- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി കോൺഗ്രസിൽ വിവാദമായെങ്കിസും യെച്ചൂരി ലൈൻ കേരള സഖാക്കൾക്ക് നന്നേ പിടിച്ചോ? പാലക്കാട് നഗരസഭയിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് അവിശ്വാസം പാസായി; ബിജെപി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് ഭരണം പോയി; ഇനി അറിയേണ്ടത് ഭരണം നേടാൻ ഒരുമിച്ച് കൈകോർക്കുമോ എന്നു മാത്രം!
പാലക്കാട്: ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ ഘോരമായ ചർച്ച നടന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി കൊണ്ടുവന്ന കോൺഗ്രസ് അനുകൂല ലൈൻ വിജയിക്കുമോ എന്നതിനെ സംബന്ധിച്ചായിരുന്നു. എന്തായാലും ബിജെപിയെ നേരിടാൻ കോൺഗ്രസുമായി കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്ന നിലപാടിലേക്ക് ഒടുവിൽ പാർട്ടി കോൺഗ്രസ് എത്തിച്ചേർന്നിരുന്നു. എന്തായാലും യെച്ചൂരി ലൈനിനെ അതിശക്തമായി എതിർത്തത് കേരളത്തിലെ സഖാക്കൾ തന്നെയായിരുന്നു. എങ്കിലും കിട്ടിയ അവസരം ശരിക്കും മുതലെടുക്കാൻ തന്നെയാണ് സഖാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി കൂട്ടുകൂടി പാലക്കാട്ട് നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി കൈകോർത്തു. നഗരസഭയിൽ ബിജെപിക്കെതിരായി യു.ഡി.എഫ് രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ആകെയുള്ള ഒമ്പത് അംഗങ്ങളിൽ മൂന്ന് യു.ഡി.എഫ് അംഗങ്ങളും രണ്ട് എൽ.ഡി.എഫ് അംഗങ്ങളും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. നേരത്തെ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തു
പാലക്കാട്: ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ ഘോരമായ ചർച്ച നടന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി കൊണ്ടുവന്ന കോൺഗ്രസ് അനുകൂല ലൈൻ വിജയിക്കുമോ എന്നതിനെ സംബന്ധിച്ചായിരുന്നു. എന്തായാലും ബിജെപിയെ നേരിടാൻ കോൺഗ്രസുമായി കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്ന നിലപാടിലേക്ക് ഒടുവിൽ പാർട്ടി കോൺഗ്രസ് എത്തിച്ചേർന്നിരുന്നു. എന്തായാലും യെച്ചൂരി ലൈനിനെ അതിശക്തമായി എതിർത്തത് കേരളത്തിലെ സഖാക്കൾ തന്നെയായിരുന്നു. എങ്കിലും കിട്ടിയ അവസരം ശരിക്കും മുതലെടുക്കാൻ തന്നെയാണ് സഖാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി കൂട്ടുകൂടി പാലക്കാട്ട് നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി കൈകോർത്തു.
നഗരസഭയിൽ ബിജെപിക്കെതിരായി യു.ഡി.എഫ് രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ആകെയുള്ള ഒമ്പത് അംഗങ്ങളിൽ മൂന്ന് യു.ഡി.എഫ് അംഗങ്ങളും രണ്ട് എൽ.ഡി.എഫ് അംഗങ്ങളും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. നേരത്തെ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസപ്രമേയം പാസായിരുന്നില്ല. നേരത്തെ നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണക്കാൻ സിപിഎം തീരുമാനിച്ചിരുന്നു.
ബിജെപി സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസം പ്രമേയം. നഗരസഭയിൽ എട്ട് സ്ഥിരം സമിതി അംഗങ്ങളാണ് ഉള്ളത്. ഇതിൽ മൂന്ന് വീതം അംഗങ്ങൾ കോൺഗ്രസിനും ബിജെപിക്കുമാണ് ഉള്ളത്. രണ്ടംഗങ്ങൾ സിപിഎമ്മിനും ഉണ്ട്. സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ ആദ്യ പരീക്ഷണശാലയായി പാലക്കാട് നഗരസഭ മാറുമെന്നുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് കോൺഗ്രസിന് പിന്തുണ നൽകാൻ സിപിഎം തീരുമാനിച്ചത്.
ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിനെ പിന്തുണക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ നേരത്തെയുള്ള നിലപാട്. എന്നാൽ, വെള്ളിയാഴ്ച ചേർന്ന പാർട്ടി ജില്ല സന്റെർ യോഗത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സിപിഎം അറിയിച്ചിരുന്നത്.
ബിജെപിക്കെതിരെ കോൺഗ്രസുമായി നീക്കുപോക്കാകാമെന്നാണ് ഹൈദരാബാദിൽ സിപിഎം പ്രമേയത്തിലെ ശ്രദ്ധേയ തീരുമാനം. നേരത്തേ, സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി അവതരിപ്പിച്ച ഈ പ്രമേയത്തെ സിപിഎമ്മിലെ ഒരു വിഭാഗം നഖശിഖാന്തം എതിർത്തിരുന്നു. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് പ്രമേയത്തിനാണ് കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ, ത്രിപുരയിൽ ഭരണം നഷ്ടമായതിനെ തുടർന്നും ബിജെപിയുടെ ഫാഷിസ്റ്റ് നയം രൂക്ഷമായതിനെ തുടർന്നും കോൺഗ്രസുമായി ധാരണയാകാമെന്ന യെച്ചൂരി ലൈൻ അംഗീകരിക്കുകയായിരുന്നു.