- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന് വലുത് രക്തപതാക തന്നെ; ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റുപതാക ഉയർത്താൻ പാടില്ല എന്നത് ലംഘിച്ച് എകെജി സെന്ററിലെ വിജയരാഘവന്റെ പതാക ഉയർത്തൽ; ബിജെപി ഓഫീസിൽ തലതിരിച്ച് പതാക ഉയർത്തി സുരേന്ദ്രനും; രണ്ടും വിവാദമാക്കി കോൺഗ്രസ്; സ്വാതന്ത്ര്യദിന വിവാദങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : തിരുവനന്തപുരം : ചരിത്രത്തിൽ ആദ്യമായി എകെജി സെന്ററിൽ പതാക ഉയർത്തി സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ദേശീയ പതാകയെ അപമാനിച്ചു. ബിജെപിയും വിവാദത്തിൽ കുടുങ്ങി. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ പതാക തലതാഴ്‌ത്തി കെട്ടി. ദേശീയ പതാക ഉയർത്തിയതിൽ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ആദ്യം ഉയർത്തിയത് തലതിരിഞ്ഞായിരുന്നു. തെറ്റ് മനസിലായ ഉടൻ തിരുത്തി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പതാക ഉയർത്തിയത്.
സിപിഎം ആദ്യമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. അതു തന്നെ വിവാദത്തിലാവുകയും ചെയ്തു. ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റുപതാക ഉയർത്താൻ പാടില്ല എന്നത് ലംഘിച്ചു. പാർട്ടി പതാകയെക്കാൾ താഴെയാണ് ദേശീയ പതാക ഉയർത്തിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 51/എ യുടെ ലംഘനവുമാണ് നടന്നിട്ടുള്ളത്. ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ കേസെടുക്കണമെന്നതാണ് നിയമം. സിപിഎമ്മിനെതിരെ പരാതി നൽകാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം.
പാർട്ടി സെക്രട്ടറി വഎ വിജയരാഘവനാണ് എകെജി സെന്ററിൽ പതാക ഉയർത്തിയത്. പാർട്ടി നേതാക്കളായ എം വിജയകുമാർ, പി.കെ ശ്രീമതി, എം.സി ജോസഫൈൻ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയർത്തലിന് സാക്ഷ്യം വഹിച്ചു. പൂർണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു ഇതുവരെ സിപിഎം. നിലപാട്. ബംഗാൾ ഘടകം ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചതിനാലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫീസുകളിലും ഇന്ന് പതാക ഉയർത്തി. ഇതാണ് വിവാദമാകുന്നത്.
ഇതോടൊപ്പം സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. എന്നാൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുണ്ടെന്നും സുധാകരൻ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ദേശീയ പതാക ഉയർത്തലും വിവാദത്തിലായി ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തിയപ്പോഴാണ് ഇത്തരത്തിൽ അബദ്ധം സംഭവിച്ചത്. പതാക ഉയർത്തി തുടങ്ങിയത് തലകീഴായിട്ടായിരുന്നു. എന്നാൽ മുഴുവനായും ഉയർത്തുന്നതിന് മുന്നെ അബദ്ധം മനസ്സിലാക്കി പതാക തിരിച്ചിറക്കി വീണ്ടും ഉയർത്തി.
കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ അടക്കമുള്ള നേതാക്കൾ ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചങ്ങിൽ പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ.സുരേന്ദ്രൻ പതാക ഉയർത്തിയത്. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായാണ് പതാക ഉയർത്തിയതെന്ന് നേതാക്കൾക്ക് മനസിലായത്. ഉടൻ തന്നെ പതാക തിരിച്ചിറക്കി ശരിയായ ഉയർത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ