- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ കാലുവാരിയെന്ന ജോസ് കെ മാണിയുടെ പരാതി; രണ്ടംഗ കമ്മിഷനെ നിയോഗിച്ച് സിപിഎം; കടുത്തുരുത്തിയിലെ തോൽവിയും അന്വേഷിക്കും
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലുണ്ടായ തോൽവികൾ അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.
തിങ്കളാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി എം പി ജോസഫ്, ടി ആർ രഘുനാഥ് എന്നവരാണ് കമ്മീഷൻ അംഗങ്ങൾ. പാലായിലെ തോൽവി ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്ന് സംസ്ഥാന സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പാലായിൽ സിപിഎം കാലുവാരിയെന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
പാലായ്ക്ക് പുറമെ കടുത്തുരുത്തി മണ്ഡലത്തിലെ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായിരുന്ന സ്റ്റീഫൻ ജോർജിന്റെ തോൽവിയും കമ്മിഷൻ പരിശോധിക്കും. പി കെ ഹരികൂമാർ രാധാകൃഷണൻ എന്നിവരാണ് കടുത്തുരുത്തിയിലെ പരാജയം പരിശോധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ