- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിട നൽകാതെ {{സിപിഎം}} കൊൽക്കത്ത പ്ലീനത്തിനു സമാപനം; ഒറ്റക്കെട്ടായി നിൽക്കാൻ ആഹ്വാനം ചെയ്തു യെച്ചൂരി; തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ല; മുതിർന്ന നേതാവായ വി എസിന് പ്ലീനം വേദിയിൽ ആദരം
കൊൽക്കത്ത: വിവാദങ്ങൾക്കിട നൽകാതെ സിപിഐ(എം) കൊൽക്കത്ത പ്ലീനത്തിനു സമാപനം. പാർട്ടിക്കുള്ളിലെ വ്യതിയാനങ്ങൾ ചെറുക്കണമെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പ്ലീനം വേദിയിൽ ആദരിച്ചു. ഏറ്റവും മുതിർന്ന നേതാവെന്ന നിലയിലാണ് വി എസിനെ ആദരിച്ചത്.

കൊൽക്കത്ത: വിവാദങ്ങൾക്കിട നൽകാതെ സിപിഐ(എം) കൊൽക്കത്ത പ്ലീനത്തിനു സമാപനം. പാർട്ടിക്കുള്ളിലെ വ്യതിയാനങ്ങൾ ചെറുക്കണമെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പ്ലീനം വേദിയിൽ ആദരിച്ചു. ഏറ്റവും മുതിർന്ന നേതാവെന്ന നിലയിലാണ് വി എസിനെ ആദരിച്ചത്. വി എസ് പാർട്ടിക്ക് മാർഗദീപമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് പറഞ്ഞു.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹവും സിപിഐ(എം) തള്ളി. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ല. പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു. ഐക്യമുണ്ടെങ്കിൽ ആർക്കും പാർട്ടിയെ പരാജയപ്പെടുത്താൻ കഴിയില്ല. പാർട്ടിയുടെ വിജയത്തിന് ഐക്യം അനിവാര്യമാണ്. പാർട്ടിക്കുള്ളിലെ വ്യതിയാനങ്ങൾ ചെറുക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.
വിശാഖപട്ടണം പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിൽ പാർട്ടി ഉറച്ച് നിൽക്കുമെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി വ്യക്തമാക്കി. സംഘടനാ റിപ്പോർട്ട് പ്രതിനിധികൾ ഏകകണ്ഠമായാണ് അംഗീകരിച്ചത്.
രാജ്യത്ത് അങ്ങോളം ഇങ്ങോളം നിരവധി സിപിഐഎം പ്രവർത്തകർ കൊലചെയ്യപ്പെട്ടു. ഇപ്പോഴും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം വെല്ലുവിളികളെ പാർട്ടി തരണം ചെയ്യും. മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരും. ജനകീയ അടിത്തറയുള്ള വിപ്ലവപാർട്ടിയായി മുന്നോട്ടുപോകും. സംഘടനയ്ക്കുള്ളിലെ പോരായ്മകൾ പരിഹരിച്ച് ഒത്തൊരുമ ഊട്ടിയുറപ്പിച്ചുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രയാണത്തെ തടയാനാകില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് സംഘടനാ റിപ്പോർട്ടിൽ മറുപടി പറഞ്ഞത്. പി.ബി മുതൽ എല്ലാ ഘടകങ്ങളിലും തീരുമാനങ്ങൾ നടപ്പാക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി വരെ യുവ പ്രാതിനിധ്യം കൂട്ടാൻ ശ്രമിക്കാം എന്ന് ധാരണയിലെത്തിയിട്ടുണ്ട്. അതേ സമയം പാർട്ടി നേതൃത്വത്തിൽ സ്ത്രീകൾക്ക് നൽകുന്ന പോലെ യുവാക്കൾക്ക് ക്വോട്ട നൽകാനാവില്ല.
ഹിന്ദി മേഖലയിൽ വേണ്ട രീതിയിൽ ഇടപെടുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമർശനം റിപ്പോർട്ട് തള്ളിക്കളഞ്ഞു. ഇടപടൽ നടത്തുന്നുണ്ടെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയുന്നില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ഭേദഗതികളോടെയാണ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. സംഘടന റിപ്പോർട്ടിൽ 36 ഭേദഗതികളും പ്രമേയങ്ങളിൽ ആറ് ഭേദഗതികളും അംഗീകരിച്ചു. പ്രായോഗികമായി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അതേ സമയം റിപ്പോർട്ട് അംഗീകരിക്കുന്നതിലല്ല നടപ്പാക്കുന്നതിലാണ് കാര്യമെന്നും കാരാട്ട് പറഞ്ഞു.
62 പ്രതിനിധികൾ മൂന്നുദിവസം നീണ്ട ചർച്ചയിൽ പങ്കാളികളായി. കരട് റിപ്പോർട്ടിന്മേൽ 148 ഭേദഗതിയും കരട് പ്രമേയത്തിന്മേൽ 68 ഭേദഗതിയും പ്രതിനിധികൾ നിർദ്ദേശിച്ചു. വ്യാഴാഴ്ച രാവിലെ മറുപടിക്കുശേഷമാണ് കരട് സംഘടനാ റിപ്പോർട്ടും പ്രമേയവും പ്ലീനം അംഗീകരിച്ചത്.

