- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കേന്ദ്ര സർക്കാരിനു തിരിച്ചടിയാകുമോ അസഹിഷ്ണുതാ പ്രമേയം? രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സീതാറാം യെച്ചൂരി നോട്ടീസ് നൽകി; പ്രതിപക്ഷത്തിന് അംഗബലമുള്ള രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഉപാധ്യക്ഷന്റെ അനുമതി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് പ്രതിസന്ധിയായി രാജ്യസഭയിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രമേയം വരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാൻ യെച്ചൂരി നോട്ടിസ് നൽകി. രാജ്യസഭ അധ്യക്ഷൻ ഹമീദ് അൻസാരി പ്രമേയത്തിന് അനുമതി നൽകുകയും ചെയ്തു. പ്രതിപക്ഷത്തിന് കൂടുതൽ അംഗസംഖ്യയുള്ള രാജ്യസഭയിൽ പ്രമേയം പാസാ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് പ്രതിസന്ധിയായി രാജ്യസഭയിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രമേയം വരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാൻ യെച്ചൂരി നോട്ടിസ് നൽകി.
രാജ്യസഭ അധ്യക്ഷൻ ഹമീദ് അൻസാരി പ്രമേയത്തിന് അനുമതി നൽകുകയും ചെയ്തു. പ്രതിപക്ഷത്തിന് കൂടുതൽ അംഗസംഖ്യയുള്ള രാജ്യസഭയിൽ പ്രമേയം പാസായാൽ സർക്കാരിന് അതു തിരിച്ചടിയാകും.
26ന് തുടങ്ങുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിൽ അസഹിഷ്ണുത പ്രധാന വിഷയമായി ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. രാജ്യത്ത് അസഹിഷ്ണുത കൂടി വരുന്നതിനെയും അക്രമങ്ങൾ തുടരുന്നതിനെയും ഈ സഭ അപലപിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് സീതാറാം യെച്ചൂരി നോട്ടീസ് നൽകിയത്.
രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ് അൻസാരി ഈ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയതു സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചട്ടം 170 പ്രകാരം വോട്ടെടുപ്പ് ആവശ്യമായ പ്രമേയം പാസ്സാക്കിയാൽ അത് സഭയുടെ ആകെ വികാരമായി മാറും. വോട്ടിനിട്ട് ഇത് പാസാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണു യെച്ചൂരി വ്യക്തമാക്കിയത്.
അസഹിഷ്ണുത ഇല്ല എന്ന് വാദിക്കുന്ന സർക്കാരിന് പാർലമെന്റിൽ ഈ പ്രമേയം പാസാക്കുന്നത് തിരിച്ചടിയാകും. അസഹിഷ്ണുതയാണ് വിഷയമാണെന്നതിനാൽ സമാജ് വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് വിട്ടു നില്ക്കാനും കഴിയില്ല എന്നതിനാൽ പ്രമേയം പാസാകുമെന്ന സൂചനയാണുള്ളത്.