- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം തഴഞ്ഞെങ്കിലും സിപിഎമ്മിനെ കൈവിടാതെ ത്രിപുര; ഉജ്വല വിജയം നേടിയ സ്ഥാനാർത്ഥികൾക്ക് രണ്ടു മണ്ഡലത്തിലും ഭൂരിപക്ഷത്തിൽ എട്ടിരട്ടി വർധന
അഗർത്തല: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും ത്രിപുരയിലെ ജനങ്ങൾ സിപിഎമ്മിനെ കൈവിട്ടില്ല. ഉപതെരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലും മുൻ തെരഞ്ഞെടുപ്പിനേക്കാൾ എട്ടിരട്ടിയിലേറെയാണ് സിപിഐ(എം) സ്ഥാനാർത്ഥികൾ ഭൂരിപക്ഷം നേടിയത്. പട്ടികജാതി സംവരണ മണ്ഡലങ്ങളായ പ്രതാപ്ഗർ, സുർമ മണ്ഡലങ്ങളിലാണ

അഗർത്തല: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും ത്രിപുരയിലെ ജനങ്ങൾ സിപിഎമ്മിനെ കൈവിട്ടില്ല. ഉപതെരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലും മുൻ തെരഞ്ഞെടുപ്പിനേക്കാൾ എട്ടിരട്ടിയിലേറെയാണ് സിപിഐ(എം) സ്ഥാനാർത്ഥികൾ ഭൂരിപക്ഷം നേടിയത്.
പട്ടികജാതി സംവരണ മണ്ഡലങ്ങളായ പ്രതാപ്ഗർ, സുർമ മണ്ഡലങ്ങളിലാണ് പാർട്ടി സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിന് വിജയിച്ചത്. പ്രതാപ്ഗർ മണ്ഡലത്തിൽ രാമുദാസ് 17,321 വോട്ടിനും സുർമ മണ്ഡലത്തിൽ അഞ്ജൻദാസ് 15,309 വോട്ടിനുമാണ് വിജയിച്ചത്.
സിപിഐഎം നേതാവും സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിരുന്ന അനിൽ സർക്കാരിന്റെ മരണത്തെ തുടർന്നാണ് പ്രതാപ് നഗറിൽ ഉപതെരഞ്ഞെടുപ്പു നടന്നത്. 2013ൽ 2132 വോട്ടായിരുന്നു അനിൽ സർക്കാരിന്റെ ഭൂരിപക്ഷം. ഇക്കുറി ഇവിടെ 17,321 വോട്ടാണ് ഭൂരിപക്ഷം നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമായ 35കാരനായ രാമുദാസ് ത്രിപുര സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയാണ്. ബിജെപി രണ്ടാമതും കോൺഗ്രസ് ഐ മൂന്നാമതുമെത്തി.
സുർമ മണ്ഡലത്തിൽ മുൻ മന്ത്രിയും സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന സുധീർദാസിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 1993 മുതൽ അഞ്ചുതവണ സുധീർദാസ് ഇവിടെ വിജയിച്ചിരുന്നു. 2013ൽ 1862 വോട്ടായിരുന്നു ഭൂരിപക്ഷം. ഇവിടെയും പുതുമുഖമാണ് സിപിഐഎം സ്ഥാനാർത്ഥി. 43കാരനായ അഞ്ജൻദാസ് എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പാർട്ടി സബ്ഡിവിഷണൽ കമ്മിറ്റി സെക്രട്ടറിയുമാണ്. ഇവിടെയും ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കോൺഗ്രസ് മൂന്നാമതും.

