- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിയു ബ്രാൻഡിൽ പ്രത്യേക പേജൊരുക്കി സിപിഎമ്മും ബിജെപിയും; ഫേസ്‌ബുക്ക് നർമത്തിൽ രാഷ്ട്രീയ കക്ഷികളും
കൊച്ചി: സൈബർ ലോകത്ത് സ്വീകാര്യമായ ഇന്റർനാണൽ ചളു യൂണിയൻ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെ മുതലെടുക്കാൻ രാഷ്ട്രീയ കക്ഷികളും. സിപിഎമ്മും ബിജെപിയുമാണ് ഐസിയുവിന് തങ്ങളുടെ വെർഷനും കൊണ്ടുവന്നത്. ഇതിനായി ഇവർ പ്രത്യേകം പേജുകൾ ആരംഭിച്ചു. ഇന്റർനാഷണൽ ചളു യൂണിയൻ ബിജെപി വിങ് എന്നാണ് ബിജെപിയുടെ ഐസിയു പേജിന്റെ പേര്. ഹിന്ദു സ്വയം സേവക് സംഘ് പ്രവർത്ത
കൊച്ചി: സൈബർ ലോകത്ത് സ്വീകാര്യമായ ഇന്റർനാണൽ ചളു യൂണിയൻ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെ മുതലെടുക്കാൻ രാഷ്ട്രീയ കക്ഷികളും. സിപിഎമ്മും ബിജെപിയുമാണ് ഐസിയുവിന് തങ്ങളുടെ വെർഷനും കൊണ്ടുവന്നത്.
ഇതിനായി ഇവർ പ്രത്യേകം പേജുകൾ ആരംഭിച്ചു. ഇന്റർനാഷണൽ ചളു യൂണിയൻ ബിജെപി വിങ് എന്നാണ് ബിജെപിയുടെ ഐസിയു പേജിന്റെ പേര്. ഹിന്ദു സ്വയം സേവക് സംഘ് പ്രവർത്തക ജയശ്രീ നായരാണ് ബിജെപി വിങ്ങിന്റെ ലോഗോ പ്രകാശനം നടത്തിയത്. 12,000 ലൈക്കുകളാണ് ബിജെപി വിങ്ങിന്റെ പേജിന് ലഭിച്ചിരിക്കുന്നത്.
സിപിഎമ്മിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് കൂടുതലും ബിജെപി വിങ്ങിന്റെ പേജിൽ കാണുന്നത്. കോൺഗ്രസിനും എസ്ഡിപിഐയ്ക്കും എതിരേ ട്രോളുകളും ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയുള്ള പോസ്റ്റുകൾ ഐസിയു ഗ്രൂപ്പിൽ വർദ്ധിച്ചതിനെത്തുടർന്നാണ് ബിജെപി ഐസിയു വിങ് തുടങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. ബിജെപിയുടെ ഐടി വിങ്ങും ഔദ്യോഗികമായി ഐസിയു ബിജെപി വിങ്ങിനെ ഏറ്റെടുത്തതായി റിപ്പോർട്ട് ഉണ്ട്. സംഘി മോദി തമാശ പോസ്റ്റുകൾക്കെതിരേ കാര്യമായി പ്രതികരിക്കാനുള്ള ശ്രമത്തിലാണ് ഐസിയു ബിജെപി വിങ്.
ഇതോടെയാണ് വെറുതെ ഇരിന്നിട്ട് കാര്യമില്ല എന്നു മനസിലാക്കിയ സിപിഎമ്മിന്റെ പേജും ഉടനെ പ്രത്യക്ഷപ്പെട്ടത്. ട്രോൾ പോസ്റ്റുകളിൽ ബിജെപി തന്നെ സിപിഐ(എം) വിങ്ങിന്റെ പേജിലെ പ്രധാന ശത്രു. ബിജെപിയും സിപിഎമ്മും പേജു തുടങ്ങിയതോടെ ഐസിയു സെക്യുലർ എന്ന പേജും വന്നിട്ടുണ്ട്. എന്നാൽ ഇവർക്കാർക്കും സാക്ഷാൽ ഐസിയുവിന്റെ നിലവാരത്തിലേക്കോ നർമത്തിലേക്കോ എത്താൻ കഴിയുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു.