- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തോറ്റ എംഎൽഎ'യെ എന്തിന് ദേവസ്വം ബോർഡ് പ്രസിഡന്റാക്കി? പ്രവർത്തനം മോശമായതോടെ മണ്ഡലം കൈവിട്ടുപോയി; ആറന്മുള തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്കും തുരങ്കം വച്ചു; എ പത്മകുമാറിനെതിരേ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം; വിഭാഗീയത ഉടലെടുത്തതോടെ ജില്ലാകമ്മറ്റിയിലേക്ക് മത്സരം ഉറപ്പായി
തിരുവല്ല: 'തോറ്റ എംഎൽഎയെ' ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത് എന്തിന്? സിപിഐം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രഥമദിനത്തിലെ പ്രതിനിധി സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് എതിരേ രൂക്ഷവിമർശനം. മുൻപ് പത്മകുമാർ എംഎൽഎയായിരുന്ന കോന്നി മണ്ഡലം കമ്മറ്റിയിൽ നിന്നുള്ളവരാണ് പത്മകുമാറിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടത്. ഒരു തവണ എംഎൽഎയായി. പിന്നീട് മത്സരിച്ച് തോറ്റിട്ടും ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനം നൽകി, പാർട്ടിയിൽ കഴിവുള്ള ഒട്ടേറെപ്പേർ ഉണ്ടായിട്ടും ഇവരെ പരിഗണിക്കാതെ ഒരാളെ തന്നെ തുടർച്ചയായി പരിഗണിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നടപടി ശരിയല്ലെന്നും വിമർശനം ഉയർന്നു. ആറന്മുള മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമവും പത്മകുമാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിഎസ് മോഹനനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ കോന്നി ഏരിയാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടു. പാർട്ടിയിൽ എസ്സി/എസ്.ടി അംഗങ്ങൾ കുറവാണെന്നും സമ്മേളനത്തിന്റെ ചർച്ചയിൽ വിമർശനമുണ്ടായി.
തിരുവല്ല: 'തോറ്റ എംഎൽഎയെ' ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത് എന്തിന്? സിപിഐം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രഥമദിനത്തിലെ പ്രതിനിധി സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് എതിരേ രൂക്ഷവിമർശനം. മുൻപ് പത്മകുമാർ എംഎൽഎയായിരുന്ന കോന്നി മണ്ഡലം കമ്മറ്റിയിൽ നിന്നുള്ളവരാണ് പത്മകുമാറിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടത്.
ഒരു തവണ എംഎൽഎയായി. പിന്നീട് മത്സരിച്ച് തോറ്റിട്ടും ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനം നൽകി, പാർട്ടിയിൽ കഴിവുള്ള ഒട്ടേറെപ്പേർ ഉണ്ടായിട്ടും ഇവരെ പരിഗണിക്കാതെ ഒരാളെ തന്നെ തുടർച്ചയായി പരിഗണിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നടപടി ശരിയല്ലെന്നും വിമർശനം ഉയർന്നു. ആറന്മുള മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമവും പത്മകുമാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വിമർശനം ഉയർന്നു.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിഎസ് മോഹനനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ കോന്നി ഏരിയാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടു. പാർട്ടിയിൽ എസ്സി/എസ്.ടി അംഗങ്ങൾ കുറവാണെന്നും സമ്മേളനത്തിന്റെ ചർച്ചയിൽ വിമർശനമുണ്ടായി.
ലോക്കൽ കമ്മിറ്റികളിൽ അംഗങ്ങൾ ഉണ്ടെങ്കിലും ഒരു ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറി പോലും പട്ടികജാതി, പട്ടിക വർഗക്കാരില്ല, അംഗങ്ങളുടെ ആനുപാതികമായി ഭാരവാഹിത്വം നൽകണമെന്നും ആവശ്യമുണ്ടായി. ജില്ലയിൽ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയത പൂർണമായും അവസാനിപ്പിക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി കെ.പി ഉദയഭാനു അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വിഭാഗീയ പ്രവർത്തനങ്ങൾ കുറവുണ്ടായെങ്കിലും പ്രാദേശിക തലത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. ഇതിന്റെ തെളിവാണ് ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ കണ്ട അസ്വാരസ്യങ്ങൾ. ജില്ലയിലെ നാല് ഏരിയാ കമ്മിറ്റികളിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നു.
പാർട്ടി അംഗങ്ങൾ മദ്യപാനവും റിയൽ എസ്റ്റേറ്റ് പ്രവർത്തനവും ഒഴിവാക്കണം. സംഘടനാ പ്രവർത്തനത്തെക്കാൾ വലുത് വിഭാഗീയ പ്രവർത്തനമാണെന്ന് ചില നേതാക്കൾ കരുതുന്നു. പല ഏരിയാ കമ്മിറ്റികളിലും അംഗത്വം കുറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവുമധികം കൊഴിഞ്ഞുപോക്ക് റാന്നി ഏരിയാ കമ്മിറ്റിയിലാണ്. കാൻഡിഡേറ്റ് മെമ്പർമാരിൽ 30 ശതമാനം കൊഴിഞ്ഞുപോക്കുണ്ടായി. 2017 ൽ അടൂർ, ഇരവിപേരൂർ, റാന്നി, കോഴഞ്ചേരി ഏരിയാ കമ്മിറ്റികളിലും 30 ശതമാനത്തോളം കാൻഡിഡേറ്റ് അംഗങ്ങൾ കൊഴിഞ്ഞു പോയതായും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പത്തനംതിട്ട നഗരസഭാ ഭരണം നഷ്ടമാക്കിയത്.
നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് മത്സര സാധ്യത തെളിഞ്ഞു. 32 അംഗ കമ്മിറ്റിയിൽ ഒരാളെ കൂടി ഉൾപ്പെടുത്തും. നിലവിലുള്ള രണ്ടംഗങ്ങളെ ഒഴിവാക്കിയേക്കാനാണിട. ഇവർ രണ്ട് പേർ ഒഴിയുന്നതടക്കം മൂന്ന് അംഗങ്ങൾക്കാണ് പുതിയ കമ്മിറ്റിയിൽ സ്ഥാനം ലഭിക്കുക. ഈ മൂന്ന് അംഗങ്ങൾക്കായാണ് തെരഞ്ഞെടുപ്പ് സാധ്യത നിലനിൽക്കുന്നത്.
കാലങ്ങളായി വി എസ്. പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജില്ലാ കമ്മിറ്റി കഴിഞ്ഞ തവണയാണ് ഔദ്യോഗിക പക്ഷം പിടിച്ചെടുത്തത്. പുതിയ കമ്മിറ്റിയിൽ ബഹുജന സംഘടനാ നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം ഇക്കുറി ശക്തമാണ്. ഔദ്യോഗിക പക്ഷത്തിന്റെ വക്താക്കളായ ചില വർഗ, ബഹുജന സംഘടനാ നേതാക്കളുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ ഇവരെ കമ്മറ്റിയിൽ നിന്നും ഒഴിവാക്കാൻ ചില പ്രബല നേതാക്കൾ നടത്തുന്ന രഹസ്യ നീക്കമാണ് മത്സര സാധ്യത നിലനിർത്തിയിരിക്കുന്നത്. കമ്മിറ്റിയിൽ നിന്നും നിലവിലുള്ളവർ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ആ സ്ഥാനത്തേക്ക് മത്സരത്തിന് കളമൊരുങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.