- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി ഓഫീസിലെ എ സി അഴിച്ചുകൊണ്ടുപോയി!'; കനയ്യ കുമാറിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി
പട്ന: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ കനയ്യ കുമാറിന് എതിരെ സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി. സിപിഐ സംസ്ഥാന സമിതി ആസ്ഥാനാത്ത് സ്ഥാപിച്ചിരുന്ന എ സി കനയ്യ അഴിച്ചുകൊണ്ടു പോയെന്നാണ് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ ആരോപിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'പാർട്ടി ആസ്ഥാനത്തെ തന്റെ മുറിയിൽ സ്ഥാപിച്ചിരുന്ന എയർകണ്ടീഷനർ കനയ്യ അഴിച്ചുകൊണ്ടുപോയി. കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണ് ഇത്. തിരികെ കൊണ്ടുപോയതിൽ അപാകതയില്ല' എന്നാണ് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ പറഞ്ഞത്.
അതേസമയം, പാർട്ടിയിൽ തുടരണമെങ്കിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം നൽകണമെന്ന് കനയ്യ കുമാർ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. വാർത്തകൾ നിഷേധിച്ചുകൊണ്ട് പത്രമ്മേളനം നടത്തണമെന്ന പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയുടെ നിർദ്ദേശം കനയ്യ കുമാർ നിഷേധിച്ചെന്ന് ദേശീയ നേതൃത്വത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
മറുനാടന് മലയാളി ബ്യൂറോ