- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ പ്രദേശിലെ ഇടതുകോട്ട കാത്ത് സിപിഎം; ശക്തികേന്ദ്രത്തിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച മുതിർന്ന സഖാവിന് മികച്ച ലീഡ്; മുൻ എംഎൽഎ രാകേഷ് സിംഘ മുന്നിട്ടു നിൽക്കുന്നത് തിയോഗ് സീറ്റിൽ; ആവേശത്തോടെ വാർത്ത ഏറ്റെടുത്ത് കേരളത്തിലെ സഖാക്കളും
സിംല: ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഒരു സീറ്റിൽ സിപിഎം മുന്നിൽ നിൽക്കുന്നു. മുൻ എംഎൽഎ രാകേഷ് സിംഘയാണ് തിയോഗ് സീറ്റിൽ മുന്നിട്ട് നിൽക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 3718 ലേറെ വോട്ടുകൾക്ക് സിംഘ മുന്നിട്ടു നിൽക്കുന്നു. 12000 ലേറെ വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ സിംഘക്ക് 7096വോട്ടും രണ്ടാമതുള്ള ബിജെപിയുടെ രാകേഷ് വർമക്ക് 3378 വോട്ടുമാണുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി 1520 വോട്ടുമായി മൂന്നാമതാണ്. 1993ൽ രാകേഷ് സിംഘ എം എൽ എ ആയിരുന്നു . ഇത്തവണ 13 സീറ്റിൽ ആണ് സിപിഐ എം മത്സരിക്കുന്നത്.
സിംല: ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഒരു സീറ്റിൽ സിപിഎം മുന്നിൽ നിൽക്കുന്നു. മുൻ എംഎൽഎ രാകേഷ് സിംഘയാണ് തിയോഗ് സീറ്റിൽ മുന്നിട്ട് നിൽക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 3718 ലേറെ വോട്ടുകൾക്ക് സിംഘ മുന്നിട്ടു നിൽക്കുന്നു.
12000 ലേറെ വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ സിംഘക്ക് 7096വോട്ടും രണ്ടാമതുള്ള ബിജെപിയുടെ രാകേഷ് വർമക്ക് 3378 വോട്ടുമാണുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി 1520 വോട്ടുമായി മൂന്നാമതാണ്. 1993ൽ രാകേഷ് സിംഘ എം എൽ എ ആയിരുന്നു . ഇത്തവണ 13 സീറ്റിൽ ആണ് സിപിഐ എം മത്സരിക്കുന്നത്.
Next Story