- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിരപ്പിള്ളിയെ കുറിച്ച് ഒന്നും മിണ്ടരുത്; എയ്ഡഡ് സ്‌കൂൾ നിയമനം പിഎസ്സിക്ക് വിടണം; നിലപാടുകൾ ഉറപ്പിച്ച് സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയങ്ങൾ
ലപ്പുറം: അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ സിപിഐ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്സിക്ക് വിടുകയും വേണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.െഎ. സംസ്ഥാന സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമവായത്തിലൂടെ അതിരപ്പിള്ളി പദ്ധതി യാഥാർഥ്യമാക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണിയും സിപിഎമ്മും ആവർത്തിക്കുേമ്പാഴാണ് പദ്ധതി നടപ്പാക്കരുതെന്ന ശക്തമായ നിലപാട് ഘടകകക്ഷിയായ സി.പി.െഎ മുന്നോട്ട് െവച്ചിട്ടുള്ളത്. വൈദ്യുതി ബോർഡിലെ സി.പി.െഎ അനുകൂല സംഘടന പ്രതിനിധികളുടെ വിയോജിപ്പ് തള്ളിയാണ് ഇത്തരമൊരു നിലപാട് പാർട്ടി കൈക്കൊണ്ടതെന്നും ശ്രദ്ധേയം. കേരളം നേരിടുന്ന ഊർജ പ്രതിസന്ധിക്ക് ഒറ്റമൂലിയാണ് ഈ പദ്ധതിയെന്ന ്പ്രചാരണം നടക്കുന്നുണ്ട്. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ലെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാർ അതിരപ്പിള്ളി പദ്ധതിക്ക് രംഗത്തു വരുന്നത് പ്രതിഷേധാർഹമാണ്. കേവലം 160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്ടർ വനഭൂമിയെ വെള്ളത്തിൽ മുക്കിക്കൊന്നും വിലമതിക്കാത്ത ജൈവവൈവിധ്യത്
ലപ്പുറം: അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ സിപിഐ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്സിക്ക് വിടുകയും വേണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.െഎ. സംസ്ഥാന സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമവായത്തിലൂടെ അതിരപ്പിള്ളി പദ്ധതി യാഥാർഥ്യമാക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണിയും സിപിഎമ്മും ആവർത്തിക്കുേമ്പാഴാണ് പദ്ധതി നടപ്പാക്കരുതെന്ന ശക്തമായ നിലപാട് ഘടകകക്ഷിയായ സി.പി.െഎ മുന്നോട്ട് െവച്ചിട്ടുള്ളത്. വൈദ്യുതി ബോർഡിലെ സി.പി.െഎ അനുകൂല സംഘടന പ്രതിനിധികളുടെ വിയോജിപ്പ് തള്ളിയാണ് ഇത്തരമൊരു നിലപാട് പാർട്ടി കൈക്കൊണ്ടതെന്നും ശ്രദ്ധേയം.
കേരളം നേരിടുന്ന ഊർജ പ്രതിസന്ധിക്ക് ഒറ്റമൂലിയാണ് ഈ പദ്ധതിയെന്ന ്പ്രചാരണം നടക്കുന്നുണ്ട്. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ലെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാർ അതിരപ്പിള്ളി പദ്ധതിക്ക് രംഗത്തു വരുന്നത് പ്രതിഷേധാർഹമാണ്. കേവലം 160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്ടർ വനഭൂമിയെ വെള്ളത്തിൽ മുക്കിക്കൊന്നും വിലമതിക്കാത്ത ജൈവവൈവിധ്യത്തെ ഇല്ലാതാക്കിയുമേ ഈ പദ്ധതി നടപ്പാക്കാനാകൂ. ചാലക്കുടി പുഴയെയും അതിന് സമീപമുള്ള ജന, ജീവജാലങ്ങളുടെ ജീവിതത്തെ തകർത്ത് 1500 കോടിയിലധികം ചെലവാക്കി ഈ പദ്ധതി നടപ്പിലാക്കരുത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ബദൽ കണ്ടെത്തണം. സോളാർ ഊർജം ഉപയോഗപ്പെടുത്തണമെന്നും നിർമ്മാണം ആരംഭിച്ച ചെറുകിട വൈദ്യുത പദ്ധതികൾ പൂർത്തീകരിക്കണമെന്നും സി.പി.െഎ ആവശ്യപ്പെട്ടു.
എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങൾ പി.എസ്സിക്ക് വിടണം. സംസ്ഥാനത്തെ 12,800ഓളം പൊതുവിദ്യാലയങ്ങളിൽ 65 ശതമാനത്തിലധികവും എയ്ഡഡ് മേഖലയിലാണ്. ഇവിടങ്ങളിൽ സംവരണ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ല. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നവരെ നിയമിക്കാനുള്ള അവകാശവും സർക്കാറിൽ നിക്ഷിപ്തമാക്കാവുന്ന നടപടി ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതരായ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകണം. ദുരിത ബാധിതർക്കുള്ള പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച പുനരധിവാസ പാക്കേജിന് ആവശ്യമായ ഫണ്ട് വിഹിതം ലഭ്യമാക്കാൻ കേന്ദ്രസർക്കാറിനെ നിർബന്ധിക്കുന്ന ബഹുജനാഭിപ്രായം ഉയർന്നുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭക്ഷ്യരംഗത്ത് കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കേരളത്തിലെ റെയിൽവേ വികസനം അടിയന്തരമായി പൂർത്തിയാക്കുക, കശുവണ്ടി മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ഉത്തരകേരളത്തിലും ദക്ഷിണ കർണാടകയിലുമുള്ള തുളുഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തുക, തൊഴിലും വേതനവും ജീവിതവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. തൊഴിലാളികളുടെ പ്രതിദിന മിനിമം കൂലി 600 രൂപയായി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു.