- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിയേരിയെ മാറ്റി ജയരാജനെ സെക്രട്ടറിയാക്കാനുള്ള യെച്ചൂരി തന്ത്രം പൊളിച്ചത് കണ്ണൂരിലെ ത്രിമൂർത്തികളുടെ ഒരുമിക്കൽ; എംഎ ബേബിയേയും തോമസ് ഐസക്കിനേയും പി ജയരാജനേയും തളയ്ക്കാനുറച്ച് ഔദ്യോഗിക പക്ഷം; 'മക്കൾ രാഷ്ട്രീയത്തിൽ' ചർച്ചകൾ പരിധി വിടില്ലെന്ന് ഉറപ്പിക്കും
തൃശൂർ: മക്കൾ രാഷ്ട്രീയത്തിൽ വിവാദത്തിലായ കോടിയേരി ബാലകൃഷ്ണനെ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ ചരട് വലികൾ സജീവമായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു കോടിയേരിയെ മാറ്റാൻ ചരടു വലികൾ നടത്തിയത്. പി ജയരാജനേയോ എകെ ബാലനേയോ സെക്രട്ടറിയാക്കാനായിരുന്നു നീക്കം. എന്നാൽ കണ്ണൂർ ലോബി അതിശക്തമായി ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനും കോടിയേരിക്ക് പിന്നിൽ അണിനിരന്നു. ഇതോടെ കോടിയേരി വീണ്ടും സെക്രട്ടറിയാകുമെന്ന് ഉറപ്പായി. കണ്ണൂർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം പ്രതിരോധത്തിലായ സാഹചര്യവും പാർട്ടി പരിശോധിക്കുന്നുണ്ട്. നേരത്തെ കോടിയേരിയയെമാറ്റി, പി.ജയരാജനെയോ എ.കെ ബാലനെയോ സെക്രട്ടറിയാക്കാനുള്ള നീക്കം ഒരു ഭാഗത്ത് ഉണ്ടായിരുന്നു.സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പിന്തുണ ഈ നീക്കത്തിനുണ്ടായിരുന്നു, പഴയ വി എസ് ഗ്രൂപ്പിനുപകരം യെച്ചൂരി ഗ്രൂപ്പ് എന്ന രീതിയിലാണ് സിപിഎമ്മിലേക്ക് വിഭാഗീയത കടന്നുവരുന്നത്. പക്ഷേ സമ്മേളനം അടുത്തതോടെ യെച്ചൂ
തൃശൂർ: മക്കൾ രാഷ്ട്രീയത്തിൽ വിവാദത്തിലായ കോടിയേരി ബാലകൃഷ്ണനെ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ ചരട് വലികൾ സജീവമായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു കോടിയേരിയെ മാറ്റാൻ ചരടു വലികൾ നടത്തിയത്. പി ജയരാജനേയോ എകെ ബാലനേയോ സെക്രട്ടറിയാക്കാനായിരുന്നു നീക്കം. എന്നാൽ കണ്ണൂർ ലോബി അതിശക്തമായി ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനും കോടിയേരിക്ക് പിന്നിൽ അണിനിരന്നു. ഇതോടെ കോടിയേരി വീണ്ടും സെക്രട്ടറിയാകുമെന്ന് ഉറപ്പായി.
കണ്ണൂർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം പ്രതിരോധത്തിലായ സാഹചര്യവും പാർട്ടി പരിശോധിക്കുന്നുണ്ട്. നേരത്തെ കോടിയേരിയയെമാറ്റി, പി.ജയരാജനെയോ എ.കെ ബാലനെയോ സെക്രട്ടറിയാക്കാനുള്ള നീക്കം ഒരു ഭാഗത്ത് ഉണ്ടായിരുന്നു.സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പിന്തുണ ഈ നീക്കത്തിനുണ്ടായിരുന്നു, പഴയ വി എസ് ഗ്രൂപ്പിനുപകരം യെച്ചൂരി ഗ്രൂപ്പ് എന്ന രീതിയിലാണ് സിപിഎമ്മിലേക്ക് വിഭാഗീയത കടന്നുവരുന്നത്. പക്ഷേ സമ്മേളനം അടുത്തതോടെ യെച്ചൂരി ഒരു സംസ്ഥാന നേതാവിനെയും ഒപ്പം കൂട്ടാനില്ലാത്ത വിധം ഒറ്റപ്പെട്ട നിലയിലാണ്. എംഎ ബേബിയും തോമസ് ഐസക്കും പിണറായി വിജയന് അത്ര അനുകൂലമല്ല. ഈ സാഹചര്യം മുതലക്കൂട്ടാക്കാനും യെച്ചൂരി ശ്രമിച്ചിരുന്നു. എന്നാൽ ബലാബലത്തിനില്ലെന്ന നിലപാടാണ് ബേബിയും തോമസ് ഐസക്കും എടുത്തത്.
നേരത്തെ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ യെച്ചൂരി, കോടിയേരി അടക്കമുള്ള സിപിഎം കേരളാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചിരുന്നു. ബിനോയ്‌കോടിയേരിക്കെതിരായ പരാതി തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച യെച്ചൂരി, പാർട്ടിയിൽ യാതൊരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാവില്ലെ ന്നും, നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിത ശൈലി പരിശോധിക്കണമെന്നും തുറന്നടിച്ചിരുന്നു.ഈ വിഷയങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഗൗരവമായ ചർച്ചക്ക് വന്നാൽ കോടിയേരി പ്രതിരോധത്തിലാവും.പക്ഷേ മക്കളുടെ കാര്യങ്ങൾ മക്കൾതന്നെ പറയുമെന്ന് പിണറായി ഉറച്ച നിലപാട് എടുക്കുകയും മറ്റ് നേതാക്കൾ യോജിക്കുകയും ചെയ്തതോടെ സമ്മേളനത്തിൽ ഈ വിഷയം വരാനിടയില്ല.
നിലവിൽ സംസ്ഥാന നേതൃത്വത്തിൽ യെച്ചൂരിക്ക് വലിയ പിടിയൊന്നുമില്ല. കോൺഗ്രസ് ബാന്ധവവുമായി ബന്ധപ്പെട്ട ചർച്ചയിൽ കേരളത്തിൽനിന്ന് ധനമന്ത്രി തോമസ് ഐസക്ക് മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്. ഇതും പ്രശ്‌നാധിഷ്ഠിത പിന്തുണയായി മാത്രമേ കണക്കാക്കാൻ സാധ്യതയുള്ളൂ. നിലവിൽ ഐസക്കും കോടിയേരിക്ക് ഒപ്പമാണ്. ബേബിയും യെച്ചൂരിയെ പിന്തുണയ്ക്കില്ല. വി എസ് അച്യൂതാനന്ദനും പഴയതു പോലെ വിഭാഗീയതയുടെ ആൾരൂപമാകാൻ ശ്രമിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം സമ്മേളനത്തിൽ പിണറായി ഗ്രൂപ്പിന്റെ സമ്പൂർണ്ണ ആധിപത്യം നിലനിൽക്കും.
സംഘപരിവാറിന്റെ വളർച്ചയും ജാതിമതശക്തികളുടെ കടന്നുവരവുമാണ് സമ്മേളനം ചർച്ചചെയ്യുന്ന മറ്റൊരു പ്രാധാന വിഷയം. ഇവിടെയാണ് മതേതര കക്ഷികളുടെ ഐക്യനിര വേണമെന്ന സിപിഎമ്മിന്റെ മുൻ നിലപാട് ഔദ്യോഗിക പക്ഷം ഉയർത്തിപ്പിടിക്കുന്നത്. മാണിക്ക് കച്ചിത്തുരുമ്പാവുന്നതും, കഴിഞ്ഞ പാർട്ടികോൺഗ്രസ് അംഗീകരിച്ച സിപിഎമ്മിന്റെ ഈ നയമസീപന രേഖയാണ്. കെ.എം മാണിയെചൊല്ലി സിപിഐ അടക്കമുള്ള കക്ഷികൾ ഇടഞ്ഞ് നിൽക്കുന്നതിനാൽ സമ്മേളനത്തിൽ വരുന്ന നിലപാടുകൾ നിർണ്ണായകമാണ്. പാർട്ടിക്ക് ഒറ്റക്ക് വിജയിക്കാൻ പ്രയാസമുള്ള ഇടങ്ങളിൽ ശക്തരായ ഘടകക്ഷകൾ വേണമെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.
നിലവിൽ വാചകമടിക്കുകയല്ലായെ അതിനുള്ള ശക്തിയൊന്നും സിപി.ഐക്ക് ഇലെല്‌നനും സിപിഎം വിലയിരുത്തിയിട്ടുണ്ട്. മാണിയുടെ പേര് നേരിട്ട് പറയാതെ മതേതരകക്ഷികളെ ഉൾപ്പെടുത്തിയുള്ള മുന്നണി വികസനം എന്ന രീതിയിലാണ് ചർച്ച മുന്നോട്ടുപോവുന്നത്്. ഇതുപോലെ തന്നെ പിണറായി സർക്കാറിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള പ്രായോഗിക നിർദ്ദേശങ്ങളും യോഗം ചർച്ചചെയ്യുന്നുണ്ട്. ഈ ചർച്ചകളിലൊന്നും യെച്ചൂരിയുടെ നിലപാടുകൾ അംഗീകരിക്കപ്പെടാതിരിക്കാനും സിപിഎം ഔദ്യോഗിക പക്ഷം കരുതലുകൾ എടുക്കും.