- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോദൗർബല്യമുള്ള വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകനെ രക്ഷിക്കാൻ പൊലീസ് ശ്രമം; കേസ് ഒത്തു തീർപ്പാക്കിയില്ലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതിയെ പിടികൂടിയ മകനെ ഭീഷണിപ്പെടുത്തി; നാട്ടുകാർ പ്രതിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു മതിലകം പൊലീസ്
തൃശൂർ: മനോദൗർബല്യമുള്ള വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തെ നാട്ടുകാർ തടഞ്ഞു. ജനരോഷം ഇരമ്പിയതോടെ ഒടുവിൽ പൊലീസ് കേസെടുത്തു. ശ്രീനാരായണപുരം പത്താഴക്കാട് തരുപീടികയിൽ ജബ്ബാറിനെ (50) യാണ് രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂർ മതിലകത്താണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള അമ്മയെ കുറച്ചു നാളായി ഒരാൾ ശല്യം ചെയ്യുന്നു എന്നറിഞ്ഞ മകൻ ഒളിച്ചിരുന്നാണ് ഇയാളെ പിടികൂടിയത്. വീടിനു മുന്നിൽ കെട്ടിയിട്ട ശേഷം നാട്ടുകാരെ വിളിച്ചു വരുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. എന്നാൽ പൊലീസ് ആദ്യം കേസെടുത്തില്ല. പകരം ഒത്തു തീർപ്പാക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ ഇതിന് തയ്യാറാകാതിരുന്നതോടെ പൊലീസ് ഭീഷണിപ്പെടുത്തി. ജബ്ബാറിനെ പിടികൂടുമ്പോൾ പിടിവലിക്കിടെ ശരീരത്തിൽ മുറിവുണ്ടായിട്ടുണ്ടായിരുന്നു. ഇത് വച്ച് കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പൊലീസ് തന്നെ കേസിൽ പെടുത്തുമെന്നറിഞ്ഞതോടെ മകൻ പേടിച്ച് പിന്മാറി. കേസ് പിൻ വലിച്ച
തൃശൂർ: മനോദൗർബല്യമുള്ള വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തെ നാട്ടുകാർ തടഞ്ഞു. ജനരോഷം ഇരമ്പിയതോടെ ഒടുവിൽ പൊലീസ് കേസെടുത്തു. ശ്രീനാരായണപുരം പത്താഴക്കാട് തരുപീടികയിൽ ജബ്ബാറിനെ (50) യാണ് രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂർ മതിലകത്താണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള അമ്മയെ കുറച്ചു നാളായി ഒരാൾ ശല്യം ചെയ്യുന്നു എന്നറിഞ്ഞ മകൻ ഒളിച്ചിരുന്നാണ് ഇയാളെ പിടികൂടിയത്. വീടിനു മുന്നിൽ കെട്ടിയിട്ട ശേഷം നാട്ടുകാരെ വിളിച്ചു വരുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു.
എന്നാൽ പൊലീസ് ആദ്യം കേസെടുത്തില്ല. പകരം ഒത്തു തീർപ്പാക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ ഇതിന് തയ്യാറാകാതിരുന്നതോടെ പൊലീസ് ഭീഷണിപ്പെടുത്തി. ജബ്ബാറിനെ പിടികൂടുമ്പോൾ പിടിവലിക്കിടെ ശരീരത്തിൽ മുറിവുണ്ടായിട്ടുണ്ടായിരുന്നു. ഇത് വച്ച് കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പൊലീസ് തന്നെ കേസിൽ പെടുത്തുമെന്നറിഞ്ഞതോടെ മകൻ പേടിച്ച് പിന്മാറി. കേസ് പിൻ വലിച്ചതിനാൽ പ്രതിയെ പൊലീസ് വെറുതെ വിടുകയാണുണ്ടായത്. സംഭവം അറിഞ്ഞ് നാട്ടുകാർ രോഷാകുലരായി. മതിലകം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി. ഇതോടെയാണ് പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പുലർച്ചെ 3.45നാണ് ശ്രീനാരായണപുരം 15ാം വാർഡിൽ നെല്ലിപ്പഴി റോഡിലെ വീട്ടിൽ പീഡനശ്രമം നടന്നത്. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ മനോദൗർബല്യമുള്ള മറ്റൊരു മകനൊപ്പമാണു താമസിച്ചിരുന്നത്. വാടകവീട്ടിൽ കഴിയുന്ന മറ്റൊരു മകനാണ് പ്രതിയെ പിടികൂടിയത്. മാതാവിനെ ഒരാൾ പതിവായി ശല്യപ്പെടുത്തുന്നതായി നാട്ടുകാരിൽനിന്നു വിവരം ലഭിച്ചതോടെ മൂന്നുദിവസമായി വീടിനു കാവൽ നിൽക്കുകയായിരുന്നു ഇദ്ദേഹം.
ഇതറിയാതെയെത്തിയ ജബ്ബാർ വീട്ടിൽ കയറി സ്ത്രീയെ കടന്നുപിടിച്ചതോടെയാണ് മകൻ ഇയാളെ കീഴ്പ്പെടുത്തിയത്. സിപിഎം പ്രവർത്തകനായ ജബ്ബാർ വെമ്പല്ലൂർ സഹകരണ ബാങ്ക് പത്താഴക്കാട് ശാഖയിലെ വാച്ച് മാനാണ്. ഡ്യൂട്ടിക്കിടെയാണ് പ്രതി വീട്ടിലെത്തിയത്. ജബ്ബാറിനെ പിടികൂടി വീട്ടുമുറ്റത്തെ തൂണിൽ കെട്ടിയിട്ട മകൻ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി. ജബ്ബാറിനെ സ്റ്റേഷനിലെത്തിച്ചു. ഈ സമയത്താണ് പൊലീസ് ഭീഷണിപ്പെടുത്തിയത്.
സിപിഎം നേതൃത്വം നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഇടപെട്ടാണ് സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാർ സംഘടിച്ചെത്തിയതോടെ പൊലീസിന് കേസെടുക്കാതെ നിർവ്വാഹമില്ലായിരുന്നു. നിരവധി തവണ ഇയാൾ വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.