- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന സിപിഐ നേതാവ് സി എ കുര്യൻ അന്തരിച്ചു; അന്ത്യം മുന്നാറിൽ വെച്ച്; വിട പറഞ്ഞത് മൂന്ന് തവണ പീരുമേട് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായി വ്യക്തിത്വം
മൂന്നാർ: സിപിഐ നേതാവും, മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യൻ(88) അന്തരിച്ചു. മൂന്നാറിൽ വച്ചായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് നിന്ന് എംഎൽഎയായി.
എഐടിയുസിയുടെ അമരക്കാരൻ എന്ന നിലയിൽ പേരെടുത്ത നേതാവാണ് വിടവാങ്ങുന്നത്. പത്താം കേരള നിയമസഭയിലെ ഡെപ്യൂട്ട് സ്പീക്കറായിരുന്നു അദ്ദേഹം. നിലവിൽ സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗവുമാണ്.
1960 മുതലാണ് സി എ കുര്യൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമാകുന്നത്. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ച അദ്ദേഹം 1977ൽ പീരുമേട് മണ്ഡലത്തിൽ നിന്നാണ് അഞ്ചാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ 1980-82ലും, 1996-2010ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ച് എത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story