- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് അന്വേഷണത്തേക്കാൾ വിശ്വാസം പാർട്ടി അന്വേഷണത്തിലെന്ന് സൂചിപ്പിച്ച് പി ജയരാജൻ; ജില്ലാ സെക്രട്ടറിയെ തള്ളി കോടിയേരി; ഒന്നും മിണ്ടാതെ മുഖ്യമന്ത്രി; കണ്ണൂരിലെ കൊലപാതകം കൈവിട്ടു പോയതോടെ പ്രതിസന്ധിയിലായി സിപിഎം; പാർട്ടി സെക്രട്ടറിയുടെ മക്കളെ കുറിച്ചുള്ള ചർച്ചയേക്കാൾ പാർട്ടി സമ്മേളനത്തിൽ പൊന്തി വരിക കണ്ണൂർ കൊലപാതകം തന്നെ
തൃശ്ശൂർ: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. വോട്ടെടുപ്പ് ദിവസം വി എസ് അച്യുതാനന്ദൻ ടിപിയുടെ വീട്ടിലും പോയി. ഈ കൊലപാതകം സിപിഎം പ്രതിച്ഛായയെ വലിയ തോതിൽ ബാധിച്ചു. കണ്ണരൂകാരൂടെ രാഷ്ട്രീയ പകയിൽ മറ്റ് ജില്ലകളിലെ നേതാക്കൾ ആശങ്കാകുലരായി. ഇനിയെങ്കിലും ക്രൂരത അവസാനിപ്പിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന നേതാക്കളുടെ പൊതു വികാരമായി ഉയർന്നത്. ഇപ്പോൾ സിപിഎം. സംസ്ഥാന സമ്മേളനം ബുധനാഴ്ച തൃശ്ശൂരിൽ തുടങ്ങാനിരിക്കേ, ഷുഹൈബ് വധവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു. അന്വേഷണത്തിൽ വിരുദ്ധാഭിപ്രായവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാസെക്രട്ടറി പി. ജയരാജനും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് അതുകൊണ്ടാണ്. ടിപി കൊലയിൽ ജില്ലാ നേതൃത്വങ്ങളെ സിപിഎം സംസ്ഥാന നേതൃത്വം പരസ്യമായി തള്ളി പറഞ്ഞില്ല. പാർട്ടിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. എന്നാൾ ഷുഹൈബ് കൊലയിൽ അവസ്ഥ മറിച്ചാണ്. ചൊവ്വാഴ്ച രാവിലെ പൊലീസ് അന്വേഷണത്തിന്റെ വിശ്വാസ്യതയെ പരോക്ഷമായി തള്ളിയ കണ്ണൂർ ജില്ല
തൃശ്ശൂർ: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. വോട്ടെടുപ്പ് ദിവസം വി എസ് അച്യുതാനന്ദൻ ടിപിയുടെ വീട്ടിലും പോയി. ഈ കൊലപാതകം സിപിഎം പ്രതിച്ഛായയെ വലിയ തോതിൽ ബാധിച്ചു. കണ്ണരൂകാരൂടെ രാഷ്ട്രീയ പകയിൽ മറ്റ് ജില്ലകളിലെ നേതാക്കൾ ആശങ്കാകുലരായി. ഇനിയെങ്കിലും ക്രൂരത അവസാനിപ്പിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന നേതാക്കളുടെ പൊതു വികാരമായി ഉയർന്നത്. ഇപ്പോൾ സിപിഎം. സംസ്ഥാന സമ്മേളനം ബുധനാഴ്ച തൃശ്ശൂരിൽ തുടങ്ങാനിരിക്കേ, ഷുഹൈബ് വധവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു.
അന്വേഷണത്തിൽ വിരുദ്ധാഭിപ്രായവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാസെക്രട്ടറി പി. ജയരാജനും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് അതുകൊണ്ടാണ്. ടിപി കൊലയിൽ ജില്ലാ നേതൃത്വങ്ങളെ സിപിഎം സംസ്ഥാന നേതൃത്വം പരസ്യമായി തള്ളി പറഞ്ഞില്ല. പാർട്ടിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. എന്നാൾ ഷുഹൈബ് കൊലയിൽ അവസ്ഥ മറിച്ചാണ്. ചൊവ്വാഴ്ച രാവിലെ പൊലീസ് അന്വേഷണത്തിന്റെ വിശ്വാസ്യതയെ പരോക്ഷമായി തള്ളിയ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ തിരുത്തി മണിക്കൂറുകൾക്കകം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തെത്തി. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം വലിയ ചർച്ചകൾക്കും കാരണമാകും.
സിപിഎം സമ്മേളനത്തിൽ കോടിയേരിയുടെ മക്കൾക്കെതിരായ സാമ്പത്തിക പ്രശ്‌നങ്ങൾ പ്രധാന ചർച്ചയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സമ്മേളനം മുന്നിൽ കണ്ട് കേസെല്ലാം കോടിയേരിയുടെ മക്കൾ സെറ്റിലാക്കി. ഇതിനിടെയാണ് ഷുഹൈബ് വധം ചർച്ചയാകുന്നത്. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുകയും ചെയ്തു. സിപിഎം പ്രവർത്തകർ കസ്റ്റഡിയിലായതും അവർ പാർട്ടിയെ തള്ളിപ്പറഞ്ഞ് നൽകിയ മൊഴിയുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ കണ്ണൂരിലെ കൊലയിൽ സംസ്ഥാന സമ്മേളനത്തിൽ വലിയ ചർച്ച നടക്കും. ഇത് തന്നെയാകും സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയവും. ഷുഹൈബ് കൊലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടി സമ്മേളനത്തിൽ പിണറായി എന്തു പറയുമെന്നതും ശ്രദ്ധേയമാകും.
ഷുഹൈബ് കൊലയിൽ 'പൊലീസ് അന്വേഷണത്തിലല്ല, ഞങ്ങൾക്ക് പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്നായിരുന്നു' പി. ജയരാജന്റെ വിവാദ പരാമർശം. കണ്ണൂരിൽ സർവകക്ഷി സമാധാന യോഗത്തിനുശേഷമായിരുന്നു ജയരാജന്റെ പ്രതികരണം. ഇപ്പോൾ നടക്കുന്ന പൊലീസന്വേഷണത്തിൽ വിശ്വാസമില്ലെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് 'അങ്ങനെയൊരു ഉദ്ദേശ്യം താൻ പറഞ്ഞ'തിലില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണ ഏജൻസിയാണ് പ്രതികളെ കണ്ടെത്തുകയെന്നായിരുന്നു തൃശ്ശൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോടിയേരിയുടെ പ്രതികരിച്ചത്. 'അവർ കുറ്റവാളികളാണോ എന്നത് കോടതിയാണ് തീരുമാനിക്കുക. കോടതി ചെയ്യേണ്ട പണി നമ്മളെടുക്കാൻ പാടില്ല. പൊലീസ് എടുക്കേണ്ട പണിയും നമ്മളെടുക്കേണ്ടെ'ന്നും ജയരാജന്റെ പ്രസ്താവനയെ തള്ളി കോടിയേരി പറഞ്ഞു.
ഷുഹൈബിന്റെ കൊലപാതകത്തെ സിപിഎം. തള്ളിപ്പറഞ്ഞതാണ്. ഇത് ദൗർഭാഗ്യകരമാണ്. ഇതിൽ പാർട്ടി അംഗങ്ങളുൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും പറഞ്ഞതാണ്. എന്നാൽ, പൊലീസ് പ്രതിചേർത്ത ഉടനെ നടപടിയെടുക്കാനാവില്ലെന്നതാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. കേസിൽ പ്രതിയായ ആകാശ് പാർട്ടി അംഗമാണ്. അക്കാര്യം ഞങ്ങൾ നിഷേധിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിലല്ല, ഞങ്ങൾക്ക് പാർട്ടി അന്വേഷണത്തിലാണ് വിശ്വാസം. അന്വേഷണ ഏജൻസിയെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അതിനാൽ, പാർട്ടി അന്വേഷണത്തിനുശേഷം സംഭവത്തിൽ ആരെങ്കിലും ഉൾപ്പെട്ടതായി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്ന് ജയരാജൻ വിശദീകരിച്ചിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻതന്നെ പറയുന്നുണ്ട് ആകാശല്ല വെട്ടിയതെന്ന്. കേസുതന്നെ ദുർബലമാക്കുന്നതാണ് ഇതെന്നും ജയരാജൻ പറയുന്നു. എന്നാൽ കൊലപാതകത്തിലുൾപ്പെട്ട പാർട്ടിയംഗങ്ങൾക്കെതിരേ നടപടിയെടുക്കാൻ ജില്ലാകമ്മിറ്റിയോട് നിർദ്ദേശിക്കുമെന്നാണ് കോടിയേരി വിശദീകരിച്ചത്. കണ്ണൂരിൽ നടന്നത് നടക്കാൻ പാടില്ലാത്തത്. കൊലപാതകങ്ങളെ അംഗീകരിക്കില്ല. ഷുഹൈബ് സംഭവം പാർട്ടി സംസ്ഥാന കമ്മിറ്റി വളരെ ഗൗരവത്തോടെയാണെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനനിലപാടെടുക്കും. സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ടവരെ മഹത്ത്വവത്കരിച്ച് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഇത് കണ്ണൂർ ജില്ലാ നേതൃത്വത്തെ തള്ളി പറയുന്നതാണ്.
പൊലീസ് പ്രതിയാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ സെക്രട്ടറി പ്രകടിപ്പിച്ച അഭിപ്രായം മുൻകാലത്തെ പൊലീസ് അനുഭവങ്ങളുമായി ബന്ധപ്പെട്ടാകാം. പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പാർട്ടി ജില്ലാകമ്മിറ്റി പരിശോധിക്കുമെന്നും കോടിയേരി വിശദീകരിച്ചു കഴിഞ്ഞു.