- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജില്ലാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേ സിപിഐ ജില്ലാ സെക്രട്ടറിയുടെ ബന്ധുക്കൾ അടക്കം 45 കുടുംബങ്ങൾ സിപിഎമ്മിലേക്ക്; വിഭാഗീയത രൂക്ഷമായ പത്തനംതിട്ട ജില്ലാ കമ്മറ്റിയിൽ തെരഞ്ഞെടുപ്പിനും അരങ്ങൊരുങ്ങി; ചിറ്റയത്തിനെ പന്നപ്പുലയൻ വിളിച്ചതും ചർച്ചയാക്കും; പ്രതിസന്ധിയിലായത് എപി ജയൻ
പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തിൽ, അദ്ദേഹത്തിന്റെ ബന്ധുക്കൾ അടക്കം 45 കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നു. സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്റെ പഞ്ചായത്തായ പള്ളിക്കലിലാണ് നേതൃത്വത്തിന് നാണക്കേടുണ്ടായ സംഭവം അരങ്ങേറിയിരിക്കുന്നത്. ജയന്റെ നിലപാടുകളോടുള്ള പരസ്യ പ്രതിഷേധമായിട്ടാണ് പാർട്ടി മാറ്റം. എപി ജയന്റെ സഹോദരൻ പഞ്ചായത്തംഗമായ എപി സന്തോഷിന്റെ വാർഡിൽ നിന്നുള്ള എഐവൈഎഫ് പ്രവർത്തകർ ഡിവൈഎഫ്ഐ അംഗത്വമെടുത്തു. പെരിങ്ങനാട് ലോക്കൽ കമ്മറ്റിയിൽ നിന്നുള്ള 45 കുടുംബങ്ങളാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. ഇന്നലെ രാത്രി വൈകിയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സിപിഎം ഏരിയ സെക്രട്ടറി പിബി ഹർഷകുമാറുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇവർക്ക് അംഗത്വം നൽകാനും തീരുമാനമായി. പാർട്ടി വിട്ടവർ ഇന്നലെ രാത്രി തന്നെ പ്രകടനവും നടത്തി. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും എപി ജയനുമെതിരേ പ്രവർത്തകർക്കിടയിൽ വികാരം ശക്തമാണ്. പാർട്ടിക്കാർക്ക് യാതൊരു പ്
പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തിൽ, അദ്ദേഹത്തിന്റെ ബന്ധുക്കൾ അടക്കം 45 കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നു. സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്റെ പഞ്ചായത്തായ പള്ളിക്കലിലാണ് നേതൃത്വത്തിന് നാണക്കേടുണ്ടായ സംഭവം അരങ്ങേറിയിരിക്കുന്നത്. ജയന്റെ നിലപാടുകളോടുള്ള പരസ്യ പ്രതിഷേധമായിട്ടാണ് പാർട്ടി മാറ്റം.
എപി ജയന്റെ സഹോദരൻ പഞ്ചായത്തംഗമായ എപി സന്തോഷിന്റെ വാർഡിൽ നിന്നുള്ള എഐവൈഎഫ് പ്രവർത്തകർ ഡിവൈഎഫ്ഐ അംഗത്വമെടുത്തു. പെരിങ്ങനാട് ലോക്കൽ കമ്മറ്റിയിൽ നിന്നുള്ള 45 കുടുംബങ്ങളാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. ഇന്നലെ രാത്രി വൈകിയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സിപിഎം ഏരിയ സെക്രട്ടറി പിബി ഹർഷകുമാറുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇവർക്ക് അംഗത്വം നൽകാനും തീരുമാനമായി. പാർട്ടി വിട്ടവർ ഇന്നലെ രാത്രി തന്നെ പ്രകടനവും നടത്തി.
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും എപി ജയനുമെതിരേ പ്രവർത്തകർക്കിടയിൽ വികാരം ശക്തമാണ്. പാർട്ടിക്കാർക്ക് യാതൊരു പ്രയോജനവും ചിറ്റയത്തിൽ നിന്നുണ്ടാകുന്നില്ല എന്നാണ് ഒരു ആരോപണം. സിപിഎമ്മാകട്ടെ ചിറ്റയത്തിനെതിരേ പ്രതിഷേധ നിലപാട് സ്വീകരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ജില്ലാ അസി. സെക്രട്ടറിയായിരുന്ന മനോജ് ചരളേൽ സ്വകാര്യ സംഭാഷണത്തിൽ ചിറ്റയത്തിനെ പന്നപ്പുലയൻ എന്ന് വിളിച്ചത് വിവാദമായിരുന്നു.
ഇതിന്റെ പേരിൽ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ചരളേൽ തിരികെ പാർട്ടിയിലെത്തുകയും റാന്നി മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്രയേറെ വിവാദം ഉണ്ടായിട്ടും ഈ വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടാതിരുന്ന ചിറ്റയത്തിന്റെ നിലപാട് ദുരൂഹമായിരുന്നു. എന്തു കൊണ്ട് ചിറ്റയം ഈ വിഷയത്തിൽ പ്രതികരിച്ചില്ല എന്ന് അന്വേഷിച്ചവർക്ക് മറുപടി കിട്ടിയതുമില്ല.
പാർട്ടിയിൽ ആദർശത്തിന്റെ ഇമേജുള്ള പി പ്രസാദിനെ വെട്ടി നിരത്തിയാണ് എപി ജയൻ സെക്രട്ടറിയായത്. പ്രസാദിനെ അനുകൂലിക്കുന്നവരിൽ പലരും ജയന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇതിന് പുറമേയാണ് അടൂർ, കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളിലുള്ള സിപിഐ-സിപിഎം തർക്കം.
കോന്നിയിൽ മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേക്കേറിയിരുന്നു. കാനത്തിന്റെ യാത്രയ്ക്ക് വേണ്ടത്ര ആളെക്കൂട്ടാനും സിപിഐ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. സിപിഎമ്മാകട്ടെ ഇടതുമുന്നണിയുടെ യാത്രയ്ക്ക് പാലം വലിക്കുകയും ചെയ്തു.