- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതോ മുരിക്കിൻ ചുവട്ടിൽ ഇരുന്നപ്പോൾ നളിനി നെറ്റോക്ക് ബോധോദയം ഉണ്ടായെന്ന് ജയശങ്കർ; എം എം മണിയെ സ്ത്രീവിരുദ്ധ പ്രയോഗത്തിന്റെ പേരിൽ കുരിശിൽ തറയ്ക്കുന്നവർ ഈ അശ്ലീലം എന്തേ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സി.പി.എം സൈബർ സഖാക്കൾ
തിരുവനന്തപുരം: ടെലിവിഷൻ ചാനലിലും സോഷ്യൽ മീഡിയയിലും സി.പി.എം അണികളുടെ ഏറ്റവും വലിയ ശത്രുക്കളുടെ പട്ടികയിലാണ് അഡ്വ. ജയശങ്കറിന്റെ സ്ഥാനം. ചാനൽ ചർച്ചകളിൽ തന്റെ വിമർശന ശൈലി വെച്ച് വെട്ടിത്തുറന്ന് പറയുന്നതു കൊണ്ടാണ് അദ്ദേഹം എപ്പോഴും സൈബർ സഖാക്കളുടെ കണ്ണിൽ കരടാകുന്നത്. മൂന്നാർ പെമ്പിള ഒരുമ സമരത്തിൽ അടക്കം മന്ത്രി മണിയെ വിമർശിക്കുകയാണ് ജയശങ്കർ ചെയ്തിരുന്നത്. എന്തായാലും അഡ്വ. ജയശങ്കർ സ്ത്രീവിരുദ്ധ പരാമർശനം നടത്തിയെന്നും അത് എല്ലാവരും കണ്ടില്ലെന്ന് നടിക്കുകയാണെന്നുമാണ് ഇപ്പോൾ സി.പി.എം സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്. ന്യൂസ് 18 ചാനലിലെ ചർച്ചയിൽ നളിനി നെറ്റെയെ കുറിച്ച് ജയശങ്കർ നടത്തിയ പരാമർശമാണ് വിവാദത്തിന് ആധാരമായത്. സെൻകുമാർ വിഷയത്തിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചാണ് ജയശങ്കർ പരാമർശം നടത്തിയത്. ഇടതു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് ബോധോദയം ഉണ്ടാകുകയാണ്. 'അവർ ഏതു മുരിക്കിന്റെ ചുവട്ടിൽ ഇരുന്നപ്പോൾ ആണ് ബോധോദയം ഉണ്ടായത് എന്നറിയില്ല'- ഇതായിരുന്നു ജയശങ
തിരുവനന്തപുരം: ടെലിവിഷൻ ചാനലിലും സോഷ്യൽ മീഡിയയിലും സി.പി.എം അണികളുടെ ഏറ്റവും വലിയ ശത്രുക്കളുടെ പട്ടികയിലാണ് അഡ്വ. ജയശങ്കറിന്റെ സ്ഥാനം. ചാനൽ ചർച്ചകളിൽ തന്റെ വിമർശന ശൈലി വെച്ച് വെട്ടിത്തുറന്ന് പറയുന്നതു കൊണ്ടാണ് അദ്ദേഹം എപ്പോഴും സൈബർ സഖാക്കളുടെ കണ്ണിൽ കരടാകുന്നത്. മൂന്നാർ പെമ്പിള ഒരുമ സമരത്തിൽ അടക്കം മന്ത്രി മണിയെ വിമർശിക്കുകയാണ് ജയശങ്കർ ചെയ്തിരുന്നത്.
എന്തായാലും അഡ്വ. ജയശങ്കർ സ്ത്രീവിരുദ്ധ പരാമർശനം നടത്തിയെന്നും അത് എല്ലാവരും കണ്ടില്ലെന്ന് നടിക്കുകയാണെന്നുമാണ് ഇപ്പോൾ സി.പി.എം സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്. ന്യൂസ് 18 ചാനലിലെ ചർച്ചയിൽ നളിനി നെറ്റെയെ കുറിച്ച് ജയശങ്കർ നടത്തിയ പരാമർശമാണ് വിവാദത്തിന് ആധാരമായത്. സെൻകുമാർ വിഷയത്തിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചാണ് ജയശങ്കർ പരാമർശം നടത്തിയത്.
ഇടതു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് ബോധോദയം ഉണ്ടാകുകയാണ്. 'അവർ ഏതു മുരിക്കിന്റെ ചുവട്ടിൽ ഇരുന്നപ്പോൾ ആണ് ബോധോദയം ഉണ്ടായത് എന്നറിയില്ല'- ഇതായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. ഈ വാക്കുകൾ സ്ത്രീവിരുദ്ധമാണെന്നാണ് സി.പി.എം അനുകൂലികളുടെ വിമർശനം.
അഭിഭാഷകൻ കൂടിയായ ജയശങ്കർ ഇങ്ങനെ പറഞ്ഞതിൽ യാതൊരുതെറ്റുമില്ലേ എന്നാണ് അവരുടെ ചോദ്യം. ഈ സ്ത്രീ ഐ.എ.എസ് കാരിയാണ് സർക്കാർ ഉദ്യോഗസ്ഥയാണ്. എന്തുകൊണ്ട് അദ്ദേഹം മുരിക്ക് തിരെഞ്ഞെടുത്തു? എന്താണ് ഇതിലെ വ്യംഗ്യം? എന്ന വിധത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജയശങ്കറിന് എതിരായ വിമർശനങ്ങൾ കൊഴുക്കുന്നത്. എന്നാൽ, വിമർശനങ്ങളോട് പ്രതികരിക്കാൻ ജയശങ്കർ തയ്യാറായിട്ടില്ല.