- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടികയായി; പത്തനാപുരം ഗണേശിനു നൽകിയേക്കും; ഇരവിപുരത്തു പരിഗണിക്കുന്നവരിൽ നടൻ മുകേഷും
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കൊല്ലം ജില്ലയിലെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയചർച്ചകൾ പുരോഗമിക്കുന്നു. പ്രാഥമിക പട്ടികയായതായാണു സൂചന. മൂന്നു മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയായി. ചവറയും ഇരവിപുരവും ഒഴിച്ചിട്ടാണ് പട്ടിക പുറത്തിറക്കിയത്. കൊട്ടാരക്കര- എസ്.ജയമോഹൻ, കൊല്ലം- കെ.വരദരാജൻ, പ്രസന്ന ഏണസ്റ്റ്, പ്രസന്ന കുമാർ, കുണ്ടറ- കെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജഗോപാൽ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിനിടെ, ഇരവിപുരത്തേക്കു നടൻ മുകേഷിനെ പരിഗണിക്കുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കൊട്ടാരക്കരയിൽ രണ്ടു തവണ പൂർത്തിയാക്കിയ ഐഷാപോറ്റി, കൊല്ലത്ത് പി.കെ ഗുരുദാസൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചിട്ടില്ല. പത്തനാപുരത്തു മത്സരിക്കാൻ കേരള കോൺഗ്രസ് ബിയിലെ കെ ബി ഗണേശ് കുമാറിനു തന്നെ നൽകിയേക്കും. സിപിഎമ്മാണു നേരത്തെ ഇവിടെ മത്സരിച്ചിരുന്നത്.
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കൊല്ലം ജില്ലയിലെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയചർച്ചകൾ പുരോഗമിക്കുന്നു. പ്രാഥമിക പട്ടികയായതായാണു സൂചന.
മൂന്നു മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയായി. ചവറയും ഇരവിപുരവും ഒഴിച്ചിട്ടാണ് പട്ടിക പുറത്തിറക്കിയത്.
കൊട്ടാരക്കര- എസ്.ജയമോഹൻ, കൊല്ലം- കെ.വരദരാജൻ, പ്രസന്ന ഏണസ്റ്റ്, പ്രസന്ന കുമാർ, കുണ്ടറ- കെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജഗോപാൽ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അതിനിടെ, ഇരവിപുരത്തേക്കു നടൻ മുകേഷിനെ പരിഗണിക്കുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കൊട്ടാരക്കരയിൽ രണ്ടു തവണ പൂർത്തിയാക്കിയ ഐഷാപോറ്റി, കൊല്ലത്ത് പി.കെ ഗുരുദാസൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചിട്ടില്ല.
പത്തനാപുരത്തു മത്സരിക്കാൻ കേരള കോൺഗ്രസ് ബിയിലെ കെ ബി ഗണേശ് കുമാറിനു തന്നെ നൽകിയേക്കും. സിപിഎമ്മാണു നേരത്തെ ഇവിടെ മത്സരിച്ചിരുന്നത്.