- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിൻ തുടരും; ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങൾ; മൂന്ന് വനിതകളെയും ഉൾപ്പെടുത്തി

കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിൻ തുടരും. ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വനിതകളുമുണ്ട്. പി. ഗഗാറിൻ, എ.എൻ.പ്രഭാകരൻ, പി.വി.സഹദേവൻ, കെ.റഫീഖ്, പി.കെ.സുരേഷ്, വി.വി.ബേബി, കെ.സുഗതൻ, എം.മധു, ടി.ബി.സുരേഷ്, രുക്മിണി സുബ്രഹ്മണ്യൻ, വി.ഉഷകുമാരി, എം.സെയത്, പി.കൃഷ്ണപ്രസാദ്, കെ.ഷമീർ, സി.കെ.സഹദേവൻ, പി.വാസുദേവൻ, പി.ആർ.ജയപ്രകാശ്, സുരേഷ് താളൂർ, ഒ.ആർ.കേളു, ബീന വിജയൻ, കെ.എം.ഫ്രൻസിസ്, ജോബിസൺ ജെയിംസ്, എം.എസ്.സുരേഷ് ബാബു, എം.രജീഷ്, എ.ജോണി,വി.ഹാരിസ് പി.ടി.ബിജു എന്നിവരാണ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ.
ഡിസംബർ 14 നാണ് വൈത്തിരിയിൽ സിപി ഐഎം വയനാട് ജില്ലാ സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഏരിയാ സമ്മേളനങ്ങളിൽ മത്സരം നടന്നതിൽ അസ്വാഭാവികതയില്ലെന്ന് ജില്ലാ സെക്രട്ടറി പി ഗഗാറിൻ പ്രതികരിച്ചിരുന്നു.
11,286 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പേരാണ് സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തത്.കൽപ്പറ്റ, വൈത്തിരി, പുൽപ്പള്ളി ഏരിയാ സമ്മേളനങ്ങളിലാണ് ഏറ്റവും കടുത്ത മത്സരം നടന്നത്. കൽപ്പറ്റയിലും വൈത്തിരിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവർ വിജയിക്കുകയും ചെയ്തു. പുൽപ്പള്ളി ഏരിയാ സമ്മേളനത്തിന്റെ തുടർച്ചായി ചില അസ്വാരസ്യങ്ങളും പാർട്ടിയിൽ ഉണ്ടായിരുന്നു.


