കണ്ണുർ: മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്നത് അവസാനിപ്പിക്കുക, ജനകീയ ഹോട്ടലോ, സമൂഹ അടുക്കളയോ ഉടൻ ആരംഭിക്കുക, അതിഥി തൊഴിലാളികൾക്കും കിടപ്പുരോഗികൾക്കും ആവശ്യമായ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് നേതൃത്വത്തിൽ യു.ഡി.എഫ് ഭരിക്കുന്ന ചൊവ്വാഴ്ച കണ്ണൂർ കോർപ്പറേഷനിലും വളപട്ടണം, കടമ്പൂർ, അയ്യങ്കുന്ന് പഞ്ചായത്തുകളിലും ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.

അവശ്യസാധനങ്ങൾ ഹോംഡെലിവറിയിലൂടെ ജനങ്ങൾക്കെത്തിക്കുക, പാസ് അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കുക എന്നിവയും ഉന്നയിച്ചിട്ടുണ്ട്.

എൽഡിഎഫ് ജനപ്രതിനിധികളും മുന്നണി പ്രവർത്തകരും കോർപ്പറേഷൻ പരിധിയിൽ 250 കേന്ദ്രങ്ങളിലും കടമ്പൂരിൽ 21, വളപട്ടണം 15, അയ്യങ്കുന്ന് 17 കേന്ദ്രങ്ങളിലാണ് പ്രതിഷേധം. അഞ്ചുപേർ വീതം പങ്കെടുക്കും.