- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് എം ബി ഫൈസലിനെ മത്സരത്തിനിറക്കി സി.പി.എം; ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വക്കേറ്റിന് പരിഗണന നൽകിയത് ഏറെ ചർച്ചകൾക്കു ശേഷമെന്ന് സൂചന; ലീഗിന്റെ വന്മലയെ നേരിടാൻ യുവരക്തത്തിന്റെ പേര് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച് കോടിയേരി
മലപ്പുറം: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ നേരിടാൻ സി.പി.എം നിയോഗിക്കുന്നത് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. എം ബി ഫൈസലിനെ; മലപ്പുറം ജില്ലാ പഞ്ചായത്തംഗമായ അഡ്വക്കേറ്റിനെ നിയോഗിക്കുന്നത് യുവജന സംഘടനയിലെ സാരഥി മത്സരിക്കട്ടെയെന്ന തീരുമാനത്തെ തുടർന്നാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പത്രസമ്മേളനത്തിൽ ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥിപട്ടികയിൽ സംസ്ഥാന സമിതി അംഗം ടി.കെ. ഹംസയ്ക്ക് മുൻതൂക്കമുണ്ടെന്നായിരുന്നു വാർത്തകൾ. ഇതോടൊപ്പം മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.കെ.റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.ബി. ഫൈസൽ എന്നിവരും പരിഗണിക്കപ്പെട്ടു. അവസാന നിമിഷം ഫൈസലിന്റെ പേരാണ് ചർച്ചകൾക്കൊടുവിൽ തീരുമാനിക്കപ്പെട്ടത്. പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെന്ന സിപിഎമ്മിന്റെ അന്വേഷണമാണ് നടന്നത്. സംസ്ഥാനസെക്രട്ടേറിയറ്റിൽ ഹംസ മത്
മലപ്പുറം: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ നേരിടാൻ സി.പി.എം നിയോഗിക്കുന്നത് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. എം ബി ഫൈസലിനെ; മലപ്പുറം ജില്ലാ പഞ്ചായത്തംഗമായ അഡ്വക്കേറ്റിനെ നിയോഗിക്കുന്നത് യുവജന സംഘടനയിലെ സാരഥി മത്സരിക്കട്ടെയെന്ന തീരുമാനത്തെ തുടർന്നാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പത്രസമ്മേളനത്തിൽ ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്.
ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥിപട്ടികയിൽ സംസ്ഥാന സമിതി അംഗം ടി.കെ. ഹംസയ്ക്ക് മുൻതൂക്കമുണ്ടെന്നായിരുന്നു വാർത്തകൾ. ഇതോടൊപ്പം മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.കെ.റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.ബി. ഫൈസൽ എന്നിവരും പരിഗണിക്കപ്പെട്ടു. അവസാന നിമിഷം ഫൈസലിന്റെ പേരാണ് ചർച്ചകൾക്കൊടുവിൽ തീരുമാനിക്കപ്പെട്ടത്. പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.
യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെന്ന സിപിഎമ്മിന്റെ അന്വേഷണമാണ് നടന്നത്. സംസ്ഥാനസെക്രട്ടേറിയറ്റിൽ ഹംസ മത്സരിക്കണമെന്നായിരുന്നു പൊതുവികാരം. ജനസമ്മതിയും പരിചയസമ്പത്തും ഗുണം ചെയ്യുമെന്ന നിലപാടിലായിരുന്നു അംഗങ്ങൾ. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയായിരുന്നു എന്നാണ് സൂചന.
അതുകൊണ്ടാണ് മറ്റുരണ്ടുപേർകൂടി പരിഗണനാപ്പട്ടികയിൽ എത്തിയത്. ഇതിൽ ഫൈസലിന്റെ പേര് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ ഉയർന്നുവന്ന പേരായിരുന്നു ടി.കെ.റഷീദലിയുടേത്. മലപ്പുറം ജില്ലാപഞ്ചായത്തംഗമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മങ്കടയിലെ ഇടതുസ്ഥാനാർത്ഥിയായിരുന്നു. തോറ്റെങ്കിലും കടുത്തപോരാട്ടമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.ബി.ഫൈസലിനും യുവത്വമാണ് അനുകൂലഘടകമായി മാറിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയും ബിജെപിക്കുവേണ്ടി ശ്രീപ്രകാശുമാണ് മൽസരിക്കുന്നത്. നിലവിൽ ചങ്ങരംകുളം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് ഫൈസൽ.