- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹച്ചടങ്ങ് നടന്നത് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ; കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിൽ നടന്ന മദ്യസൽക്കാരത്തിൽ പങ്കെടുത്തത് മുന്നൂറിലേറെ പേർ; മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം പങ്കെടുത്ത സി.പി.എം സംസ്ഥാനസമിതിയംഗത്തിന്റെ മകളുടെ ആർഭാടവിവാഹം വിവാദത്തിൽ
മൂവാറ്റുപുഴ: ആഡംബര വിവാഹങ്ങൾ സി.പി.എം നേതാക്കൾ നടത്തുമ്പോൾ അതിൽ വൈരുദ്ധ്യങ്ങൾ ഏറെയാണ്. പാർട്ടി പറയുന്നതിന് വിരുദ്ധമായ പ്രവർത്തനമാണ് ഇതെന്ന ആരോപണം പലതവണ ഉയർന്നതാണ്. എന്നാൽ, അതൊന്നും സ്വന്തം നേതാക്കളുടെ കാര്യത്തിൽ ആരും വകവെച്ച് കൊടുക്കാറില്ല. ആർഭാഢത്തിന്റെ അങ്ങേയറ്റം വരെയാണ് പലപ്പോഴും നേതാക്കലുടെ മക്കളുടെ വിവാഹങ്ങളിൽ നടക്കാറുള്ളത്. സിപിഎമ്മിൽ വീണ്ടുമൊരു വിവാഹ വിവാദം കൂടി ഉടലെടുത്തു. സി.പി.എം. സംസ്ഥാനസമിതിയംഗം സി.എൻ. മോഹനനാണു മകളുടെ വിവാഹം ആർഭാടപൂർവം കൊണ്ടാടി, വിമർശനവിധേയനായത്. മകളുടെ വിവാഹം റിസോർട്ടിൽ നടത്തി വിവാദത്തിലായ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനു പിന്നാലെയാണു പാർട്ടി സംസ്ഥാനനേതാവിനെതിരേയും സമാനമായ ആരോപണമുയരുന്നത്. സിപിഐയിലെ ഗീതാ ഗോപി എംഎൽഎയുടെ മകളുടെ വിവാഹവും ആർഭാടത്തിന്റെ പേരിൽ സമീപകാലത്തു വിവാദമായിരുന്നു. എറണാകുളം ജില്ലയിൽ പിണറായി പക്ഷത്തിന്റെ കരുത്തനായ വക്താവും വിശാല കൊച്ചി വികസന അഥോറിറ്റി (ജി.സി.ഡി.എ) ചെയർമാനുമാണു സി.എൻ. മോഹനൻ. കഴിഞ്ഞ ഞായറാഴ്ച കോലഞ്ചേരിയിലും കൊച
മൂവാറ്റുപുഴ: ആഡംബര വിവാഹങ്ങൾ സി.പി.എം നേതാക്കൾ നടത്തുമ്പോൾ അതിൽ വൈരുദ്ധ്യങ്ങൾ ഏറെയാണ്. പാർട്ടി പറയുന്നതിന് വിരുദ്ധമായ പ്രവർത്തനമാണ് ഇതെന്ന ആരോപണം പലതവണ ഉയർന്നതാണ്. എന്നാൽ, അതൊന്നും സ്വന്തം നേതാക്കളുടെ കാര്യത്തിൽ ആരും വകവെച്ച് കൊടുക്കാറില്ല. ആർഭാഢത്തിന്റെ അങ്ങേയറ്റം വരെയാണ് പലപ്പോഴും നേതാക്കലുടെ മക്കളുടെ വിവാഹങ്ങളിൽ നടക്കാറുള്ളത്. സിപിഎമ്മിൽ വീണ്ടുമൊരു വിവാഹ വിവാദം കൂടി ഉടലെടുത്തു.
സി.പി.എം. സംസ്ഥാനസമിതിയംഗം സി.എൻ. മോഹനനാണു മകളുടെ വിവാഹം ആർഭാടപൂർവം കൊണ്ടാടി, വിമർശനവിധേയനായത്. മകളുടെ വിവാഹം റിസോർട്ടിൽ നടത്തി വിവാദത്തിലായ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനു പിന്നാലെയാണു പാർട്ടി സംസ്ഥാനനേതാവിനെതിരേയും സമാനമായ ആരോപണമുയരുന്നത്. സിപിഐയിലെ ഗീതാ ഗോപി എംഎൽഎയുടെ മകളുടെ വിവാഹവും ആർഭാടത്തിന്റെ പേരിൽ സമീപകാലത്തു വിവാദമായിരുന്നു.
എറണാകുളം ജില്ലയിൽ പിണറായി പക്ഷത്തിന്റെ കരുത്തനായ വക്താവും വിശാല കൊച്ചി വികസന അഥോറിറ്റി (ജി.സി.ഡി.എ) ചെയർമാനുമാണു സി.എൻ. മോഹനൻ. കഴിഞ്ഞ ഞായറാഴ്ച കോലഞ്ചേരിയിലും കൊച്ചിയിലുമായി നടന്ന വിവാഹച്ചടങ്ങും പണം വാരിയെറിഞ്ഞുള്ള സൽക്കാരവും പാർട്ടിവൃത്തങ്ങളിൽ ചർച്ചയായി. ആഡംബരവസതിയുടെ പേരിൽ അണികൾക്കിടയിൽ മുമ്പും വിമർശനവിധേയനായിട്ടുള്ള നേതാവാണു മോഹനൻ. നേതാക്കളും പ്രവർത്തകരും ലളിതജീവിതം നയിച്ച് മാതൃകയാകണമെന്നാണു സിപിഎമ്മിന്റെ പ്രഖ്യാപിതനിലപാട്. 16-നു തുടങ്ങുന്ന ഏരിയാ സമ്മേളനങ്ങളിൽ ആഡംബരവിവാഹം ചർച്ചചെയ്യണമെന്ന നിലപാടിലാണു പാർട്ടിയിൽ ഒരുവിഭാഗം.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ മകനാണു മോഹനന്റെ മകൾ ചാന്ദ്നിയെ വിവാഹം കഴിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം പങ്കെടുത്തിരുന്നു.
വിവാഹസൽക്കാരത്തിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. അതിനു പുറമേയാണു കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിൽ മദ്യസൽക്കാരം ഉൾപ്പെടെയുള്ള രാത്രിവിരുന്നു സംഘടിപ്പിച്ചത്. വരന്റെ ബന്ധുക്കളാണു ഹോട്ടൽ ബിൽ അടച്ചത്. കോക്ടെയിൽ ഡിന്നർ സൽക്കാരത്തിൽ മാത്രം മുന്നൂറിലേറെപ്പേർ പങ്കെടുത്തു.
പുത്തൻകുരിശിനടുത്തു പൂത്തൃക്കയിൽ ഡിവൈഎഫ്ഐ. പ്രവർത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച മോഹനൻ പിന്നീട് സംഘടനയുടെ ജില്ലാ സെക്രട്ടറിയായി. ഡിവൈഎഫ്ഐ. കേന്ദ്ര കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി ഡൽഹിയിൽ പ്രവർത്തിച്ചതോടെ പാർട്ടി നേതാക്കളുമായി ഉറ്റബന്ധം സ്ഥാപിച്ചു. തുടർന്ന് ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. ഇ.പി. ജയരാജൻ പാർട്ടി പത്രത്തിന്റെ ജനറൽ മാനേജരായി ചുമതലയേറ്റപ്പോൾ, പ്രഫഷണലിസം നടപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി യൂണിറ്റ് മാനേജരായിരുന്ന മോഹനനു ചുമതലയൊഴിയേണ്ടിവന്നു.
ഔദ്യോഗികപദവിയൊന്നും ഇല്ലാതിരിക്കേയാണ്, എൽ.ഡി.എഫ്. അധികാരമേറിയപ്പോൾ ജി.സി.ഡി.എ. ചെയർമാനായത്. കഴിഞ്ഞതവണ മോഹനനെ പാർട്ടി ജില്ലാ സെക്രട്ടറിയാക്കാൻ ആലോചിച്ചിരുന്നെങ്കിലും വിഭാഗീയതമൂലം നടന്നില്ല. വി എസ്. പക്ഷത്തിന് ആധിപത്യമുള്ള കോലഞ്ചേരി ഏരിയയിൽ, പിണറായി പക്ഷത്തെ കരുത്തനായ സി.എൻ. മോഹനൻ കടുത്ത വിമർശനങ്ങൾ മറികടന്നാണ് ഉയർന്നുവന്നത്.