ഖാക്കൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് സിപിഎം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മാധ്യമങ്ങളും മനുഷ്യരും വലിയ ചർച്ചകൾ സംഘടിപ്പിക്കാത്തത് എന്ന്. 

എന്തുകൊണ്ടാണ് സി പി എം രക്തസാക്ഷികളുടെ കുടുംബങ്ങളുടെ കണ്ണുനീർ ആരും കാണാതെ പോകുന്നത് എന്ന്.

ഇത് ചെവിയിൽ നിരന്തരം വന്നു അലച്ചപ്പോൾ ഞാനും ആലോചിച്ചു എന്താണ് കാരണം എന്ന്. എല്ലാവർക്കും വലതുപക്ഷ അജണ്ട ഉള്ളതുകൊണ്ടാണോ എന്ന്.

എനിക്ക് തോന്നുന്നത് അതൊരു പൊതുബോധത്തിന്റെ പ്രശ്‌നമാണ് എന്നാണ്. സി പി എം അക്രമരാഷ്ട്രീയം പിന്തുടരുന്ന പാർട്ടിയാണെന്ന് എങ്ങനെയോ ഒരു പൊതുബോധം നിലവിലുണ്ട്. അവർ വെട്ടുമെന്നും കുത്തുമെന്നും പകരത്തിനു പകരം കൊല്ലുമെന്നുമെന്നുമുള്ള ഒരു പൊതുബോധത്തിൽ നിന്നാണ് ഓരോ സിപിഎംകാരന്റെയും മരണം സമൂഹം കേൾക്കുന്നത്.

കൂടാതെ എത്രയോ സിപിഎം പ്രതികാരത്തിന്റെ കഥകളും അന്തരീക്ഷത്തിലുണ്ട്.
ഉദാഹരണമായി സിപിഎം പ്രവർത്തകൻ ധനരാജ് കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്കകം ഇതിന്റെ പ്രതികാരമായി അന്നൂരിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായ രാമചന്ദ്രനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തി. അതും കഴിഞ്ഞു ധനരാജ് കൊലക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്നു ബിജു കൊല്ലപ്പെട്ടു.

തില്ലങ്കേരിയിലെ സിപിഐ.എം പ്രവർത്തകൻ ജിജോയ്ക്ക് നേരെയുണ്ടായ ബോംബേറിനുള്ള പ്രതികാരമെന്നോണം തില്ലങ്കേരി വിനീഷ് കൊല്ലപ്പെട്ടു.

പി. ജയരാജന് നേരെയുണ്ടായ വധശ്രമത്തിനുള്ള പ്രതികാര മാണത്രെ ജയകൃഷ്ണൻ മാസ്റ്റർ വധം.

പി. ജയരാജൻ, ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിനുള്ള പ്രതികാരമായി അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതത്രെ എന്നൊക്കെ പ്രതികാരത്തിന്റെ കഥകൾക്ക് പഞ്ഞമില്ല.

പ്രതികാരം ചെയ്യുന്നത് സി പി എം മാത്രമാണോ എന്ന് ചോദിച്ചാൽ അല്ല.
എന്നാൽ കേരളത്തിലെ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയ പാർട്ടി സിപിഎം ആണെന്നും അവരിലൊരാളെ തൊട്ടാൽ നിയമവാഴ്ചക്കും പൊലീസിനും അവർ കാത്ത് നിൽക്കാറില്ലെന്നും ഒരു പൊതുബോധം നിലവിലുണ്ട്.

കൂടാതെ രക്തസാക്ഷികളെ മഹത്വവൽക്കരിക്കുകയും എതിർപാർട്ടികളിൽ പെട്ടവരെ കൊല്ലുന്നവർക്ക് നിയമസഹായവും കുടുംബം നോക്കലും അടക്കമുള്ള സൗകര്യങ്ങൾ സി പി എം ചെയ്യുന്നെന്നും ഒരു പൊതുബോധമുണ്ട്. കൊലപാതകങ്ങളെ ഇത് വഴി മഹത്വവൽക്കരിക്കുന്നു സി.പി .എം എന്ന പൊതുബോധം നിൽക്കുന്ന അന്തരീക്ഷത്തിൽ നിന്നാണ് കൊലകൾ പൊതുസമൂഹം നോക്കി കാണുന്നത്.

ഉടനെ പൊങ്ങി വരുന്ന പൊതുബോധം 'ഓ അവരായി അവരുടെ പാടായി ... അവരെ കൊന്നാൽ അവരും കൊല്ലും .. പ്രതികളെ ഒളിപ്പിക്കും, ഗതികെട്ടാൽ പ്രതികളെ ഹാജരാക്കും, ജാമ്യത്തിൽ ഇറക്കും, വക്കീലിനെ കൊടുക്കും, വെറുതെ വിട്ടാൽ മാലയിട്ടു സ്വീകരിക്കും, ശിക്ഷിച്ചാൽ കുടുംബം നോക്കും' എന്നതാണ്.

കൊല്ലിനും കൊലക്കും പ്രാപ്തരായ പാർട്ടിയും അണികളും എന്ന പൊതു ബോധത്തിൽ സഹതാപത്തിനു ഇടമില്ല. മറ്റാരും വിഷയം ചർച്ച ചെയ്യേണ്ടതില്ല. സിപിഎം തന്നെ ചർച്ച ചെയ്യും. പ്രതിയെ പിടിക്കും, ശിക്ഷയും നടപ്പാക്കും. അവിടെ ഞങ്ങൾക്ക് എന്ത് റോൾ എന്ന പൊതുബോധമാവണം സി.പി..എംകാർ കൊല്ലപ്പെടുമ്പോൾ ചർച്ചകൾ നടക്കാത്തതിന്റെ കാരണം.

സി പിഎമ്മിനെ ഒരു പാർട്ടി എന്നതിലുപരി സ്വയം പര്യാപ്തമായ ഒരു പ്രസ്ഥാനം എന്ന നിലയിലാവും പുറത്തുള്ളവർ കാണുന്നത്.
ആണോ ?
നിങ്ങൾക്ക് എന്ത് തോന്നുന്നു ?
അല്ലാതെ മറ്റൊരു കാരണവും ഞാൻ ആലോചിച്ചിട്ട് കാണുന്നില്ല .