- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർകോഴ അന്വേഷണത്തിൽ മാണി കുറ്റവിമുക്തൻ; ഇടതു മുന്നണിയിലേക്ക് വരുമെന്ന് ഉറപ്പെങ്കിൽ മാത്രം കുറ്റവിമുക്തി പ്രഖ്യാപനം; അല്ലെങ്കിൽ തുടർ അന്വേഷണത്തിന് വകുപ്പിട്ട് റിപ്പോർട്ട്; കെ എം മാണിയുടെ വിലപേശൽ സാധ്യതക്ക് കൂച്ചുവിലങ്ങിട്ട് സിപിഎം
തിരുവനന്തപുരം: ബാർകോഴ കേസിലെ അന്വേഷണം കേരള രാഷ്ട്രീയത്തിലെ നിർണായക മുന്നണി സമവാക്യത്തിൽ വഴിത്തിരിവാകാൻ പോകുന്നു. കെ എം മാണിയെന്ന അതികാനെ അടിതെറ്റിച്ച കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാകുമ്പോൾ അദ്ദേഹം കുറ്റവിമുക്തനാണ്. എന്നാൽ, ഈ ആശ്വസം മാണിക്ക് ലഭിക്കണമെങ്കിൽ അദ്ദേഹം ഇടതു മുന്നണിയിലേക്ക് ചേക്കേറേണ്ട അവസ്ഥയിലാണ്. എന്നാൽ, ഇടതു മുന്നണിയിലേക്ക് പോയാൽ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന കടുത്ത ആശങ്കയിലുമാണ് മാണി. ചുരുക്കത്തിൽ ബാർകോഴ കേസ് ഉപയോഗിച്ച് കെ എം മാണിയെ എട്ടിന്റെ പൂട്ടാണ് സിപിഎം പൂട്ടിയിരിക്കുന്നത്. ബാർ കോഴക്കേസിൽ അന്വേഷണം പൂർത്തിയായെങ്കിലും കെ.എം. മാണിയുടെ രാഷ്ട്രീയതീരുമാനമറിഞ്ഞ് വിലപേശാനുള്ള ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. മാണി ഇടതുമുന്നണിയിലേക്കെങ്കിൽ കേസ് അവസാനിപ്പിക്കാനാണു സർക്കാർ നീക്കം. അല്ലെങ്കിൽ കേസുമായി മുന്നോട്ടുപോകും. രണ്ടു സാധ്യതയും നിലനിർത്തിക്കൊണ്ടാണ് അന്വേഷണ റിപ്പോർട്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ, മാണിയെ സമ്മർദത്തിലാക്കാനുള്ള തന്ത്ര
തിരുവനന്തപുരം: ബാർകോഴ കേസിലെ അന്വേഷണം കേരള രാഷ്ട്രീയത്തിലെ നിർണായക മുന്നണി സമവാക്യത്തിൽ വഴിത്തിരിവാകാൻ പോകുന്നു. കെ എം മാണിയെന്ന അതികാനെ അടിതെറ്റിച്ച കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാകുമ്പോൾ അദ്ദേഹം കുറ്റവിമുക്തനാണ്. എന്നാൽ, ഈ ആശ്വസം മാണിക്ക് ലഭിക്കണമെങ്കിൽ അദ്ദേഹം ഇടതു മുന്നണിയിലേക്ക് ചേക്കേറേണ്ട അവസ്ഥയിലാണ്. എന്നാൽ, ഇടതു മുന്നണിയിലേക്ക് പോയാൽ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന കടുത്ത ആശങ്കയിലുമാണ് മാണി. ചുരുക്കത്തിൽ ബാർകോഴ കേസ് ഉപയോഗിച്ച് കെ എം മാണിയെ എട്ടിന്റെ പൂട്ടാണ് സിപിഎം പൂട്ടിയിരിക്കുന്നത്.
ബാർ കോഴക്കേസിൽ അന്വേഷണം പൂർത്തിയായെങ്കിലും കെ.എം. മാണിയുടെ രാഷ്ട്രീയതീരുമാനമറിഞ്ഞ് വിലപേശാനുള്ള ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. മാണി ഇടതുമുന്നണിയിലേക്കെങ്കിൽ കേസ് അവസാനിപ്പിക്കാനാണു സർക്കാർ നീക്കം. അല്ലെങ്കിൽ കേസുമായി മുന്നോട്ടുപോകും. രണ്ടു സാധ്യതയും നിലനിർത്തിക്കൊണ്ടാണ് അന്വേഷണ റിപ്പോർട്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ, മാണിയെ സമ്മർദത്തിലാക്കാനുള്ള തന്ത്രങ്ങൾ ഇന്നു ചേരുന്ന സിപിഎം. സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. നിർദ്ദേശം ലഭിച്ചാലുടൻ കോടതിയിൽ സമർപ്പിക്കാവുന്ന വിധത്തിൽ റിപ്പോർട്ട് തയാറായതായാണ് വിവരം. കേസ് ആദ്യമന്വേഷിച്ച വിജിലൻസ് പ്രത്യേകസംഘത്തിന്റെ റിപ്പോർട്ട് മാണിക്കെതിരായിരുന്നു. എന്നാൽ, അന്നത്തെ യു.ഡി.എഫ്. സർക്കാർ അതു തള്ളി. തുടർന്നു നടന്ന പുനരന്വേഷണം മാണിക്ക് അനുകൂലമായി. ഇടതുസർക്കാർ അധികാരത്തിലെത്തുകയും കേരളാ കോൺഗ്രസ് (എം) യു.ഡി.എഫ്. വിടുകയും ചെയ്തതോടെയാണു മാണിയെ 'വെടക്കാക്കി തനിക്കാക്കാൻ' എൽ.ഡി.എഫ്. നീക്കമാരംഭിച്ചത്.
എസ്‌പി: ആർ. സുകേശൻ വിരമിച്ചതിനേത്തുടർന്ന് വിജിലൻസ് കോടതി നിർദ്ദേശപ്രകാരം തുടരന്വേഷണത്തിനു പത്തനംതിട്ട എസ്‌പിയായിരുന്ന കെ. അശോകനെ പ്രത്യേകസംഘത്തലവനാക്കി. അന്വേഷണം പൂർത്തിയാക്കിയ അശോകൻ നിലവിൽ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയാണ്.
അതേസമയം ഇടതുമുന്നണിയിലേക്കെന്ന സൂചനയാണ് കെ എം മാണിയും ജോസ് കെ മാണിയും നൽകുന്നതും. കേരളാ കോൺഗ്രസിന്റെ മഹാസമ്മേളനം ഇക്കാര്യത്തിൽ നിർണായ തീരുമാനം കൈക്കൊള്ളും. മുന്നണി പ്രവേശനത്തിൽ കെഎം മാണിയുടെ തീരുമാനമാകും നടപ്പാക്കുക. എന്നാൽ വിവിധ അഭിപ്രായങ്ങളെ ഏകോപിപ്പിച്ച് അന്തിമ തീരുമാനത്തിലെത്താണ് മാണിയുടെ ശ്രമം. മാണി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോസഫിനെ വിശ്വാസത്തിലെടുത്തൊരു തീരുമാനമാകും മാണി എടുക്കുക. കോട്ടയം എംപിയും മാണിയുടെ മകനുമായ ജോസ് കെ മാണിക്ക് ഇടതുപക്ഷത്തോട്ടാണ് താൽപ്പര്യം. ഇടതുപക്ഷം നൽകുന്ന ഓഫർ മികച്ചതാണെന്ന അഭിപ്രായം ജോസ് കെ മാണിക്കുണ്ട്.
മോൻസ് ജോസഫാണ് വലിയ തലവേദന. യുഡിഎഫിനൊപ്പമേ താനുള്ളൂവെന്ന് മോൻസ് ജോസഫ് അറിയിച്ചു കഴിഞ്ഞു. അതായത് കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടാൽ മോൻസ് പാർട്ടി വിടും. കോൺഗ്രസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമാകാനാണ് മോൻസിന്റെ താൽപ്പര്യം. കേരളാ കോൺഗ്രസിന് മാണിയുൾപ്പെടെ ആറ് പേരാണുള്ളത്. ഇതിൽ ജയരാജും റോഷി അഗസ്റ്റിനും മാണിക്കൊപ്പം നിൽക്കും. സിഎഫ് തോമസിനും മാണിയോട് പഴയ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സിഎഫ് തോമസിന്റെ നിലപാട് നിർണ്ണായകമാകും. പിജെ ജോസഫ്, മാണിക്കൊപ്പം നിന്നാൽ സിഎഫും കേരളാ കോൺഗ്രസിൽ ഉറച്ചു നിൽക്കും. അതായത് പിജെയെ അടുപ്പിക്കാനായാൽ മോൻസ് മാത്രമാകും എംഎൽഎമാരിൽ മാണിക്ക് വെല്ലുവിളിയാകുക.
ഇരിങ്ങാലക്കുടക്കാരൻ തോമസ് ഉണ്ണിയാടനും മുന്നണി മാറ്റത്തിൽ ആശങ്കയിലാണ്. യുഡിഎഫിനൊപ്പം നിന്നാൽ തനിക്ക് അടുത്ത തവണയും ഇരിങ്ങാലക്കുട മത്സരിക്കാനാകും. ഇടതു പക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് അത്. അതിനാൽ മുന്നണി മാറിയാൽ ഈ സീറ്റ് കേരളാ കോൺഗ്രസിന് കിട്ടുമെന്ന് ഉറപ്പില്ല. ഇരിങ്ങാലിക്കുടയിലാണ് ഉണ്ണിയാടന് ബന്ധങ്ങളുമുള്ളത്. അതുകൊണ്ട് തന്നെ മാണിക്കൊപ്പം ഇടതുപക്ഷത്ത് എത്താൻ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട ഉറപ്പിക്കണമെന്നും മാണിയോട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ഈ ഘട്ടത്തിൽ ഉറപ്പു നൽകാൻ സിപിഎം തയ്യാറുമല്ല. അതുകൊണ്ട തന്നെ ഉണ്ണിയാടനും മാണിയെ കൈവിടാൻ സാധ്യത ഏറെയാണ്. പിജെ ജോസഫിന്റെ പിന്തുണയുണ്ടെങ്കിൽ ഈ വെല്ലുവിളികളെ മറികടക്കാമെന്നാണ് മാണിയുടെ പ്രതീക്ഷ.
ഏറ്റുമാനൂരും കുട്ടനാടും തിരുല്ലയിലും കേരളാ കോൺഗ്രസായിരുന്നു യുഡിഎഫിൽ മത്സരിച്ചിരുന്നത്. ഏറ്റുമാനൂരിൽ സിപിഎം നേതാവ് സുരേഷ് കുറുപ്പാണ് എംഎൽഎ. കുട്ടനാട്ടിൽ എൻസിപിയുടെ തോമസ് ചാണ്ടിയും തിരുവല്ലയിൽ മന്ത്രി മാത്യു ടി തോമസും. അതുകൊണ്ട് തന്നെ ഈ സീറ്റ് ഇടതുപക്ഷത്ത് എത്തിയാലും സിപിഎമ്മിന് കിട്ടാൻ സാധ്യതയില്ല. എൻസിപിയുടേയും ദള്ളിന്റെ സീറ്റുകളിൽ കേരളാ കോൺഗ്രസിന് താൽപ്പര്യം ഏറെയാണ്. മൂന്ന് സീറ്റും കേരളാ കോൺഗ്രസിന്റെ കുത്തകകളായിരുന്നു ഒരു കാലത്ത്. അതിനാൽ ഈ സീറ്റുകൾ ലക്ഷ്യമിടുന്ന നിരവധി പേർ മാണി ഗ്രൂപ്പിലുണ്ട്. ഈ സീറ്റുകൾ കിട്ടില്ലെന്ന് ഉറപ്പായാൽ അവരെല്ലാം യുഡിഎഫിലേക്ക് ചുവടുമാറാൻ സാധ്യത ഏറെയാണ്. ഇതും മാണിയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.