വിശാഖപട്ടണം: അഖിലേന്ത്യാ അടിസ്ഥാനത്തിൽ സിപിഐ(എം) കനത്ത തിരിച്ചടി നേരിടുന്ന സമയമാണിപ്പോൾ. ബംഗാളിൽ പാർട്ടി തിരിച്ചുവരാൻ സാധിക്കാത്ത വിധം തകർന്നപ്പോൾ പിടിച്ചു നിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. പാർട്ടിയുടെ ബഹുജനാടിത്തറ തകരാതെ നിലനിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഏറ്റവും കൂടുതൽ പാർട്ടി എംപിമാരെ സംഭാവന ചെയ്യാൻ സിപിഎമ്മിന് സാധിച്ചത് കേരളത്തിൽ നിന്നായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളല്ലേ സ്വാഭാവികമായും പാർട്ടിയുടെ അമരത്ത് വരേണ്ടത് എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. പോളിറ്റ്ബ്യൂറോയിൽ കേരളത്തിൽ നിന്നും മലയാളികളായ അഞ്ച് പേർ ഇടംപിടിച്ചപ്പോൾ കേന്ദ്ര കമ്മിറ്റിയിൽ അത് ഉണ്ടായില്ല. എന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടി എണ്ണം പരിഗണിക്കുമ്പോൾ ഏഴ് മലയാളികൾ പോളിറ്റ്ബ്യൂറോയിൽ അംഗങ്ങളായി. 16 അംഗങ്ങളുള്ള പോളിറ്റ്ബ്യൂറോയെയും 91 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയെയുമാണ് തിരഞ്ഞെടുത്തത്.

പിബിയിൽ നാലുപേർ പുതുമുഖങ്ങൾ ഇടംപിടിച്ചു. സുഭാഷിണി അലി, മുഹമ്മദ് സലിം. ഹന്നൻ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങൾ. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, സീതാറാം യെച്ചൂരി, ബിമൻബസു, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ എം എ ബേബി, എ കെ പത്മനാഭൻ, സൂര്യകാന്ത മിശ്ര എന്നിവരാണ് പിബി യിലെ മറ്റംഗങ്ങൾ. ഇതിൽ എ കെ പത്മനാഭൻ തമിഴ്‌നാട്ടിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും മലയാളിയാണ്. കൂടാതെ മലയാളിയായ ക്യാപ്ടൻ ലക്ഷ്മിയുടെ മകൾ സുഭാഷിണി അലിയും പോളിറ്റ്ബ്യൂറോയിൽ ഇടംപിടിച്ച പാതിമലയാളിയാണ്.

പുതിയ കേന്ദ്രക്കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പുതുതായി എ കെ ബാലൻ, എളമരം കരിം എന്നിവരുണ്ട്. ഇവർക്കുപുറമെ ഡൽഹിയിൽ പാർട്ടി സെന്ററിൽ പ്രവർത്തിക്കുന്ന മലയാളികളായ മുരളീധരൻ, വിനു കൃഷ്ണൻ എന്നിവരും പുതിയ സിസിയിൽ സ്ഥിരം ക്ഷണിതാക്കളായിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ പ്രത്യേക ക്ഷണിതാവായി തുടരും. കേന്ദ്രക്കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്. ഇവരിൽ മൂന്നു പേർ വനിതകളാണ്. ജനറൽ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്.

പി കെ ഗുരുദാസൻ, പി കരുണാകരൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, ഇ പി ജയരാജൻ, വൈക്കം വിശ്വൻ, ടിഎം തോമസ് ഐസക്, എ വിജയരാഘവൻ, കെ കെ ശൈലജ തുടങ്ങിയവരാണ് കേന്ദ്രകമ്മിറ്റിൽ നേരത്തെ അംഗങ്ങളായിരുന്ന മലയാളികൾ.

കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളുടെ പേര് ഇങ്ങനെ:

1-വി എസ് അച്യുതാനന്ദൻ
2-മുഹമ്മദ് അമീൻ
3-ബുദ്ധദേവ് ഭട്ടാചാര്യ,
4-നിരുപം സെൻ
5-മല്ലു സ്വരാജ്യം

സ്ഥിരം ക്ഷണിതാക്കൾ

1-രജീന്ദൻ നെഗി
2-സഞ്ജയ് പരാത്തെ
3-മുരളീധരൻ
4-അരുൺകുമാർ
5-വിജു കൃഷ്ണൻ


പി.ബി അംഗങ്ങൾ

1. സീതാറാം യെച്ചൂരി(ജനറൽ സെക്രട്ടറി)
2. പ്രകാശ് കാരാട്ട്
3. എസ്. രാമചന്ദ്രൻപിള്ള
4. ബിമൻ ബസു
5. മണിക് സർക്കാർ
6. പിണറായി വിജയൻ
7. ബി.വി. രാഘവുലു
8. കോടിയേരി ബാലകൃഷ്ണൻ
9. എം.എ. ബേബി
10. സുർജ്യ കാന്ത മിശ്ര
11. എ.കെ. പത്മനാഭൻ
12. വൃന്ദ കാരാട്ട്
13.മുഹമ്മദ് സലീം
14.സുഭാഷിണി അലി
15.ഹന്നൻ മുള്ള
16. ജി രാമകൃഷ്ണൻ

കേന്ദ്രകമ്മിറ്റിയിലെ പുതുമുഖങ്ങൾ
1- എ കെ ബാലൻ
2- എളമരം കരിം
3- ശ്രീപദ് ഭട്ടാചാര്യ
4- രാമചന്ദ്ര ഡോം
5- മിനതി ഘോഷ്
6- അഞ്ജു കർ
7- ഗൗതം ദാസ്
8- അവധേഷ് കുമാർ
9- അലി കിഷോർ പട്‌നായ്ക്ക്
10- സീതാരാമുലു
11- സുരേന്ദർ സിങ്ങ്
12- ഓംകാർ ഷാദ്
13- വിജയ് മിശ്ര
14- എസ് ദേബ്‌റോയ്
15- ജഗ്മതി സംഗ്വാൻ
16- മഹേന്ദ്ര സിങ്ങ്
17- ഹിരാലാൽ യാദവ്