- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) വിട്ടവരുടെ സ്വാഭാവിക പരിഗണന ബിജെപിയാകുന്നുവോ? സിപിഐ(എം) സീറ്റ് നിഷേധിച്ചു; സിറ്റിങ് അംഗം അടക്കം രണ്ട് സിപിഐ(എം) പ്രമുഖർ ബിജെപി സ്ഥാനാർത്ഥികളായി രംഗത്ത്
എരുമേലി: സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പ്രവർത്തകർ ഒഴുകുന്നു എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതുകൊണ്ട് ബിജെപിയുടെ വളർച്ചയെ ഭയക്കുന്നത് സിപിഐ(എം) ആണ്് താനും. ഇതിനെ ശരിവെക്കുന്ന കുറേ കാര്യങ്ങൾ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. വിവിധ ഇടങ്ങളിൽ സിപിഐ(എം) വിട്ടവർ ബിജെപിയിലേക്കാണ് ചേക്കേറിയത്. സിപിഐ(എം) വിട്ടാൽ കോൺഗ്ര
എരുമേലി: സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പ്രവർത്തകർ ഒഴുകുന്നു എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതുകൊണ്ട് ബിജെപിയുടെ വളർച്ചയെ ഭയക്കുന്നത് സിപിഐ(എം) ആണ്് താനും. ഇതിനെ ശരിവെക്കുന്ന കുറേ കാര്യങ്ങൾ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. വിവിധ ഇടങ്ങളിൽ സിപിഐ(എം) വിട്ടവർ ബിജെപിയിലേക്കാണ് ചേക്കേറിയത്. സിപിഐ(എം) വിട്ടാൽ കോൺഗ്രസ് എന്ന ശീലം മാറ്റി ബിജെപിയിലേക്കാണ് നേതാക്കളും ഒഴുകുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എരുമേലിയിൽ താമര വിരിയിക്കാൻ ബിജെപി രംഗത്ത് ഇറക്കിയത് സിപിഐ(എം) സിറ്റിങ് അങ്ങളെ തനനെയാണ്. സിപിഐ(എം) നെടുംങ്കാവുവയൽബ്രാഞ്ച് കമ്മറ്റി അംഗമായ നിഷാ സജിയും സി പിഎം സിറ്റിങ് പഞ്ചായത്ത് അംഗവുമായ എം എസ് സതീശനുമാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.വർഷങ്ങളായി സി പി എം അംഗങ്ങളായ നിഷാ സജി കുടുംബശ്രീ പ്രവർത്തനങ്ങളിലും പാർട്ടി പരിപാടികളിലും സജീവമായിരുന്നു.
ഇക്കാരണത്താൽ തന്നെ അടുത്ത ത്രിതല തിരഞ്ഞെടുപ്പിൽ വനിതാ സംവരണം ഈ വാർഡിൽ വന്നാൽ നിഷ തന്നെയായിരിക്കും പാർട്ടി സ്ഥാനാർത്ഥിയെന്ന് പലതവണ സി പി എം നേതാക്കൾ തനിക്ക് ഉറപ്പ് നല്കിയിരുന്നതായി നിഷ പറയുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർത്ഥിയായി ഇതെ വാർഡിൽ മത്സരിച്ച് പരാജയപ്പെട്ടയാളെ സി പി എം സ്ഥാനാർത്ഥിയാക്കി തന്നെ നിരാകരിച്ചവരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി സ്ഥാനാർത്ഥിയാകുവാൻ തീരുമാനിച്ചതെന്ന് നിഷ പറയുന്നു.
പമ്പാവാലി വാർഡിൽ സി പി എം അഗമായി മികച്ച പ്രകടനം കാഴ്ചവച്ച എം എസ് സതീഷിനെ സംവരണത്തിന്റെ പേരിൽ സി പി എം പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് 21ാം വാർഡായ പൊര്യന്മലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ മികച്ച പ്രവർത്തനത്തിന് വോട്ടർമാർ പൊന്മോതിരം അണിയിച്ച പഞ്ചായത്ത് അംഗമാണ് എം എസ് സതീഷ്. ഈ പ്രവർത്തന പരിചയം തനിക്ക് പൊര്യന്മലയിൽ തനിക്ക് ഗുണമാകുമെന്ന് സതീഷ് പറയുന്നു.