- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണൻ; ഇടുക്കിയിൽ കെ കെ ജയചന്ദ്രൻ സെക്രട്ടറി
കാസർകോട്: സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയേയും തെരഞ്ഞെടുത്തു.കമ്മിറ്റിയിൽ 7 പേർ പുതുമുഖങ്ങൾ ആണ് . മൂന്നുപേർ ഒഴിവായി .സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എൻആർഇജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് എം വി ബാലകൃഷ്ണൻ. ഖാദിഗ്രാമ വികസന ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിക്കുകയാണ്. ഇടുക്കിയിൽ ജില്ലാ സെക്രട്ടറിയായി കെ കെ ജയചന്ദ്രനാണ് നറുക്ക് വീണത്. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ നാലുപേർ പുതുമുഖങ്ങളാണ്. ഒരാൾ ഒഴിവായി.സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രൻ നിലവിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2001, 2006, 2011 കാലയളവിൽ ഉടുമ്ബൻചോലയിൽ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു.
കാസർകോട്: സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയേയും തെരഞ്ഞെടുത്തു.കമ്മിറ്റിയിൽ 7 പേർ പുതുമുഖങ്ങൾ ആണ് . മൂന്നുപേർ ഒഴിവായി .സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എൻആർഇജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് എം വി ബാലകൃഷ്ണൻ. ഖാദിഗ്രാമ വികസന ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിക്കുകയാണ്.
ഇടുക്കിയിൽ ജില്ലാ സെക്രട്ടറിയായി കെ കെ ജയചന്ദ്രനാണ് നറുക്ക് വീണത്. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ നാലുപേർ പുതുമുഖങ്ങളാണ്. ഒരാൾ ഒഴിവായി.സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രൻ നിലവിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2001, 2006, 2011 കാലയളവിൽ ഉടുമ്ബൻചോലയിൽ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു.
Next Story