- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എറണാകുളത്ത് സിഎൻ മോഹനനോ ഗോപി കോട്ടമുറിക്കലോ; കൊല്ലത്ത് സാധ്യത കൂടുതൽ വരദരാജന്; മുൻ എംപി പി രാജേന്ദ്രനും സാധ്യതയെന്ന് റിപ്പോർട്ട്; തൃശൂരിൽ യുപി ജോസഫ് പാർട്ടിയെ നയിക്കാനെത്തിയേക്കും; ചെങ്ങന്നൂരിൽ സജി ചെറിയാൻ ജയിച്ചാൽ ആലുപ്പഴ നാസറിന് സ്വന്തമാകും; ഉപതിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് പുതിയ 4 ജില്ലാ സെക്രട്ടറിമാർ എത്തും
തിരുവനന്തപുരം: തൃശൂരിലെ സിപിഎം ജില്ലാ സെക്രട്ടറി മാറുമെന്ന് സൂചന. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുശേഷമാകും മാറ്റം. നാലു ജില്ലകളിലെ സിപിഎം സെക്രട്ടറിമാരെ മാറ്റാനാണ് തീരുമാനം.. ജില്ലാസെക്രട്ടറിമാർ ഉയർന്ന ഘടകങ്ങളിലേക്കെത്തിയ കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സെക്രട്ടറിമാരാണ് മാറുക. ചെങ്ങന്നൂർ വിധി അനുകൂലമായാൽ ആലപ്പുഴയിലും മാറ്റമുണ്ടാകും. ആലപ്പുഴയിൽ ജില്ലാ സെക്രട്ടറിയായ സജി ചെറിയാൻ മത്സരിക്കുന്നതാണ് ഇതിന് കാരണം. ഈ മാസം പന്ത്രണ്ടിനു തിരുവനന്തപുരത്തു ചേരുന്ന പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആദ്യയോഗം ജില്ലാസെക്രട്ടറിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയുണ്ടാക്കും. അതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകും. എല്ലാ ജില്ലകളിലും തന്റെ വിശ്വസ്തർ മതിയെന്ന നിലപാടാണ് പിണറായി വിജയനുള്ളത്. അതുകൊണ്ട് തന്നെ പിണറായിയുടെ തീരുമാനമാകും നടപ്പാക്കുക. പാർട്ടിയിലെ വിമതസ്വരം പൂർണ്ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ഇടപെടലാണ് പിണറായി ആഗ്രഹിക്കുന്നത്. അടുത്ത ആഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാകമ്മിറ്റികളും ചേരുന്നുണ്ട്. എന്നാൽ സെക്രട്
തിരുവനന്തപുരം: തൃശൂരിലെ സിപിഎം ജില്ലാ സെക്രട്ടറി മാറുമെന്ന് സൂചന. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുശേഷമാകും മാറ്റം. നാലു ജില്ലകളിലെ സിപിഎം സെക്രട്ടറിമാരെ മാറ്റാനാണ് തീരുമാനം.. ജില്ലാസെക്രട്ടറിമാർ ഉയർന്ന ഘടകങ്ങളിലേക്കെത്തിയ കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സെക്രട്ടറിമാരാണ് മാറുക. ചെങ്ങന്നൂർ വിധി അനുകൂലമായാൽ ആലപ്പുഴയിലും മാറ്റമുണ്ടാകും. ആലപ്പുഴയിൽ ജില്ലാ സെക്രട്ടറിയായ സജി ചെറിയാൻ മത്സരിക്കുന്നതാണ് ഇതിന് കാരണം.
ഈ മാസം പന്ത്രണ്ടിനു തിരുവനന്തപുരത്തു ചേരുന്ന പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആദ്യയോഗം ജില്ലാസെക്രട്ടറിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയുണ്ടാക്കും. അതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകും. എല്ലാ ജില്ലകളിലും തന്റെ വിശ്വസ്തർ മതിയെന്ന നിലപാടാണ് പിണറായി വിജയനുള്ളത്. അതുകൊണ്ട് തന്നെ പിണറായിയുടെ തീരുമാനമാകും നടപ്പാക്കുക. പാർട്ടിയിലെ വിമതസ്വരം പൂർണ്ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ഇടപെടലാണ് പിണറായി ആഗ്രഹിക്കുന്നത്.
അടുത്ത ആഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാകമ്മിറ്റികളും ചേരുന്നുണ്ട്. എന്നാൽ സെക്രട്ടറിമാരുടെ മാറ്റം ചെങ്ങന്നൂർ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമേ ഉണ്ടാകൂ. അടുത്തമാസം ആദ്യം ജില്ലാകമ്മിറ്റികൾ ചേർന്നായിരിക്കും തീരുമാനമെടുക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും നേടിയ കൊല്ലം ജില്ലയിൽ കെ.എൻ.ബാലഗോപാലനു പകരം കെ.വരദരാജന്റെ പേരിനാണ് മുൻതൂക്കം. സംസ്ഥാന സമിതി അംഗമായ വരദരാജൻ പിണറായിയുടെ അതിവിശ്വസ്തനാണ്. ഈ സാഹചര്യത്തിലാണ് വരദരാജന് സാധ്യത കൂടുന്നത്.
കൺട്രോൾ കമ്മിഷൻ അംഗമായ പി.രാജേന്ദ്രന്റെ പേരും സജീവമാണ്. രാജേന്ദ്രനും പിണറായി പക്ഷക്കാനാണ്. എറണാകുളത്ത് പി.രാജീവിനു പകരം സി.എൻ.മോഹനനെ സെക്രട്ടറിയാക്കാനാണ് നീക്കം. കടുത്ത ഔദ്യോഗികപക്ഷക്കാരനായ അദ്ദേഹത്തിനെതിരെ എതിർപ്പുയർന്നാൽ മുൻ ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനു സാധ്യത കൂടും. പിണറായി വിജയന് ഗോപി കോട്ടമുറിക്കലിനോടാണ് താൽപ്പര്യം. എന്നാൽ അദ്ദേഹത്തിനെതിരെ നേരത്തെ ഉയർന്ന വിവാദങ്ങൾ കാരണം കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ.
കെ.രാധാകൃഷ്ണൻ കേന്ദ്രകമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തൃശൂരിലും മാറ്റം വരുന്നത്. യു.പി.ജോസഫിനാണ് സാധ്യത. സംസ്ഥാനസമിതിയംഗമായ എൻ.ആർ.ബാലനും സാധ്യതാപ്പട്ടികയിലുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ നിലവിലെ സെക്രട്ടറി സജി ചെറിയാൻ വിജയിച്ചാൽ ഇവിടേയും സെക്രട്ടറി മാറും. നിലവിൽ താൽക്കാലിക ചുമതല വഹിക്കുന്ന ആർ.നാസർ തന്നെയായിരിക്കും പുതിയ ജില്ലാ സെക്രട്ടറിയെന്നാണ് സൂചന.