ലാതെ ഇസ്മയിൽ ഗൾഫിൽ നിന്ന് പണം പിരിക്കുന്നുവെന്നാണ് ആരോപണം. ഷാർജയിലെ പാർട്ടി ഘടകം കൺട്രോൾ കമ്മീഷന് നൽകിയ പരാതി സംസ്ഥാന സമ്മേളനത്തിനെത്തുകയായിരുന്നു.
പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന് പുറമെ യു.എ.ഇയിൽ ആഡംബര ഹോട്ടലിൽ താമസിച്ചുവെന്നും ആരോപണമുണ്ട്. തന്റെ സുഹൃത്താണ് ആഡംബര ഹോട്ടലിൽ താമസിക്കുന്നതിന് പണം ചെലവഴിച്ചതെന്നാണ് ഇസ്മയിലിന്റെ വിശദീകരണം. ഇത് ആദ്യമായാണ് ഒരു മുതിർന്ന നേതാവിനെതിരായ ആരോപണങ്ങൾ സിപിഐ സമ്മേളന റിപ്പോർട്ടിൽ ഇടംപിടിക്കുന്നത്.
നേരത്തെ തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ പാർട്ടിയുടെ വാദങ്ങൾ തള്ളി പരസ്യപ്രതികരണം നടത്തിയ സംഭവത്തിലും ഇസ്മയിലിനെതിരെ വിമർശനം ഉയർന്നിരുന്നു.