- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മടപ്പള്ളി കോളേജിനെ തകർക്കാനുള്ള വർഗ്ഗീയ ശക്തികളുടെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് സിപിഐഎം; മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും നാട്ടിൽ കലാപം പടർത്തുകയാണെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന
കോഴിക്കോട്: മടപ്പള്ളി കോളേജിനെ തകർക്കാനുള്ള ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് എന്നീ വർഗ്ഗീയ വാദികളുടെ ശ്രമത്തെ ചെറുത്ത് തോൽപിക്കണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയെ മുൻനിർത്തി നാട്ടിൽ കലാപം അഴിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് എസ്ഡിപിഐയുടെ പിന്തുണയുമുണ്ട്. നാട്ടിൽ സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താൻ ബാധ്യസ്ഥനായ എംഎൽഎ തന്നെയാണ് ക്രിമിനലുകളോടൊപ്പം ചേർന്ന് പൊലീസിനെ അക്രമിച്ചതും മടപ്പള്ളി നാദാപുരം റോഡ് മേഖലയിൽ വ്യാപകമായ അക്രമണമഴിച്ചുവിട്ടതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മടപ്പള്ളി കോളേജ് സംഭവത്തിന്റെ മറപറ്റി അക്രമവിരുദ്ധ മാർച്ച് എന്ന പേരിലാണ് എംഎൽഎയുടെയും സൂപ്പി നരിക്കാട്ടേരിയുടെയും നേതൃത്വത്തിലെത്തിയ എസ്ഡിപിഐ, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ യാതൊരുവിധ പ്രകോപനവുമില്ലാതെ സംഘർഷം സൃഷ്ടിച്ചത്. മടപ്പള്ളിയിലും നാദാപുരം റോഡിലും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോർഡുകള
കോഴിക്കോട്: മടപ്പള്ളി കോളേജിനെ തകർക്കാനുള്ള ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് എന്നീ വർഗ്ഗീയ വാദികളുടെ ശ്രമത്തെ ചെറുത്ത് തോൽപിക്കണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയെ മുൻനിർത്തി നാട്ടിൽ കലാപം അഴിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് എസ്ഡിപിഐയുടെ പിന്തുണയുമുണ്ട്. നാട്ടിൽ സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താൻ ബാധ്യസ്ഥനായ എംഎൽഎ തന്നെയാണ് ക്രിമിനലുകളോടൊപ്പം ചേർന്ന് പൊലീസിനെ അക്രമിച്ചതും മടപ്പള്ളി നാദാപുരം റോഡ് മേഖലയിൽ വ്യാപകമായ അക്രമണമഴിച്ചുവിട്ടതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മടപ്പള്ളി കോളേജ് സംഭവത്തിന്റെ മറപറ്റി അക്രമവിരുദ്ധ മാർച്ച് എന്ന പേരിലാണ് എംഎൽഎയുടെയും സൂപ്പി നരിക്കാട്ടേരിയുടെയും നേതൃത്വത്തിലെത്തിയ എസ്ഡിപിഐ, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ യാതൊരുവിധ പ്രകോപനവുമില്ലാതെ സംഘർഷം സൃഷ്ടിച്ചത്. മടപ്പള്ളിയിലും നാദാപുരം റോഡിലും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോർഡുകളും സംഘാടക സമിതി ഓഫീസുകളുമാണ് തകർത്തത്. ആർ.എസ്.എസുകാർ കൊല ചെയ്ത ധീരരക്തസാക്ഷി രമേശൻ ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോർഡുകളും ഈ ക്രിമിനലുകൾ അടിച്ചു തകർത്തു. നാദാപുരം റോഡിൽ പ്രവർത്തിക്കുന്ന സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസ് അക്രമിക്കാനെത്തിയ ക്രിമിനലുകളെ ജനങ്ങളും പൊലീസും അവസരോചിതമായി ഇടപെട്ട് തടഞ്ഞു നിർത്തുകയായിരുന്നു.
മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും യു.ഡി.എഫും കലാപം പടർത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ നീക്കമാണിതെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ജില്ലാ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു.ഒരു ജനപ്രതിനിധി തന്നെ നടുറോഡിൽ പൊലീസ് വാഹനം തടഞ്ഞു നിർത്തുകയും കസ്റ്റഡിയിലെടുത്ത ക്രിമിനലുകളെ മോചിപ്പിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ എംഎൽഎ തടഞ്ഞു നിർത്തിയ പൊലീസ് വാഹനത്തിന്റെ താക്കോൽ എംഎൽഎയുടെ കൂടെ വന്ന ഒരാൾ ഊരിയെടുത്ത് ദൂരേക്ക് വലിച്ചെറിയുന്ന ദൃശ്യം കാണാം.
നാദാപുരം, കുറ്റ്യാടി മേഖലകളിൽ നിന്നും വടകര താഴെഅങ്ങാടിയിൽ നിന്നും എംഎൽഎയും ലീഗ് നേതാക്കളും സംഘടിപ്പിച്ചു കൊണ്ടുവന്ന എസ്.ഡി.പി.ഐ ബന്ധമുള്ള തീവ്രവാദികളും ക്രിമിനലുകളുമാണ് വ്യാപകമായി അക്രമം അഴിച്ചുവിട്ടതെന്ന് വീഡിയോ ദൃശ്യങ്ങൾ തന്നെ വെളിവാക്കുന്നുണ്ട്. നാടിന്റെ സമാധാനം തകർക്കാൻ ക്രിമിനൽ സംഘങ്ങളോടൊപ്പം അഴിഞ്ഞാടുന്ന എംഎൽഎയുടെ നടപടിയിൽ നിയമവാഴ്‌ച്ചയിൽ വിശ്വാസമുള്ള എല്ലാവരും പ്രതിഷേധിക്കേണ്ടതുണ്ട്. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.