- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി തീരുമാനത്തിനെതിരെ തെരുവിൽ ഇറങ്ങി പാർട്ടി അണികൾ നേതൃത്വത്തെ ഞെട്ടിച്ചു; രണ്ട് നേതാക്കൾക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ നടത്തിയ റായിൽ പങ്കെടുത്തത് നൂറ് കണക്കിന് സിപിഐ(എം) പ്രവർത്തകർ
തൊടുപുഴ: വിഭാഗീയതയുടെ കാലം സിപിഎമ്മിൽ അവസാനിച്ചെന്ന് പറഞ്ഞാലും ഇപ്പോഴും പലയിടത്തുമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് പരസ്യമായി തെരുവിൽ ഇറങ്ങുന്ന അവസ്ഥ പാർട്ടിയെ ശരിക്കും ഞെട്ടിച്ചു. തൊടുപുഴയിലാണ് സംഭവം. വിഭാഗീയതുടെ പേരിൽ സിപിഐ(എം) തൊടുപുഴ ഏരിയാ സെക്രട്ടറിയെയും കമ്മിറ്റി അംഗത്തെയും തരംതാഴ്‌ത്തിയ പാർട്ടിനടപടിക്കെതിരെയാണ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരസ്യമായി തെരുവിലിറങ്ങിയത്. മേഖലയിൽ നൂറ് കണക്കിന് സിപിഐ(എം) പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആർ. സോമൻ, ഏരിയാ കമ്മിറ്റി അംഗം കെ.എം. ബാബു എന്നിവരെ തരംതാഴ്‌ത്താനുള്ള ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെയാണ് ഒരുവിഭാഗം പ്രവർത്തകർ ഇന്നലെ ഏരിയാ കമ്മിറ്റി ഓഫിസിൽ നിന്നു പാർട്ടിക്കൊടികളുമായി ഗാന്ധി സ്‌ക്വയറിലേക്കു പ്രകടനം നടത്തിയത്. വിമതപക്ഷത്തിൽപെട്ടവരാണു പ്രകടനത്തിൽ പങ്കെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റ് നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. പ്രകടനത്തിനാ
തൊടുപുഴ: വിഭാഗീയതയുടെ കാലം സിപിഎമ്മിൽ അവസാനിച്ചെന്ന് പറഞ്ഞാലും ഇപ്പോഴും പലയിടത്തുമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് പരസ്യമായി തെരുവിൽ ഇറങ്ങുന്ന അവസ്ഥ പാർട്ടിയെ ശരിക്കും ഞെട്ടിച്ചു. തൊടുപുഴയിലാണ് സംഭവം. വിഭാഗീയതുടെ പേരിൽ സിപിഐ(എം) തൊടുപുഴ ഏരിയാ സെക്രട്ടറിയെയും കമ്മിറ്റി അംഗത്തെയും തരംതാഴ്‌ത്തിയ പാർട്ടിനടപടിക്കെതിരെയാണ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരസ്യമായി തെരുവിലിറങ്ങിയത്.
മേഖലയിൽ നൂറ് കണക്കിന് സിപിഐ(എം) പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആർ. സോമൻ, ഏരിയാ കമ്മിറ്റി അംഗം കെ.എം. ബാബു എന്നിവരെ തരംതാഴ്‌ത്താനുള്ള ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെയാണ് ഒരുവിഭാഗം പ്രവർത്തകർ ഇന്നലെ ഏരിയാ കമ്മിറ്റി ഓഫിസിൽ നിന്നു പാർട്ടിക്കൊടികളുമായി ഗാന്ധി സ്‌ക്വയറിലേക്കു പ്രകടനം നടത്തിയത്. വിമതപക്ഷത്തിൽപെട്ടവരാണു പ്രകടനത്തിൽ പങ്കെടുത്തത്.
ജില്ലാ സെക്രട്ടേറിയറ്റ് നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. പ്രകടനത്തിനായി ഏരിയാ കമ്മിറ്റി ഓഫിസിൽനിന്നു പാർട്ടി കൊടികൾ എടുക്കാൻ അനുവദിക്കാതിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായിയെ പ്രവർത്തകർ തടഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു വിഭാഗീയതയുടെ പേരിൽ സോമനും ബാബുവിനുമെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം. മണി, ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം.
ഈ നടപടി അംഗീകാരത്തിനായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു സമർപ്പിച്ചിരിക്കുകയാണ്. ചിറ്റൂർ ലോക്കൽ കമ്മിറ്റികളിലേക്കാണു സോമനെയും ബാബുവിനെയും തരംതാഴ്‌ത്തിയിരിക്കുന്നത്. സേവ് സിപിഐ(എം) ഫോറത്തിന്റെ പേരിൽ പാർട്ടിയെയും ജില്ലാ സെക്രട്ടറിയെയും രൂക്ഷമായി വിമർശിച്ച് കഴിഞ്ഞദിവസം നഗരത്തിൽ ഫ്‌ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അതേസമയം, ടി.ആർ. സോമനെ അനുകൂലിച്ച് പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനത്തെക്കുറിച്ച് അറിയില്ലെന്നു ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.



