- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കും പ്രകാശ് കാരാട്ടിനും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ; പരസ്യമായി പറഞ്ഞാൽ മറുപടിയും പരസ്യമായി തന്നെ; സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചത് മുതലാളിമാർ; മേലാവി എന്ന പദം മലയാള ഭാഷയ്ക്ക് ജയരാജൻ നൽകിയ സംഭാവനയെന്ന് പരിഹാസം; ഇടതു മുന്നണിയിലെ രണ്ടാമൻ ആഞ്ഞടിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തു വന്നത്. പ്രകാശ് കാരട്ടിനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കാനത്തിന്റെ വിമർശനം ഏറെ കേൾക്കേണ്ടിവന്നത്. നിലമ്പൂർ മാവോയിസ്റ്റ് വേട്ട തെറ്റെന്നത് രാജ്യത്തെ ഇടത് നിലപാടാണ്. അത് എങ്ങനെയാണ് പ്രതിപക്ഷ നിലപാടാകുന്നത്. കാരാട്ട് പരസ്യമായി പറഞ്ഞതിനാലാണ് പരസ്യ മറുപടിയെന്നും കാനം പറഞ്ഞു. ഇടതുപക്ഷ സർക്കാർ ഒരിക്കലും യുഎപിഎ നിയമം നടപ്പിലാക്കരുത്. എൽഡിഎഫ് ദുർബലപ്പെടുന്നത് തടയുകയാണ് സിപിഐ ചെയ്തത്. മന്ത്രിസഭാ തീരുമാനങ്ങൾ രഹസ്യമാക്കി വെയ്ക്കുന്നതിനോട് സിപിഐക്ക് യോജിപ്പില്ല. വിവരാവകാശം നിയമം ശക്തമായി തന്നെ നടപ്പിലാക്കണം. ഈ നിലപാടെങ്ങനെ പ്രതിപക്ഷ നിലപാടാകുമെന്ന് കാരാട്ട് വ്യക്തമാക്കണം. വ്യത്യാസങ്ങൾ സിപിഐഎമ്മുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും കാനം പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി ഇടത് വിരുദ്ധമെന്ന നിലപാടാണ് എന്നതിൽ ഉറച്ചു നിൽക്കുന്നു. സമരം കൊണ്ടെന്ത് നേ
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തു വന്നത്. പ്രകാശ് കാരട്ടിനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കാനത്തിന്റെ വിമർശനം ഏറെ കേൾക്കേണ്ടിവന്നത്. നിലമ്പൂർ മാവോയിസ്റ്റ് വേട്ട തെറ്റെന്നത് രാജ്യത്തെ ഇടത് നിലപാടാണ്. അത് എങ്ങനെയാണ് പ്രതിപക്ഷ നിലപാടാകുന്നത്. കാരാട്ട് പരസ്യമായി പറഞ്ഞതിനാലാണ് പരസ്യ മറുപടിയെന്നും കാനം പറഞ്ഞു. ഇടതുപക്ഷ സർക്കാർ ഒരിക്കലും യുഎപിഎ നിയമം നടപ്പിലാക്കരുത്.
എൽഡിഎഫ് ദുർബലപ്പെടുന്നത് തടയുകയാണ് സിപിഐ ചെയ്തത്. മന്ത്രിസഭാ തീരുമാനങ്ങൾ രഹസ്യമാക്കി വെയ്ക്കുന്നതിനോട് സിപിഐക്ക് യോജിപ്പില്ല. വിവരാവകാശം നിയമം ശക്തമായി തന്നെ നടപ്പിലാക്കണം. ഈ നിലപാടെങ്ങനെ പ്രതിപക്ഷ നിലപാടാകുമെന്ന് കാരാട്ട് വ്യക്തമാക്കണം. വ്യത്യാസങ്ങൾ സിപിഐഎമ്മുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും കാനം പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി ഇടത് വിരുദ്ധമെന്ന നിലപാടാണ് എന്നതിൽ ഉറച്ചു നിൽക്കുന്നു. സമരം കൊണ്ടെന്ത് നേടിയെന്ന് ചോദിച്ചത് മുതലാളിമാരാണ്. ഈ ചോദ്യമാണ് മുഖ്യമന്ത്രി മഹിജയോട് ചോദിച്ചത്. പസമരം തീർത്തതിലുള്ള ക്രെഡിറ്റ് ഏറ്റെടുക്കാനില്ല. മുഖ്യമന്ത്രിക്ക് എന്ത് വേണമെങ്കിലും പറയാം. എന്തെങ്കിലും സഹായം ചോദിച്ച് അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലേണ്ട കാര്യം തനിക്കില്ലെന്നും കാനം വ്യക്തമാക്കി.
രമൺ ശ്രീവാസ്തവയെന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് സിറാജൂന്നിസയേയും കരുണാകരനേയുമാണ്. മുഖ്യമന്ത്രിക്ക് തന്നെ ആര് ഉപദേശിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മൂന്നാർ വിഷയത്തിൽ ഇടത് പക്ഷത്തിന് ഒരുനിലപാടാണ് ഉള്ളത്. മുഖ്യമന്ത്രി ഈ നിലപാടാണ് നിയമസഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതാണ് ഇപ്പോൾ മൂന്നാറിൽ നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം തന്നെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഇ.പി.ജയരാജനെ പ്രതികരണമായി പരിഹാസം മേലാവി എന്ന പദം മലയാള ഭാഷയ്ക്കുള്ള ജയരാജന്റെ സംഭാവനയണ്. ജയരാജൻ ഇടത്മുന്നണിക്ക് നൽകിയ സംഭാവന വിലയിരുത്താനാവില്ല. ഇതുപോലുള്ള വലിയ ആളുകളെ കുറിച്ച് പറയാൻ താൻ ആളല്ല. വിവാദങ്ങൾ ഒഴിവാക്കേണ്ടത് വിവാദം ഉണ്ടാക്കുന്നവർ. അത് സിപിഐ അല്ലെന്നും കാനം പറഞ്ഞു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.
വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ