- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാക്കളുടെ ജോലി തട്ടിപ്പ് സോളാറിന് സമാനം തന്നെ! നേതാക്കൾ അടക്കമുള്ളവർ അകത്തു പോകുമെന്നായപ്പോൾ പണം തിരികെ നൽകി പരാതി പിൻവലിപ്പിച്ചു; അടൂരിലെ കേസുകൾ ഒതുക്കാൻ മുന്നിട്ടിറങ്ങിയത് ഏരിയാ നേതാവ്; പണം പിരിച്ചെടുത്തത് മണ്ണ്-ക്വാറി മാഫിയയിൽ നിന്ന്: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ജയസൂര്യയും പ്രശാന്തും ഉടൻ പുറത്തിറങ്ങിയേക്കും
കൊല്ലം: കെടിഡിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുകയും വിശ്വാസ്യത ഉറപ്പു വരുത്താൻ നിയമന ഉത്തരവ് അതാത് സ്ഥാപനങ്ങളുടെ ലെറ്റർ പാഡിൽ അടിച്ചു നൽകി കോടികൾ തട്ടിയെടുക്കുകയും ചെയ്ത സിപിഎം നേതാക്കളെ രക്ഷിക്കാൻ ഒടുവിൽ പാർട്ടി തന്നെ രംഗത്ത്. സോളാർ മോഡൽ തട്ടിപ്പിൽ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ നേതാക്കൾ അടക്കമുള്ളവർ പ്രതിക്കൂട്ടിലാകുമെന്ന് വന്നതോടെ വാങ്ങിയ പണം തിരികെ നൽകി പരാതികൾ ഓരോന്നായി പിൻവലിപ്പിക്കുന്നു. ഇതിനായി പാർട്ടി ഏരിയാ നേതാവിന്റെ നേതൃത്വത്തിൽ വൻ പണപ്പിരിവ്. മണ്ണെടുപ്പുകാരുടെ മിനിഗൾഫായ അടൂരിലെ ക്വാറി-മണ്ണു മാഫിയകളിൽ നിന്നും വൻതുക പിരിവെടുത്താണ് ഇതിനുള്ള മൂലധനം കണ്ടെത്തിയിരിക്കുന്നത്. അടൂർ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും ഡിവൈഎഫ്ഐ നേതാവും സിപിഎം സൈബർ സഖാവുമായ ജയസൂര്യ പ്രകാശ്, തുവയൂർ തെക്ക് സ്വദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടവും ചേർന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. മൂന്നു കോടിയുടെ തട്ടിപ്പാണ് തി
കൊല്ലം: കെടിഡിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുകയും വിശ്വാസ്യത ഉറപ്പു വരുത്താൻ നിയമന ഉത്തരവ് അതാത് സ്ഥാപനങ്ങളുടെ ലെറ്റർ പാഡിൽ അടിച്ചു നൽകി കോടികൾ തട്ടിയെടുക്കുകയും ചെയ്ത സിപിഎം നേതാക്കളെ രക്ഷിക്കാൻ ഒടുവിൽ പാർട്ടി തന്നെ രംഗത്ത്. സോളാർ മോഡൽ തട്ടിപ്പിൽ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ നേതാക്കൾ അടക്കമുള്ളവർ പ്രതിക്കൂട്ടിലാകുമെന്ന് വന്നതോടെ വാങ്ങിയ പണം തിരികെ നൽകി പരാതികൾ ഓരോന്നായി പിൻവലിപ്പിക്കുന്നു. ഇതിനായി പാർട്ടി ഏരിയാ നേതാവിന്റെ നേതൃത്വത്തിൽ വൻ പണപ്പിരിവ്. മണ്ണെടുപ്പുകാരുടെ മിനിഗൾഫായ അടൂരിലെ ക്വാറി-മണ്ണു മാഫിയകളിൽ നിന്നും വൻതുക പിരിവെടുത്താണ് ഇതിനുള്ള മൂലധനം കണ്ടെത്തിയിരിക്കുന്നത്.
അടൂർ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും ഡിവൈഎഫ്ഐ നേതാവും സിപിഎം സൈബർ സഖാവുമായ ജയസൂര്യ പ്രകാശ്, തുവയൂർ തെക്ക് സ്വദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടവും ചേർന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. മൂന്നു കോടിയുടെ തട്ടിപ്പാണ് തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇവർ നടത്തിയത്. ഇതിന് പുറമേയാണ് വിസാ തട്ടിപ്പും. പൊതുമേഖലാ സ്ഥാപനമായ കെടിഡിസിയിലേക്ക് നിയമന ഉത്തരവ് നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
ലെറ്റർ പാഡ്, ചെയർമാന്റെ സീൽ എന്നിവ വ്യാജമായി നിർമ്മിച്ചാണ് ഇവർ നിയമന ഉത്തരവ് തയാറാക്കിയത്. ജോലി കിട്ടിയവർ നിയമന ഉത്തരവുമായി കെടിഡിസിയിൽ എത്തിയപ്പോഴാണ് തങ്ങൾക്ക് ശരിക്കും പണിയാണ് കിട്ടിയത് എന്നു മനസിലായത്. തുടർന്ന് കെടിഡിസി അധികൃതരും പണം നഷ്ടമായ ഉദ്യോഗാർഥികളും കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സിറ്റി പൊലീസ് കമ്മിഷണർ അരുൾ കൃഷ്ണയുടെ നേതൃത്വത്തിൽ പഴുതടച്ച് ആരംഭിച്ച അന്വേഷണത്തിൽ ആദ്യം പുറത്തു വന്നത് പ്രതികളുടെ സിപിഎം ബന്ധമാണ്.
ഇവരുടെ ഗോഡ്ഫാദർ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, സെക്രട്ടറിയേറ്റ് അംഗം പിബി ഹർഷകുമാർ, അടൂർ ഏരിയ സെക്രട്ടറി എസ് മനോജ്. ആദ്യം പിടിയിലായത് പ്രശാന്ത് ആണ്. ഇതോടെ നേതാക്കൾ നെട്ടോട്ടമായി. പിറ്റേന്ന് ജയസൂര്യയും പിടിയിലായതോടെ വാർത്ത മാധ്യമങ്ങളിൽ നിന്ന് മറയ്ക്കാനുള്ള ശ്രമം തുടങ്ങി. മണിക്കൂറിനകം പ്രതികളെ റിമാൻഡ് ചെയ്തു. വിവരമറിഞ്ഞ് മാധ്യമങ്ങൾ ഇടപെട്ടതോടെ പൊലീസ് ഉരുണ്ടു കളി തുടങ്ങി. സത്യം എങ്ങനെയും പുറത്തു വരമെന്ന് ആഗ്രഹിച്ച ചില പൊലീസ് ഉദ്യോഗസ്ഥർ വാർത്ത ചോർത്തിയതോടെ സിപിഎം പ്രതിരോധത്തിലായി.
പിന്നാലെ, കോൺഗ്രസുകാർ പ്രതിഷേധ സമരത്തിനൊരുങ്ങി. എന്നാൽ, യൂത്ത് കോൺഗ്രസ് നേതാവ് ജയസൂര്യയുമായി നിശാസല്ലാപം നടത്താറുണ്ടെന്ന വിവരം പുറത്തായതോടെ അവർ പതുക്കെ കട്ടയും പടവും മടക്കി. പിന്നെ സിപിഎമ്മിനെ കാത്തിരുന്ന പേടി സ്വപ്നം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയുള്ള തെളിവെടുപ്പായിരുന്നു.ഇതിനിടെ അടൂരിൽ നിന്ന് നാലു പരാതിക്കാർ വന്നു. ആദ്യം അവർ അടൂർ സ്റ്റേഷനിൽ പരാതി നൽകി. അവിടെ സ്വീകരിച്ചില്ല. കൊല്ലം ഈസ്റ്റിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ സംഭവം നടന്നത് അടൂരായതിനാൽ അങ്ങോട്ട് തള്ളി വിട്ടു. നാലു കേസുകളിലായി 20 ലക്ഷമാണ് ഇവിടെ നിന്ന് തട്ടിയത്. ഈ കേസിൽ അടൂർ പൊലീസ് കസ്റ്റഡി അപേക്ഷ നൽകാൻ ഇരിക്കുമ്പോഴാണ് പ്രളയം ഉണ്ടാകുന്നത്. ഈ കേസും അതിൽ മുങ്ങി.
പ്രളയശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അടൂരിൽ എത്തിക്കുമെന്ന് മനസിലായതോടെയാണ് പുറത്ത് ഒത്തു തീർപ്പ് ചർച്ച നടന്നത്. അങ്ങനെയാണ് പണം തിരിച്ചു നൽകി ഒത്തു തീർപ്പിന് സാധ്യത തെളിഞ്ഞത്. അടൂരിൽ വന്ന പരാതികൾ മാത്രമാണ് ഒത്തു തീർക്കുന്നത്. അതിന് ഇടപെട്ടിരിക്കുന്നത് സിപിഎം നേതൃത്വമാണ്. പാർട്ടി ഫണ്ട് എടുത്ത് വിനിയോഗിക്കാൻ കഴിയാത്തതിനാലാണ് മാഫിയകളിൽ നിന്ന് പിരിവ് നടത്തിയിരിക്കുന്നത്. അടൂർ സ്റ്റേഷനിലെ നാലു കേസളുകളും ഉടൻ പിൻവലിക്കുമെന്നാണ് വിവരം. ഇതോടെ മൂന്നു സിപിഎം നേതാക്കൾക്കും ആശ്വാസമാകും.