- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സിപിഎമ്മിന് വടി നൽകിയ കെ ഇ ഇസ്മയിലിന് പണി കിട്ടി! പാർട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്; മുതിർന്ന നേതാവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു; എൽഡിഎഫ് യോഗങ്ങളിലും പങ്കെടുപ്പിക്കില്ല; മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടി ശരിയായിരുന്നുവെന്നും വിലയിരുത്തൽ
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി നിലപാടിനെതിരേ പരസ്യ പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരേ നടപടിക്ക് സിപിഐ സംസ്ഥാന കമ്മിറ്റി ശുപാർശ ചെയ്തു. ദേശീയ കമ്മിററി അംഗമായതിനാൽ സംസ്ഥാന കമ്മിറ്റിക്ക് ഇദ്ദേഹത്തിന്റെ മേൽ നടപടി എടുക്കാനാവില്ല. അതിനാലാണ് നടപടിക്ക് ശുപാർശ ചെയ്തത്. കൂടാതെ എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കാനുള്ള സിപിഐ സംഘത്തിൽ നിന്ന് ഇസ്മയിലിനെ ഒഴിവാക്കുകയും ചെയ്തു തോമസ് ചാണ്ടി വിഷയത്തിൽ സിപിഎമ്മിനോട് നേരിട്ടു ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഇസ്മയിലിന്റെ പ്രസ്താവന. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടി പാർട്ടിയിലെ എല്ലാവരും അറിഞ്ഞല്ല എ്ന്നുമാണ് ഇസ്മയിൽ പരസ്യമായി പറഞ്ഞത്. ഇത് പാർട്ടിയെപ്രതിരോധത്തിലാക്കുന്നതായിരുന്നു. പാർട്ടിനിലപാടിനെതിരെ പ്രതികരിച്ച കെ.ഇ. ഇസ്മയിലിനെതിരായ നടപടിയെക്കുറിച്ച് സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചർച്ച ചെയ്തു. ദേശീയ നിർവാഹക സമിതി അംഗമായതിനാൽ ഇസ്മയിലെതിരേ നടപടിക്ക് ശുപാർശ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പര
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി നിലപാടിനെതിരേ പരസ്യ പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരേ നടപടിക്ക് സിപിഐ സംസ്ഥാന കമ്മിറ്റി ശുപാർശ ചെയ്തു.
ദേശീയ കമ്മിററി അംഗമായതിനാൽ സംസ്ഥാന കമ്മിറ്റിക്ക് ഇദ്ദേഹത്തിന്റെ മേൽ നടപടി എടുക്കാനാവില്ല. അതിനാലാണ് നടപടിക്ക് ശുപാർശ ചെയ്തത്. കൂടാതെ എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കാനുള്ള സിപിഐ സംഘത്തിൽ നിന്ന് ഇസ്മയിലിനെ ഒഴിവാക്കുകയും ചെയ്തു
തോമസ് ചാണ്ടി വിഷയത്തിൽ സിപിഎമ്മിനോട് നേരിട്ടു ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഇസ്മയിലിന്റെ പ്രസ്താവന. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടി പാർട്ടിയിലെ എല്ലാവരും അറിഞ്ഞല്ല എ്ന്നുമാണ് ഇസ്മയിൽ പരസ്യമായി പറഞ്ഞത്. ഇത് പാർട്ടിയെപ്രതിരോധത്തിലാക്കുന്നതായിരുന്നു. പാർട്ടിനിലപാടിനെതിരെ പ്രതികരിച്ച കെ.ഇ. ഇസ്മയിലിനെതിരായ നടപടിയെക്കുറിച്ച് സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചർച്ച ചെയ്തു. ദേശീയ നിർവാഹക സമിതി അംഗമായതിനാൽ ഇസ്മയിലെതിരേ നടപടിക്ക് ശുപാർശ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പരസ്യ പ്രസ്താവന നടത്തിയ ശേഷം പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ നേരിട്ട് കണ്ടു ഇസ്മയിൽ നിലപാട് അറിയിച്ചിരുന്നു. മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ഇതുകൊണ്ടൊന്നും തൃപ്തരല്ല സിപിഐ സംസ്ഥാന നേതൃത്വമെന്നാണ് നടപടി സൂചിപ്പിക്കുന്നത് സിപിഎമ്മുമായി നേർക്കുനേർ പോരാട്ടം തുടരുന്നതിനിടെ, ഇസ്മയിൽ നടത്തിയ പ്രസ്താവന പ്രതിരോധം ദുർബലമാക്കിയെന്നാണ് വിലയിരുത്തി. വെള്ളി, ശനി ദിവസങ്ങളിൽ ഡൽഹിയിൽ ചേരുന്ന ദേശീയ നിർവാഹക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും
തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടി ശരിയായിരുന്നുവെന്നും സംസ്ഥാന സമിതി വിലയിരുത്തി. ഭരണ ഘടനാ ലംഘനം നടന്നുവെന്ന് കോടതി പരാമർശിച്ച ഒരാളെ ക്യാബിനറ്റിൽ പങ്കെടുക്കുപ്പിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. ഇസ്മയിലിന്റെ പ്രസ്താവന പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ദേവസ്വം സംവരണവിഷയത്തിൽ ഇപ്പോഴുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കാനം വ്യക്തമാക്കി.