- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയോടൊപ്പം നടന്നു പാരവച്ചിട്ടും പാർട്ടിവേദികളിൽ ഇപ്പോഴും സജീവം; ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും പാർവതിക്കുമെതിരേ സിപിഐ(എം) പ്രവർത്തകരിൽ അതൃപ്തി; അനിൽ അക്കരയുമായി ഭാഗ്യലക്ഷ്മി പഞ്ചനക്ഷത്ര ഹോട്ടലിൽ ഗൂഢാലോചന നടത്തിയെന്ന് ദേശാഭിമാനി; അഭിപ്രായം പറയാനാകാതെ നേതാക്കൾ
തിരുവനന്തപുരം: സ്വതന്ത്രാമായ വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നവരാണെങ്കിലും ഇടതുപക്ഷത്തോടും, പൊതുവേ സിപിഐ-എമ്മിനോടും അടുപ്പം പുലർത്തുന്നവരാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മാദ്ധ്യമപ്രവർത്തകയും നടിയുമായ പാർവതിയും. ഇടതുപക്ഷത്തിന്റെ വേദികളിൽ ഇവർ പണ്ടുമുതലേ ഇരുവരും സജീവമായിരുന്നു. എല്ലാ പാർട്ടിനേതാക്കളോടും അടുപ്പവും സൗഹൃദവും സൂക്ഷിക്കുന്ന ഇരുവർക്കുമെതിരേ ഇപ്പോൾ ഇതതു അണികൾക്കിടയിൽ, പ്രത്യേകിച്ച് സിപിഎമ്മുകാർക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയിരിക്കുകയാണ്. സിപിഎമ്മിനെ വെട്ടിലാക്കിയ വടക്കാഞ്ചേരി പീഡനക്കേസ് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ ധൈര്യം കാണിച്ചത് ഭാഗ്യലക്ഷ്മിയും പാർവതിയും ചേർന്നാണ്. സിപിഐ- എമ്മിനെ ഒരു തരത്തിലും വെല്ലുവിളിക്കാതെയാണ് ഇരുവരും ഇരകളോടൊപ്പം നിന്നത്. എന്നാൽ പാർട്ടി വെട്ടിലായതോടെ അണികൾക്ക് ഇരുവരോടും അസ്വാരസ്യം ഉടലെടുത്തു. സിപിഎമ്മുപോലുള്ള ഒരു പാർട്ടി ഒരിക്കലും വേട്ടക്കാർക്കുവേണ്ടി വാദിക്കില്ലെന്നും, പാർട്ടിയിൽനിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും തുറന
തിരുവനന്തപുരം: സ്വതന്ത്രാമായ വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നവരാണെങ്കിലും ഇടതുപക്ഷത്തോടും, പൊതുവേ സിപിഐ-എമ്മിനോടും അടുപ്പം പുലർത്തുന്നവരാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മാദ്ധ്യമപ്രവർത്തകയും നടിയുമായ പാർവതിയും. ഇടതുപക്ഷത്തിന്റെ വേദികളിൽ ഇവർ പണ്ടുമുതലേ ഇരുവരും സജീവമായിരുന്നു. എല്ലാ പാർട്ടിനേതാക്കളോടും അടുപ്പവും സൗഹൃദവും സൂക്ഷിക്കുന്ന ഇരുവർക്കുമെതിരേ ഇപ്പോൾ ഇതതു അണികൾക്കിടയിൽ, പ്രത്യേകിച്ച് സിപിഎമ്മുകാർക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയിരിക്കുകയാണ്. സിപിഎമ്മിനെ വെട്ടിലാക്കിയ വടക്കാഞ്ചേരി പീഡനക്കേസ് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ ധൈര്യം കാണിച്ചത് ഭാഗ്യലക്ഷ്മിയും പാർവതിയും ചേർന്നാണ്. സിപിഐ- എമ്മിനെ ഒരു തരത്തിലും വെല്ലുവിളിക്കാതെയാണ് ഇരുവരും ഇരകളോടൊപ്പം നിന്നത്. എന്നാൽ പാർട്ടി വെട്ടിലായതോടെ അണികൾക്ക് ഇരുവരോടും അസ്വാരസ്യം ഉടലെടുത്തു.
സിപിഎമ്മുപോലുള്ള ഒരു പാർട്ടി ഒരിക്കലും വേട്ടക്കാർക്കുവേണ്ടി വാദിക്കില്ലെന്നും, പാർട്ടിയിൽനിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും തുറന്നുപറയുകയും ചെയ്തു. ഇരകൾക്കെതിരേ പോലും പാർട്ടി നേതാക്കൾ തുറന്നടിച്ചിട്ടും ഒരു വാക്കുപോലും ഭാഗ്യലക്ഷ്മിക്കും, പാർവതിക്കുമെതിരേ പറയാത്തതെന്തെന്ന സംശയം എല്ലാവരിലുമുണ്ടായിരുന്നു. സിപിഎമ്മിന്റെ പതിവുശൈലിയിലുള്ള 'ശത്രുസംഹാര'ത്തിൽ ഇരുവരും താമസിയാതെ ഇടംപിടിക്കുമെന്നും എല്ലാവരും ഉറച്ചു വിശ്വസിച്ചു. എന്നാൽ സംഭവം പുറത്തറിഞ്ഞ് പാർട്ടിയാകെ ജനമധ്യത്തിൽ നാറി, നാണംകെട്ടിട്ടും ഇരുവരും ഇന്നും പാർട്ടിയോടൊപ്പമുണ്ട്. പാർട്ടിവേദികളിലും, ബന്ധപ്പെട്ട മറ്റ് സംഘടനകളുടേയും ചാനലിന്റേയും അണിയറപ്രവർത്തനങ്ങളിൽ അവർ ഇപ്പോഴും സജീവമാണ്. ഇതിനെതിരേയാണ് പാർട്ടിയുടെ പല ഘടകങ്ങളിൽനിന്നും എതിർപ്പുകൾ ഉയരുന്നത്.
ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിൽക്കുന്ന ഭാഗ്യലക്ഷമി കൈരളി ചാനലിൽ 'സെൽഫി' എന്ന ഷോ അവതരിപ്പിക്കുന്നുണ്ട്. വടക്കാഞ്ചേരി സംഭവത്തോടെ ഭാഗ്യലക്ഷ്മിയെ പാർട്ടി ഇടപെട്ട് 'തെറിപ്പിക്കും' എന്നും പ്രചരണമുണ്ടാിയരുന്നു. എന്നാൽ, തെറിപ്പിച്ചില്ലെന്നു മാത്രമല്ല, ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളിലും, അന്താരാഷ്ട്ര ചലച്ചിത്രമേളയിലുമെല്ലാം അവർക്ക് വേണ്ടുവോളം പരിഗണനയും നൽകി. സിപിഎമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില വനിതാസംഘടനകളുടെ സജീവ പ്രവർത്തകയാണ് പാർവതി.
ഇത്രയേറെ നാറ്റിച്ചിട്ടും ഇരുവരേയും പാർട്ടി ചുമക്കുന്നതെന്തിന് എന്ന ചോദ്യമാണ് അണികളിൽനിന്നും ഉയരുമ്പോഴും പീഡനവിഷയം ഉയർത്തിയതിന്റെ പേരിൽ ഇവർക്കെതിരെ യാതൊരു നടപടിയും എടുക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ തൽക്കാലം ഇരുവരുടേയും കാര്യത്തിൽ പ്രതികരണമൊന്നും വേണ്ടെന്നാണ് നേതാക്കളോട് പാർട്ടി നൽകുന്ന മുന്നറിയിപ്പ്. കാരണം ഇടതുപക്ഷ സാംസ്‌കാരികനിരയിൽ അറിയപ്പെടുന്ന വനിതകളാണ് പാർവ്വതിയും ഭാഗ്യലക്ഷ്മിയും.
അവരെ അകറ്റിനിർത്താനോ, അവർക്കെതിരേ പ്രതികരിക്കാനോ തയാറായാൽ സാംസ്‌കാരികമേഖലയിൽ നിന്നു തന്നെ പാർട്ടിക്കെതിരേ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയർന്നുവരും. സിപിഐഎമ്മിൽ നിന്ന് ആരെ കിട്ടിയാലും കൂടെക്കൂട്ടാൻ കാത്തിരിക്കുന്ന ബിജെപി പോലുള്ള സംഘടനകളിലേക്ക് ആരെയും കൊണ്ടുചെന്നു കൊടുക്കരുത് എന്ന നീരീക്ഷണമാണ് പാർട്ടി ഇക്കാര്യത്തിൽ എടുത്തിരിക്കുന്നത്. എന്നാൽ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ഇടതുപക്ഷ വേദികളിലേക്ക് ഇരുവരേയും ഇനി അടുപ്പിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്
പാർട്ടിയെ തകർക്കാൻ കോൺഗ്രസുമായും അനിൽ അക്കരെ എംഎൽയുമായും ഭാഗ്യലക്ഷ്മി ഗൂഢാലോചന നടത്തിയെന്ന് സിപിഐ- എമ്മുകാർ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. അനിൽ അക്കരെയുമായി ചേർന്ന് പഞ്ചനക്ഷത്രഹോട്ടലിലെ അടച്ചിട്ടമുറിയിൽ മണിക്കൂറുകളോളം ഗൂഢാലോചന നടത്തിയെന്ന് പാർട്ടിപത്രംതന്നെ വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് ഈ വിഷയം പാർട്ടിയുടെ സൈബർ പോരാളികൾ ഏറ്റെടുത്ത് ആഘോഷമാക്കുകയും സഭ്യേതര പ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്.



