- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഭ്യമല്ലാത്ത ഭാഷയും വ്യക്തിഹത്യയും പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്ന് കണ്ടെത്തൽ; പാർട്ടി നിലപാട് ഉയർത്തി പിടിക്കുന്നതിന് പകരം നേതാക്കളുടെ സ്തുതി പാഠകരാകുന്നത് അപകടകരം; സൈബർ പോരാളികൾക്ക് കിടഞ്ഞാൺ ഇട്ട് സിപിഎം
തൃശൂർ: സോഷ്യൽ മീഡിയ ഇടപെടലുകളിൽ സൈബർ സഖാക്കൾക്ക് വീഴ്ച പറ്റുന്നുവെന്ന് സിപിഎം തിരിച്ചറിയുന്നു. ഇതുമൂലം സമൂഹമാധ്യമങ്ങളിൽ സമർഥമായി ഇടപെടുന്നതിൽ പാർട്ടിക്കു വീഴ്ച സംഭവിക്കുന്നതായി പാർട്ടി തിരിച്ചറിയുന്നു. ഇക്കാര്യം സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ടിലും പ്രതിഫലിക്കുന്നുണ്ട്. നേതാക്കളുടെ കൂടെ നിന്നു സെൽഫിയെടുത്തു പ്രചരിപ്പിക്കുന്നതു രാഷ്ട്രീയ പ്രവർത്തനമല്ലെന്നും വിലയിരുത്തലുണ്ട്. വ്യക്തമായ രാഷ്ട്രീയ ബോധമില്ലാത്ത ഇടപെടലുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. സമൂഹമാധ്യമങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. പാർട്ടി പ്രവർത്തകരെന്ന പേരിൽ ഗ്രൂപ്പുകളുണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കാര്യങ്ങളിൽ പലതും പാർട്ടിക്കു തിരിച്ചടിയാകുന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിലെ ഭാഷ പലപ്പോഴും സഭ്യതയ്ക്കു നിരക്കുന്നതുമല്ലെന്നാണ് കോടിയേരി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. പാർട്ടി നിലപാടുകൾക്കായി നിലകൊള്ളേണ്ടതിനു പകരം പാർട്ടി നേതാക്കളുടെ സ്തുതിപാഠകരായും എതിരാളികളെ തേജോവധം ചെയ്യുന്നവരായും 'സൈബർ പോരാളികൾ' മാറുകയാണ്.
തൃശൂർ: സോഷ്യൽ മീഡിയ ഇടപെടലുകളിൽ സൈബർ സഖാക്കൾക്ക് വീഴ്ച പറ്റുന്നുവെന്ന് സിപിഎം തിരിച്ചറിയുന്നു. ഇതുമൂലം സമൂഹമാധ്യമങ്ങളിൽ സമർഥമായി ഇടപെടുന്നതിൽ പാർട്ടിക്കു വീഴ്ച സംഭവിക്കുന്നതായി പാർട്ടി തിരിച്ചറിയുന്നു. ഇക്കാര്യം സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ടിലും പ്രതിഫലിക്കുന്നുണ്ട്. നേതാക്കളുടെ കൂടെ നിന്നു സെൽഫിയെടുത്തു പ്രചരിപ്പിക്കുന്നതു രാഷ്ട്രീയ പ്രവർത്തനമല്ലെന്നും വിലയിരുത്തലുണ്ട്.
വ്യക്തമായ രാഷ്ട്രീയ ബോധമില്ലാത്ത ഇടപെടലുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. സമൂഹമാധ്യമങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. പാർട്ടി പ്രവർത്തകരെന്ന പേരിൽ ഗ്രൂപ്പുകളുണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കാര്യങ്ങളിൽ പലതും പാർട്ടിക്കു തിരിച്ചടിയാകുന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിലെ ഭാഷ പലപ്പോഴും സഭ്യതയ്ക്കു നിരക്കുന്നതുമല്ലെന്നാണ് കോടിയേരി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്.
പാർട്ടി നിലപാടുകൾക്കായി നിലകൊള്ളേണ്ടതിനു പകരം പാർട്ടി നേതാക്കളുടെ സ്തുതിപാഠകരായും എതിരാളികളെ തേജോവധം ചെയ്യുന്നവരായും 'സൈബർ പോരാളികൾ' മാറുകയാണ്. ഇത് വലിയ വീഴ്ചയായാണെന്ന് സംസ്ഥാന സെക്രട്ടറി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്തുതിച്ചുകൊണ്ടു സമൂഹമാധ്യമങ്ങളിൽ സംഗീത ആൽബം പ്രചരിപ്പിച്ചതിൽ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാർട്ടിയുടെ 'സൈബർ പോരാളി'യായി അറിയപ്പെട്ടിരുന്ന ആളാണെന്നതും തിരിച്ചടിയാണ്. ഷുഹൈബ് കൊല്ലപ്പെട്ട് ആറു ദിവസം കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഇട്ട ഫേസ്‌ബുക് പോസ്റ്റ് എതിരാളികൾക്ക് ആയുധമായി തീർന്നതും സമ്മേളനത്തിൽ ചർച്ചയാവും.