- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇനി വിമത ശബ്ദമില്ല; വി എസ് പക്ഷക്കാരായ പിരപ്പൻകോട് മുരളിയെയും സി.കെ സദാശിവനെയും ഒഴിവാക്കി; 80 കഴിഞ്ഞ കോലിയക്കോട് കൃഷ്ണൻനായർ തുടരുമ്പോൾ 73കാരനായ തന്നെ തഴഞ്ഞതെന്തിനെന്ന് പിരപ്പൻകോട് മുരളി; എല്ലാറ്റിനും മൂകസാക്ഷിയായി വി.എസും: സിപിഎമ്മിൽ അവശേഷിക്കുന്ന വി എസ് പക്ഷക്കാരെയും വെട്ടിനിരത്തി
തൃശൂർ:സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇനി വിമതശബ്ദമില്ല. പ്രമുഖരായ രണ്ട് വി എസ് പക്ഷ നേതാക്കളെകൂടി സംസ്ഥാന കമ്മറ്റിയിൽനിന്ന് ഇത്തവണ ഒഴിവാക്കി.ദീർഘകാലം തിരുവനന്തപുരം ജില്ലാസെക്രട്ടറിയായിരുന്ന പിരപ്പൻകോട് മുരളിയെയും,ആലപ്പുഴയിലെ നേതാവ് സി.കെ സദാശിവനെയുമാണ് ഇത്തവണ ഒഴിവാക്കിയത്.അതേസമയം വി എസ് പക്ഷത്തുനിന്ന് തെറ്റി ഔദ്യോഗിക പക്ഷത്തെ് എത്തുകയും പിന്നീട് ഒളിക്യാമറാ വിവാദത്തിൽ കുടുങ്ങി പുറത്താവുകയും ചെയ്ത ഗോപികോട്ടമുറിക്കലിനെ സംസ്ഥാന സമിതിയിൽ തിരിച്ചെടുക്കയും ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പാനലിൽ, പ്രായാധിക്യം പറഞ്ഞാണ് പിരപ്പൻകോട് മുരളിയെ ഒഴിവാക്കിയത്.എന്നാൽ ഇതിന്റെ അനൗചിത്യം സെക്രട്ടറി പാനൽ അവതരിപ്പിച്ചപ്പോൾ തന്നെ പിരപ്പൻകോട് ചോദ്യം ചെയ്തു.തനിക്ക് 73വയസ്സായിട്ടേ ഉള്ളൂവെന്നും 80കഴിഞ്ഞ കോലിയക്കോട് കൃഷ്ണൻ നായർ കമ്മറ്റിയിൽ തുടരുന്നുണ്ടുമെല്ലോ എന്ന് പിരിപ്പൻകോട് പരസ്യമായി ക്ഷുഭിതനായപ്പോൾ പ്രതിനിധികളും ഒന്ന് അമ്പരന്നു. പ്രാദേശികമായി പാർട്ടിയെ സഹായിക്കുന്നില്ല എന്ന പരാതിയും ഇതോട
തൃശൂർ:സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇനി വിമതശബ്ദമില്ല. പ്രമുഖരായ രണ്ട് വി എസ് പക്ഷ നേതാക്കളെകൂടി സംസ്ഥാന കമ്മറ്റിയിൽനിന്ന് ഇത്തവണ ഒഴിവാക്കി.ദീർഘകാലം തിരുവനന്തപുരം ജില്ലാസെക്രട്ടറിയായിരുന്ന പിരപ്പൻകോട് മുരളിയെയും,ആലപ്പുഴയിലെ നേതാവ് സി.കെ സദാശിവനെയുമാണ് ഇത്തവണ ഒഴിവാക്കിയത്.അതേസമയം വി എസ് പക്ഷത്തുനിന്ന് തെറ്റി ഔദ്യോഗിക പക്ഷത്തെ് എത്തുകയും പിന്നീട് ഒളിക്യാമറാ വിവാദത്തിൽ കുടുങ്ങി പുറത്താവുകയും ചെയ്ത ഗോപികോട്ടമുറിക്കലിനെ സംസ്ഥാന സമിതിയിൽ തിരിച്ചെടുക്കയും ചെയ്തു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പാനലിൽ, പ്രായാധിക്യം പറഞ്ഞാണ് പിരപ്പൻകോട് മുരളിയെ ഒഴിവാക്കിയത്.എന്നാൽ ഇതിന്റെ അനൗചിത്യം സെക്രട്ടറി പാനൽ അവതരിപ്പിച്ചപ്പോൾ തന്നെ പിരപ്പൻകോട് ചോദ്യം ചെയ്തു.തനിക്ക് 73വയസ്സായിട്ടേ ഉള്ളൂവെന്നും 80കഴിഞ്ഞ കോലിയക്കോട് കൃഷ്ണൻ നായർ കമ്മറ്റിയിൽ തുടരുന്നുണ്ടുമെല്ലോ എന്ന് പിരിപ്പൻകോട് പരസ്യമായി ക്ഷുഭിതനായപ്പോൾ പ്രതിനിധികളും ഒന്ന് അമ്പരന്നു. പ്രാദേശികമായി പാർട്ടിയെ സഹായിക്കുന്നില്ല എന്ന പരാതിയും ഇതോടൊപ്പം ഉണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.എന്നാൽ അത്തരം ഒരു വിഷയം ഉണ്ടെങ്കിൽ എന്തുകൊണ്ട് പ്രാദേശിക സമ്മേളനങ്ങളിൽ ചർച്ചയായില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ കോടിയേരി അടുത്ത വിഷയത്തിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ മുമ്പ് പല തവണ വി.എസിന് അനുകൂലമായ നിലപാട് എടുത്തതാണ് പിരപ്പൻകോടിനെ തഴയാനുള്ള യഥാർഥ കാരണമായി പറയുന്നത്.ഡോ.ലക്ഷ്മിനായരുടെ ലോ അക്കാദമി വിഷയത്തിലടക്കം നിരവധി തവണ ആരോപണ വിധേയനായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ആത്മബന്ധമാണ് കോലിയക്കോടിനെ തുണച്ചത്.
വി.എസിനുവേണ്ടി എല്ലാ സംസ്ഥാന സമിതിയിലും ശക്തമായി വാദിക്കുന്ന നേതാവാണ് ആലപ്പുഴയിൽനിന്നുള്ള സി.കെ സദാശിവൻ.എന്നാൽ തന്നെ ഒഴിവാക്കി എന്നറിഞ്ഞിട്ടും പ്രതികരിക്കാൻ സി.കെ സദാശിവൻ കൂട്ടാക്കിയില്ല.നേരത്തെ മന്ത്രി ജി.സുധാകരനുമായിട്ടുള്ള ചില പ്രശ്‌നങ്ങളാണ് സദാശിവന് പരായായത്.ഇങ്ങനെ തന്റെ അനുകൂലികളെ പിഴുതുമാറ്റുമ്പോൾ എല്ലാറ്റിനും മൂകസാക്ഷിയായി വി.എസും സമ്മേളനത്തിൽ ഉണ്ടായിരുന്നു.സിപിഎമ്മിന്റെ വിഭാഗീയ ഇത്രയേറെ രൂക്ഷമാക്കിയ പാലക്കാട് സമ്മേളനത്തിൽ എതിരാളികളെ വെട്ടിയൊതുക്കിയതിന് ചരിത്രം വി.എസിനോട് ചോദിക്കുന്ന കണക്കാണിതെന്നും പല പ്രതിനിധികളും പിന്നീട് മാധ്യമപ്രവർത്തകരുമായി അനൗദ്യോഗികമായി കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഒരുകാലത്ത് വി.എസിന്റെ ശക്തനായ വക്താവും പിന്നെ പിണറായി പക്ഷത്തേക്ക് ചേക്കേറിയ നേതാവുമായ മുൻ എറണാംകുളം ജില്ലാസെക്രട്ടി ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന കമ്മറ്റിയിൽ എടുത്തതും നേതൃത്വം നൽകുന്ന വ്യക്തമായ സൂചനയാണ്.വി എസ് പക്ഷം ഒരുകാലത്ത് പാർട്ടി പിളർത്താൻ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന ഗോപികോട്ടമുറിക്കലിൽ സംസ്ഥാന കമ്മറ്റിക്ക് മൊഴി നൽകിയതാണ് വിഭാഗീയതക്കെതിരെ കർശനമായി നീങ്ങാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
ഗോപി ഔദ്യോഗിക പക്ഷത്തേക്ക് മാറിയതിന്റെ വൈരാഗ്യം തീർക്കാനായി വി എസ് പക്ഷക്കാർ ചേർന്നുതന്നെയാണ് അദ്ദേഹത്തിന് ഒളിക്യാമറാ കുരുക്ക് ഒരുക്കിയത്.ഗോപി തന്റെ ഒരു വനിതാസുഹൃത്തിനോട് സംസാരിക്കുന്നത് പാർട്ടി ഓഫീസിൽ ഒളിക്യാമറവെച്ച് പിടികൂടി ചിലർ നേതൃത്വത്തിന് അയച്ചുകൊടുക്കയായിരുന്നു.ഇതിന്റെ പേരിൽ തരം താഴ്‌ത്തപ്പെട്ട ഗോപി കോട്ടമുറിക്കൽ ഇപ്പോഴാണ് സംസ്ഥാനനേതൃത്വത്തിലേക്ക് തിരിച്ചത്തെുന്നത്.ചുരുക്കിപ്പറഞ്ഞാൽ പുതിയ സംസ്ഥാന സമിതി രൂപവത്ക്കരണത്തോടെ പൊടിപോലും വി എസ് പക്ഷം ഇല്ലാതായിരിക്കയാണ്.