ദുബായ്: മാർച്ച് 9 നു ദുബായ് അൽ മംസാർ ഇത്തിഹാദ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ചെമ്മനാട് പ്രീമിയർ ലീഗിന്റെയും ചെംനാട്ടാർ മീറ്റിന്റെയും ലോഗോ പ്രകാശനവും താര ലേലവും നടത്തി.

ചെമ്മനാട് ജമാ ത്തു വൈസ് പ്രേസിടെന്റും യു.എ .ഇ .ചെമ്മനാട് ജമാ അത്ത് പ്രെസിഡന്റുമായ ഖാദർ കുന്നിൽ ലോഗോ പ്രകാശനം ചെയ്തു .സി .പി .എൽ രക്ഷാധികാരി നിസാമുദ്ധീൻ അലിച്ചേരി ആദ്യ ഘട്ട പ്രചാരണം ഉത്ഘാടനം ചെയ്തു.നജീബ് ചെമ്മനാട് അധ്യക്ഷത വഹിച്ചു.

എ .എച് നസ്‌റുല്ലഹ് ലേല നടപടികൾ നിയന്ത്രിച്ചു.ശംസുദ്ധീൻ ചിറാക്കൽ സ്വാഗതം പറഞ്ഞു.സത്താർ ചെമ്മനാട് .സൈനുൽ ആബിദ് പരവനടുക്കം ,മുന ബടക്കംഭാഗം ,റൗഫ് ചെമ്മനാട്,നഈമുള്ളാഹ് ,തംജീദ് എസ് .എ ,യാക്കൂബ് എം .എ,സയ്യാൻ കടവത്ത് ,എന്നിവർ സംബന്ധിച്ചു .ജലീൽ പാലോത്ത് നന്ദി പറഞ്ഞു .