- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്രിത്തരവും തല്ലുകൊള്ളി ഭാഷയും മന്ത്രിക്ക് ചേർന്നതല്ലെന്ന് ബൽറാം; ആറാട്ടുമുണ്ടനെപ്പോലെ ആവരുത് മന്ത്രിയെന്ന് പി ടി തോമസ്; സഭ്യമായി മന്ത്രി സംസാരിക്കണമെന്ന് ഉറച്ച് പ്രഖ്യാപിച്ച് ഐഎഎസ് ലോബി; വായിൽ നാക്ക് വിനയായതോടെ എംഎം മണിയെ കൈവിട്ട് പിണറായിയും സിപിഎമ്മും
തിരുവനന്തപുരം: മന്ത്രിയായെന്ന നിലമറന്ന് സ്ത്രീകൾക്കെതിരെ അശ്‌ളീല പ്രസംഗം തട്ടിവിട്ട എംഎം മണിക്കെതിരെ വ്യാപകമായ പ്രതിഷേധം. പ്രതിപക്ഷ നിരയിൽ നിന്നും ഭരണപക്ഷത്തുനിന്നുതന്നെയും ശക്തമായ വിമർശനം ഉയരുകയും പെമ്പിളൈ ഒരുമൈ പ്രവർത്തകർ സമരരംഗത്തേക്ക് ഇറങ്ങുകയും ചെയ്തതോടെ മണിയെ മന്ത്രിയാക്കുന്നതിൽ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വരെ അദ്ദേഹത്തെ കൈവിടുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ സഭ്യമല്ലാത്തഭാഷയിൽ മന്ത്രി മണി പ്രതികരിച്ചതിനെതിരെ പ്രതിഷേധവുമായി ഐഎഎസ് ഉദ്യോഗസ്ഥർ എത്തുന്നതിന് പിന്നാലെയാണ് പെമ്പിളൈ ഒരുമയ്‌ക്കെതിരെ കത്തിക്കയറിയ മണി സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയത്. മുമ്പ് സി.പി.എം എതിരാളികളെ വൺ ടൂ ത്രീ എന്ന് എണ്ണിയെണ്ണി കൊന്നുതള്ളിയെന്ന പ്രസംഗമായിരുന്നു മണിയെ വാർത്തകളിൽ നിറച്ചത്. എന്നാൽ മന്ത്രിയായ ശേഷം ഇത്തരം വ്ിവാദ പ്രസ്താവനകൾ ഇല്ലായിരുന്നു. ഇത്തരമൊരു ഉറപ്പ് വാങ്ങിയാണ് പിണറായി തന്റെ വിശ്വസ്തൻ കൂടിയായ മണിയെ മുമ്പ് പിണറായി ക
തിരുവനന്തപുരം: മന്ത്രിയായെന്ന നിലമറന്ന് സ്ത്രീകൾക്കെതിരെ അശ്‌ളീല പ്രസംഗം തട്ടിവിട്ട എംഎം മണിക്കെതിരെ വ്യാപകമായ പ്രതിഷേധം. പ്രതിപക്ഷ നിരയിൽ നിന്നും ഭരണപക്ഷത്തുനിന്നുതന്നെയും ശക്തമായ വിമർശനം ഉയരുകയും പെമ്പിളൈ ഒരുമൈ പ്രവർത്തകർ സമരരംഗത്തേക്ക് ഇറങ്ങുകയും ചെയ്തതോടെ മണിയെ മന്ത്രിയാക്കുന്നതിൽ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വരെ അദ്ദേഹത്തെ കൈവിടുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ സഭ്യമല്ലാത്തഭാഷയിൽ മന്ത്രി മണി പ്രതികരിച്ചതിനെതിരെ പ്രതിഷേധവുമായി ഐഎഎസ് ഉദ്യോഗസ്ഥർ എത്തുന്നതിന് പിന്നാലെയാണ് പെമ്പിളൈ ഒരുമയ്‌ക്കെതിരെ കത്തിക്കയറിയ മണി സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയത്.
മുമ്പ് സി.പി.എം എതിരാളികളെ വൺ ടൂ ത്രീ എന്ന് എണ്ണിയെണ്ണി കൊന്നുതള്ളിയെന്ന പ്രസംഗമായിരുന്നു മണിയെ വാർത്തകളിൽ നിറച്ചത്. എന്നാൽ മന്ത്രിയായ ശേഷം ഇത്തരം വ്ിവാദ പ്രസ്താവനകൾ ഇല്ലായിരുന്നു.
ഇത്തരമൊരു ഉറപ്പ് വാങ്ങിയാണ് പിണറായി തന്റെ വിശ്വസ്തൻ കൂടിയായ മണിയെ മുമ്പ് പിണറായി കൈകാര്യം ചെയ്ത് വൈദ്യുതി വകുപ്പുതന്നെ ഏൽപിക്കുന്നതും. പക്ഷേ.. ഇടുക്കിയിലെ കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ സബ്കളക്ടർക്കെതിരെ നിലപാടെടുത്തതോടെ മണിയിലേക്കും ആ ആവേശം പടരുകയായിരുന്നു.
അങ്ങനെ ശ്രീറാമിനെ ഊളമ്പാറയിലേക്ക് അയക്കണമെന്നും ചെറ്റയെന്നുമെല്ലാം പ്രസംഗിച്ചതോടെ മണിക്ക് ഇടുക്കിയിലെ വേദികളിൽ വൻ കയ്യടി കിട്ടി. എന്നാൽ ഇത് ഐഎഎസ് നേതൃത്വങ്ങൾ വളരെ ഗൗരവമായാണ് എടുത്തത്. ഒരു സർക്കാർ ഓഫീസർക്കെതിരെ മന്ത്രി ഇത്തരത്തിൽ പ്രതികരിച്ചതിൽ സിപിഐ നേതൃത്വവും കടുത്ത അമർഷത്തിലാണ്. ഈ സാഹചര്യത്തിലാണ് ജെസിബി ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കൽ വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും അതില്ലാതെ കയ്യേറ്റം ഒഴിപ്പിക്കൽ തുടരാമെന്ന് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന നിലപാട് സിപിഐ പരസ്യമായി പ്രഖ്യാപിച്ചത്.
പക്ഷേ, ഇതിനപ്പുറമായിരുന്നു മണിയുടെ അടുത്ത പ്രസംഗം. പ്രത്യക്ഷത്തിൽ മൂന്നാർ ദൗത്യത്തിനെതിരെ എന്ന് തോന്നുമെങ്കിലും അടിമാലിയിൽ നടത്തിയ പ്രസംഗത്തിൽ സത്യത്തിൽ മണി ആഞ്ഞടിക്കുന്നത് വിഎസിനെതിരെയാണ്. മുമ്പ് വി എസ് അനുകൂലിയായിരുന്ന മണി പിന്നീട് പിണറായി പക്ഷത്തേക്ക് ചായുന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വി എസ് നടത്തിയ മൂന്നാർ ദൗത്യത്തോടെയാണ്.
മൂന്നാറിലേക്ക് തന്റെ വിശ്വസ്തൻ സുരേഷ് കുമാർ ഐഎഎസിന്റെ നേതൃത്വത്തിൽ ഋഷിരാജ് സിംഗും, രാജുനാരായണസ്വാമി എ്ന്നീ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ കയ്യേറ്റമൊഴിപ്പിക്കൽ ദൗത്യവുമായി അയച്ചതോടെയായിരുന്നു ഇത്. അന്നും സിപിഐ റവന്യൂ മന്ത്രി കെപി രാജേന്ദ്രന്റെ നേതൃത്വത്തിൽ വിഎസിന്റെ ദൗത്യത്തിന് കൂട്ടുനിന്നു.
എന്നാൽ സിപിഐ-സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലോടെ അത് തകർത്തു. വിഎസിന്റെ മൂന്നാർ പുലികൾ പൂച്ചകളായി. ഇത് അനുസ്മരിക്കുകയാണ് മണി ചെയ്തത്. അന്ന് സുരേഷ് വന്ന് ബ്രാണ്ടികുടിച്ച് കിടക്കുകയായിരുന്നുവെന്നും മറ്റും പറഞ്ഞ് ആവേശത്തിൽ കത്തിക്കയറുന്നതിനിടെയാണ് പെമ്പിളൈ ഒരുമൈക്കെതിരെയും പരാമർശമുണ്ടാവുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെമ്പിളൈ ഒരുമൈ സമരം നടന്നപ്പോൾ അവർ സിപിഎമ്മിന്റെ നേതാക്കളെപ്പോലും അടുപ്പിച്ചില്ലെന്ന് മാത്രമല്ല, ഇടുക്കിയിൽ മണിയുടെ വിശ്വസ്്തനായ രാജേന്ദ്രൻ എംഎൽഎയ്ക്ക് എതിരെയായിരുന്നു അവരുടെ മുദ്രാവാക്യങ്ങൾ പോലും.
ഇതിന്റെ പശ്ചാത്തലത്തിലാണ് വിഎസിനെതിരെ എ്ന്ന നിലയിൽ സുരേഷ്‌കുമാർ ഐപിഎസിനെതിരെയും പെമ്പിളൈ ഒരുമൈക്കെതിരെയുമെല്ലാം മണി വിവാദ പരാമർശങ്ങൾ നടത്തിയത്. എന്നാൽ ഇത് തിരഞ്ഞുകുത്തി. ഇതാണ് ഇപ്പോൾ വലിയ വിവാദമായി വളരുന്നതും മണിയുടെ രാജി ആവശ്യംവരെ ഉയരുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതും.
ഇതോടെ മന്ത്രി മണിക്കെതിരെ രാജിആവശ്യമാണ് ഉയരുന്നത്. പോക്രിത്തരവും തല്ലുകൊള്ളിഭാഷയും ഒരു സംസ്ഥാന മന്ത്രിക്ക് ഒട്ടും ചേർന്നതല്ലെന്ന് വി.ടി ബൽറാം എംഎൽഎ പ്രതികരിച്ചു. സി.പി.എം നേതാക്കളായ എകെ ബാലൻ, പികെ ശ്രീമതി, ടിഎൻ സീമ തുടങ്ങിയവരും മന്ത്രിയെന്നെ നിലയിൽ മണി ഇങ്ങനെ പറയരുതായിരുന്നുവെന്ന വികാരമാണ് പങ്കുവച്ചത്. പാർട്ടി ഇക്കാര്യം ഗൗരവമായി ചർച്ചചെയ്യുമെന്നും ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. ആറാട്ടുമുണ്ടന്റെ പ്രതികരണമായിയെന്ന നിലയിലാണ് പി ടി തോമസ് എംഎൽഎ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ബൽറാം എംഎൽഎയുടെ പ്രതികരണം
നിയമാനുസൃതം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ, അവർക്ക് തിരിച്ചുള്ള പരസ്യപ്രതികരണങ്ങൾക്ക് പരിമിതികളുണ്ടെന്ന് വെച്ച്, ഈമട്ടിൽ അധിക്ഷേപിക്കുന്ന ഒരു മന്ത്രി ജനാധിപത്യത്തിന് തന്നെ അപമാനമാണ്. തലക്ക് വെളിവുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടെങ്കിൽ ഇയാളെ എത്രയും പെട്ടെന്ന് ചങ്ങലക്കിട്ടാൽ അത്രയും നന്ന്. അല്ലെങ്കിൽ ചിലപ്പോൾ ഊളമ്പാറയൊന്നും മതിയാകാതെ വരുമെന്നും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിയമാനുസൃതം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അവർക്ക പരസ്യ പ്രതികരണങ്ങൾക്ക് പരിമിതിയുണ്ടെന്ന് കരുതി ഇത്തരത്തിൽ അധിക്ഷേപിക്കുന്ന മന്ത്രി ജനാധിപത്യത്തിന് അപമാനമാണെന്നും വിടി ബലറാം എം എൽ എ കുറ്റപ്പെടുത്തുന്നു.
മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ഐഎഎസുകാരുടെ എതിർപ്പ് രൂക്ഷം
തിരുവനന്തപുരം: ദേവികുളം സബ്കളക്ടർക്കെതിരെയുള്ള മന്ത്രി എം.എം.മണിയുടെ പരാമർശത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിർപ്പ് രൂക്ഷമാകുന്നു. സഭ്യതയുടെ അതിർവരുമ്പുകൾ ഭേദിക്കുന്നതും അപകടകരവുമായ മണിയുടെ വാക്കുകൾ മന്ത്രി എന്ന നിലയിലുള്ള പെരുമാറ്റംചട്ടത്തിന്റെ പരസ്യമായ ലംഘനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. വെള്ളിയാഴ്ച നടന്ന ഉന്നതതലയോഗത്തിൽ സബ്കളക്ടർക്കും കളക്ടർക്കുമെതിര മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിമർശനത്തിലും ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. യോഗത്തിലെ തീരുമാനങ്ങൾ പലതും നിയമ വിരുദ്ധമാണ്. ഇക്കാര്യങ്ങളിൽ തങ്ങൾക്കുള്ള എതിർപ്പ് ഐഎസ് ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിക്കും.
സർക്കാരിനെ അറിയിക്കാതെ കുരിശുപൊളിക്കൽ പോലെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നവർ വേറെ പണി നോക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ദേവികുളം സബ്കളക്ടർ ശ്രീ റാം വെങ്കിട്ടരാമനെ ഉന്നം വെച്ച് മുഖ്യമന്ത്രിയും എംഎം മണിയും കടുത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു.
അതേസമയം, ശക്തമായ നടപടികളുമായി മുന്നോട്ട് പോകണമെന്നും വിമർശനങ്ങൾ കാര്യമാക്കേണ്ടെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാഷ്ട്രീയം നോക്കാതെ നടപടി എടുക്കണം.അതത് ദിവസത്തെ പ്രവർത്തന റിപ്പോർട്ട് മന്ത്രിക്ക് നൽകാനും ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
മണി മന്ത്രിയായി തുടരരുതെന്ന് ചെന്നിത്തല
ഐഎഎസ് ഉദ്യോഗസ്ഥരെ മ്ലേച്ഛമായി ആക്ഷേപിച്ച എം.എം മണി മന്ത്രിയായി തുടരണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രിക്ക് ചേർന്ന വാക്കുകളല്ല മണിയുടേത്. ഐഎഎസ് ഉദ്യോഗസ്ഥരെ പരസ്യമായി ആക്ഷേപിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മണി നടത്തിയിരിക്കുന്നത്. ഒരു മന്ത്രിക്ക് ചേർന്നതല്ല ഇത്തരം മോശമായ പരാമർശങ്ങൾ.
അദ്ദേഹം മന്ത്രിയായി തുടരണോയെന്ന് മുഖ്യമന്ത്രി ഗൗരവമായി ആലോചിക്കണം. വളരെ ദൗർഭാഗ്യകരമാണിത്. ആരെ ഊളമ്പാറയ്ക്ക് വിടണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനൽകുമെന്നാണ് അറിയുുന്നത്. വിവിധ കോൺഗ്രസ്, ലീഗ് നേതാക്കളും മണിക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
മണിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി
വീഡിയോ കടപ്പാട്: മനോരമ