- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടക്കാഞ്ചേരി കൂട്ടബലാത്സംഗ ആരോപണം നേരിടുന്ന ജയന്തനെതിരെ സിപിഐ(എം) കടുത്ത നടപടിക്ക്; പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഏരിയാ കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം; കൗൺസിൽ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെടും
തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിൽ ആരോപണം നേരിടുന്ന നഗരസഭാ കൗൺസിലർ പിഎൻ ജയന്തനെതിരെ സിപിഐ(എം) കടുത്ത നടപടി സ്വീകരിച്ചേക്കുമെന്ന് സൂചനകൾ. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി വടക്കാഞ്ചേരി ഏരിയാ കമ്മിറ്റിയോട് നിർദ്ദേശിച്ചതായാണ് സൂചനകൾ. ആരോപണം ചർച്ചചെയ്യുന്നതിന് ചേർന്ന പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തെ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അറിയിച്ചതായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജയന്തനോട് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ആദ്യം ആവശ്യപ്പെടാനും ഇതിനുപിന്നാലെ പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചേക്കുമെന്ന് സൂചനകളുണ്ട. ഇന്ന് നിയമസഭയിലും വിഷയം സജീവ ചർച്ചയായതോടെ പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ ജയന്തനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഏരിയാ കമ്മിറ്റിയിലുണ്ടായതായാണ് സൂചനകൾ. വടക്കാഞ്ചേരി മേഖലയിൽ നിന്നുതന്നെയുള്ള മുൻ സ്പീക്കർ കെ രാധാകൃഷ്ണനാണ് സിപിഐ(എം) ജില്ലാ സെക്രട്ടറിയെന്നിരിക്കെ പാർട്ടിയുടെ പ്രദേശത്തെ സ്വാധീനം നിലനിർത്താൻ ജയന്തനെതിരെ കടുത്ത നടപടി വേണമെന്ന
തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിൽ ആരോപണം നേരിടുന്ന നഗരസഭാ കൗൺസിലർ പിഎൻ ജയന്തനെതിരെ സിപിഐ(എം) കടുത്ത നടപടി സ്വീകരിച്ചേക്കുമെന്ന് സൂചനകൾ. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി വടക്കാഞ്ചേരി ഏരിയാ കമ്മിറ്റിയോട് നിർദ്ദേശിച്ചതായാണ് സൂചനകൾ. ആരോപണം ചർച്ചചെയ്യുന്നതിന് ചേർന്ന പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തെ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അറിയിച്ചതായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജയന്തനോട് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ആദ്യം ആവശ്യപ്പെടാനും ഇതിനുപിന്നാലെ പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചേക്കുമെന്ന് സൂചനകളുണ്ട.
ഇന്ന് നിയമസഭയിലും വിഷയം സജീവ ചർച്ചയായതോടെ പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ ജയന്തനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഏരിയാ കമ്മിറ്റിയിലുണ്ടായതായാണ് സൂചനകൾ. വടക്കാഞ്ചേരി മേഖലയിൽ നിന്നുതന്നെയുള്ള മുൻ സ്പീക്കർ കെ രാധാകൃഷ്ണനാണ് സിപിഐ(എം) ജില്ലാ സെക്രട്ടറിയെന്നിരിക്കെ പാർട്ടിയുടെ പ്രദേശത്തെ സ്വാധീനം നിലനിർത്താൻ ജയന്തനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാണ്. പിണറായി വിജയൻ നയിച്ച നവകേരള മാർച്ചിൽ പ്രദേശത്തെ ജാഥയുടെ സ്ഥിരാംഗമായിരുന്നു ജയന്തൻ.
അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയന്തൻ ജയിച്ചതോടെയാണ് ആരോപണം ഉന്നയിക്കപ്പെട്ടതെന്നും പാർട്ടിയെ കരിവാരിത്തേക്കാനാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും ജയന്തനെ അനുകൂലിക്കുന്നവർ പറയുന്നു. പക്ഷേ, ആരോപണ വിധേയർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഐ(എം) എന്ന പ്രതിച്ഛായ നിലനിർത്താൻ ജയന്തനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം. മന്ത്രി ഇ പി ജയരാജനെ രാജിവയ്‌പ്പിച്ച ബന്ധുത്വവിവാദത്തിലെന്നതിനേക്കാളും ഗൗരവതരമാണ് ഇപ്പോൾ ജയന്തനെതിരെ ഉയർന്ന ആരോപണമെന്ന വിലയിരുത്തലും ഉണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുവതി താൻ നേരിട്ട ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. തന്നെ ജയന്തൻ പലവട്ടം പീഡിപ്പിച്ചതായി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുകയും ചെയ്തതോടെ ഇയാൾക്കെതിരെ കടുത്ത നടപടി ഉറപ്പായിരിക്കുകയാണ്. വടക്കാഞ്ചേരിയിലെ സിപിഐ.എം പ്രാദശിക നേതാവ് ജയന്തൻ, ബിനേഷ്, ജിതേഷ്, ഷിബു എന്നിവരാണ് പ്രതികളെന്ന് പീഡനത്തിനിരയായ യുവതി വെളിപ്പെടുത്തുകയായിരുന്നു. ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേർന്ന് ബലാൽസംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയിൽ പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസമാണ് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ആരോപണമുയർന്ന പേരാമംഗലം സിഐയെ മാറ്റിനിർത്തി കേസ് ആദ്യംമുതൽ അന്വേഷിക്കാൻ ഗുരുവായൂർ എസിപിക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് ജയന്തന്റെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉടൻ പാർട്ടി നടപടിയും വരുന്ന സ്ഥിതിയുണ്ടായത്. ഇക്കാര്യം ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക ഏരിയാ കമ്മിറ്റി യോഗം ചേരുകയായിരുന്നു. സംഭവം വിവാദമായതോടെ യുവതിക്കെതിരെ കൗൺസിലർ ജയന്തനും രംഗത്തെത്തിയിരുന്നു.
കൊടുത്ത കാശ് തിരിച്ചുചോദിച്ചതിലുള്ള വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നുമായിരുന്നു ജയന്തന്റെ വാദം. പക്ഷേ, ജയന്തനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പൊലീസിന്റെ റെക്കോഡിൽ നിന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ലൈംഗികാരോപണം തെളിഞ്ഞില്ലെങ്കിൽപോലും സാമ്പത്തിക ഇടപാടിനെ പറ്റി വ്യക്തമാണെന്ന പക്ഷമാണ് പാർട്ടിയിൽ പലരും ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ജയന്തനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.



