- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തർക്കങ്ങളും പ്രതിസന്ധികളും ഇല്ലാതെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി; ആകെ വിമർശനം ഉയർന്നത് പൊലീസിന്റെ അമിത സ്വാതന്ത്ര്യത്തിൽ മാത്രം; ആരാധന സ്വാതന്ത്ര്യത്തിലും മദ്യപാനത്തിലും കർശന ഇടപെടൽ ഒഴിവാക്കി; വിഭാഗീയതക്ക് ഇക്കുറി സ്ഥാനമില്ല; സി.പി.എം ലോക്കൽ സമ്മേളനങ്ങൾ തുടങ്ങുമ്പോൾ എല്ലാം ശാന്തം
തിരുവനന്തപുരം: വിഭാഗീയതകളില്ലാതെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടുന്നു. വി എസ് - പിണറായി വിഭാഗങ്ങൾ നേർക്കുനേർ നിന്ന് പോരാടിയ ആ പഴയകാലം ഇപ്പോഴില്ലെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ സമാധാനപരമായി ഓരോ സമ്മേളനങ്ങലും പൂർത്തിയായി. സെപ്റ്റംബർ 15-ന് ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ഞായറാഴ്ച ലോക്കൽസമ്മേളനങ്ങൾ തുടങ്ങി. 31,700 ബ്രാഞ്ചുകളാണ് സംസ്ഥാനത്തുള്ളത്. പിണറായിസർക്കാർ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിലെ ചർച്ചകളിൽ സംസ്ഥാനനേതൃത്വത്തിനെതിരേ കാര്യമായ വിമർശനങ്ങൾ ഉയർന്നില്ല. ആകെയുള്ള വിമർശനം പൊലീസിന് അമിതാധികാരം നൽകുന്നു എന്നതാണ്. സാധാരണ ഗതിയിൽ സി.പി.എം ഭരിക്കുമ്പോൾ പൊലീസിനെ അവർ നിയന്ത്രിക്കുന്നതാണ് പതിവ്. പ്രാദേശിക സംഘടനാവിഷയങ്ങളും ദേശീയരാഷ്ട്രീയ പ്രശ്‌നങ്ങളുമായിരുന്നു മിക്കയിടത്തും ചർച്ചാ വിഷയം. സർവീസിൽ നിന്ന് വിരമിച്ചവരിൽ ചിലർ സംഘടനാ സ്ഥാനങ്ങളിൽ നേതൃത്വത്തിന്റെ ഒത്താശയോടെ തുടരുന്നെന്ന വിമർശം തിരുവനന്തപുരം ജില്ലയിലെ ചില സമ്മേളനങ്ങളിലുയർന്നു.
തിരുവനന്തപുരം: വിഭാഗീയതകളില്ലാതെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടുന്നു. വി എസ് - പിണറായി വിഭാഗങ്ങൾ നേർക്കുനേർ നിന്ന് പോരാടിയ ആ പഴയകാലം ഇപ്പോഴില്ലെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ സമാധാനപരമായി ഓരോ സമ്മേളനങ്ങലും പൂർത്തിയായി. സെപ്റ്റംബർ 15-ന് ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ഞായറാഴ്ച ലോക്കൽസമ്മേളനങ്ങൾ തുടങ്ങി.
31,700 ബ്രാഞ്ചുകളാണ് സംസ്ഥാനത്തുള്ളത്. പിണറായിസർക്കാർ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിലെ ചർച്ചകളിൽ സംസ്ഥാനനേതൃത്വത്തിനെതിരേ കാര്യമായ വിമർശനങ്ങൾ ഉയർന്നില്ല. ആകെയുള്ള വിമർശനം പൊലീസിന് അമിതാധികാരം നൽകുന്നു എന്നതാണ്. സാധാരണ ഗതിയിൽ സി.പി.എം ഭരിക്കുമ്പോൾ പൊലീസിനെ അവർ നിയന്ത്രിക്കുന്നതാണ് പതിവ്.
പ്രാദേശിക സംഘടനാവിഷയങ്ങളും ദേശീയരാഷ്ട്രീയ പ്രശ്‌നങ്ങളുമായിരുന്നു മിക്കയിടത്തും ചർച്ചാ വിഷയം. സർവീസിൽ നിന്ന് വിരമിച്ചവരിൽ ചിലർ സംഘടനാ സ്ഥാനങ്ങളിൽ നേതൃത്വത്തിന്റെ ഒത്താശയോടെ തുടരുന്നെന്ന വിമർശം തിരുവനന്തപുരം ജില്ലയിലെ ചില സമ്മേളനങ്ങളിലുയർന്നു.
അതേസമയം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് കൊടിയിറങ്ങിയപ്പോൾ, താഴെ തട്ടിൽ കർശന നിലപാട് സ്വീകരിക്കാൻ കഴിയാതെ പോയത് അംഗങ്ങളുടെ മദ്യപാന കാര്യത്തിൽ മാത്രമാണ്. അംഗങ്ങളുടെ മദ്യപാനത്തിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കർശനമായ നിരോധനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അമിത മദ്യപാനം മൂലം സാമൂഹിക പ്രശ്നങ്ങളുണ്ടാക്കുന്നവരേയും മറ്റും പാർട്ടിയിൽനിന്ന് മാറ്റിനിർത്താൻ സാധിച്ചിട്ടുണ്ടെങ്കിലും, പൂർണ മദ്യനിരോധനം പാർട്ടിക്കുള്ളിൽ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്. രഹസ്യ മദ്യപാനം അനൗദ്യോഗികമായി അംഗീകരിച്ചുകൊണ്ടാണ് ബ്രാഞ്ചുകളിലെ അംഗങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ നടന്നത്. ഇക്കാര്യത്തിൽ ഇഴകീറിയുള്ള പരിശോധനകൾക്ക് മുതിരാതെ ഒഴുക്കൻ മട്ടിലുള്ള പരിശോധനകളാണ് പലയിടത്തും നടന്നത്. ബ്രാഞ്ചിലെ മദ്യപരുടെ എണ്ണംമാത്രം ചോദ്യാവലിയിൽ എഴുതി രക്ഷപ്പെടാനാണ് പല ബ്രാഞ്ച് സെക്രട്ടറിമാരും ശ്രമിച്ചത്.
ആരാധനാലയങ്ങളിൽ അംഗങ്ങൾ പോകുന്ന കാര്യത്തിലും കർശനമായ നിലപാടെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി അംഗങ്ങളുടെ സാമുദായിക പ്രവർത്തനങ്ങളും പൂർണമായും വിലക്കാനാവുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ചടങ്ങുകളിൽ പങ്കാളിയായത് വിവാദമായതിനെത്തുടർന്ന് പല ബ്രാഞ്ചുകളിലും അത് ചർച്ചയായെങ്കിലും, അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ആരാധന സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാനാവാതെ നേതാക്കൾ കുഴങ്ങി.
പാർട്ടിയിലെ ഗ്രൂപ്പ് യുദ്ധത്തിന് അറുതിയായതിനാൽ ഇക്കുറി അതിന്റെ അടിസ്ഥാനത്തിലുള്ള വെട്ടിനിരത്തൽ പരാതികൾ കുറഞ്ഞു. എന്നാൽ തങ്ങളെ അനുകൂലിക്കുന്നവരെ സമ്മേളന പ്രതിനിധികളാക്കുന്ന വിധത്തിൽ ചിലയിടങ്ങളിൽ മേൽക്കമ്മിറ്റികളിൽനിന്ന് പങ്കെടുത്തവരുടെ ഇടപെടലുകളുണ്ടായി. അംഗങ്ങൾ പാർട്ടി പത്രത്തിന്റെ വരിക്കാരായില്ലെന്ന കാരണം ഉണ്ടാക്കി വരെ സമ്മേളനം മാറ്റിവപ്പിച്ചതായി പരാതി ഉയർന്നു. 31,700 ബ്രാഞ്ചുകളിൽ നടന്ന സമ്മേളനങ്ങളിൽ, ബ്രാഞ്ച് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിലും മറ്റുമുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് അപൂർവം ചിലയിടങ്ങളിൽ സമ്മേളനങ്ങൾ മാറ്റിവച്ചു.
2,200 ലോക്കൽ സമ്മേളനങ്ങളാണ് നടക്കുക. ഏരിയാ സമ്മേളനങ്ങൾ നവംബർ 15 മുതൽ ഡിസംബർ 15ന് ്അവസാനിപ്പിക്കാനാണ് തീരുമാനം.
ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സമ്മേളനങ്ങളിൽ ലോക്കൽ സെക്രട്ടറിമാരേയും 21 അംഗങ്ങൾവരെയുള്ള കമ്മിറ്റിയും ഏരിയാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുക്കും. ലോക്കൽ സെക്രട്ടറിമാർ മുഴുവൻ സമയ പ്രവർത്തകരായതു കൊണ്ട് പാർട്ടി അലവൻസുകൾക്ക് അർഹരാണ്. സർക്കാർ സർവീസുകളിൽനിന്നും സഹകരണ മേഖലകളിൽനിന്നും മറ്റും വിരമിച്ച് പെൻഷൻ ലഭിക്കുന്ന, ആരോഗ്യമുള്ള ആളുകളെ ലോക്കൽ സെക്രട്ടറിമാരാക്കി, മുഴുവൻ സമയ പ്രവർത്തകരാക്കാനുള്ള നിർദ്ദേശങ്ങളും ചിലയിടങ്ങളിൽ ലഭിച്ചിട്ടുണ്ട്.
ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 26ന് ആരംഭിക്കും. തൃശൂർ വയനാട് സമ്മേളനങ്ങളാണ് ആദ്യം നടക്കുക. ജനുവരി 11 ഓടെ ജില്ലാ സമ്മേളനങ്ങൾ അവസാനിക്കും. കണ്ണൂർ ജില്ലാ സമ്മേളനമാണ് അവസാനം നടക്കുക
തൃശൂർ, വയനാട്: ഡിസംബർ 26,27,28
കാസർഗോഡ്,പത്തനംതിട്ട: ഡിസംബർ 29,30,31
കോഴിക്കോട്, കോട്ടയം: ജനുവരി 2,3,4
കൊല്ലം, മലപ്പുറം: ജനുവരി 5,6,7
ഇടുക്കി, പാലക്കാട്: ജനുവരി 8,9,10
തിരുവനന്തപുരം, ആലപ്പുഴ: ജനുവരി 13,14,15
എറണാകുളം: ജനുവരി 16,17,18
കണ്ണൂർ: ജനുവരി 19,20,21.
ലോക്കൽ സമ്മേളനങ്ങൾ രണ്ടുദിവസങ്ങളിലായാണ് നടത്തുന്നത്. ലോക്കൽസമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഏരിയാ സമ്മേളനങ്ങളിലും റെഡ് വളണ്ടിയർ മാർച്ച്, എക്‌സിബിഷൻ, സെമിനാറുകൾ, പൊതു സമ്മേളനങ്ങൾ സംഘടിപ്പിക്കും. മൂന്ന് തവണ സെക്രട്ടറിമാരായുള്ളവരെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റും. 19 അംഗ ഏരിയാ ക്മ്മറ്റി ജില്ലാകമ്മറ്റിയുടെ അനുമതിയോടെ 21്ആക്കും. സാമൂഹിക ഘടന നിലനിൽക്കുന്ന രീതിയിലായിരിക്കണം കമ്മറ്റികൾ രൂപീകരിക്കേണ്ടത്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകുന്ന രീതിയിലാവണം കമ്മറ്റികളെന്നും നിർദ്ദേശമുണ്ട്.