- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണകള്ളക്കടത്തിൽ അപ്രതീക്ഷിത വിഷമവൃത്തത്തിൽ സി.പി.എം; ഫൈസലും കൂട്ടരും അമ്പതു കിലോയിലേറെ സ്വർണം കടത്തിയതായി ഡിആർഐ കണക്കുകൾ; കള്ളക്കടത്തു ബിസിനസിൽ പങ്കാളിയാണ് കാരാട്ട് ഫൈസലെന്ന് ഒന്നാം പ്രതി ഷഹബാസ്; ഞങ്ങൾ ഒപ്പം ജയിലിൽ കടന്നിട്ടുണ്ടെന്നും ഇപ്പോൾ ജാമ്യത്തിലെന്നും വെളിപ്പെടുത്തൽ
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലിൽ താനും കാരാട്ടു ഫൈസലും ജയിലിൽ കിടന്നിട്ടുണ്ടെന്ന് ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തൽ. കള്ളക്കടത്തിൽ കൂട്ടുപ്രതിയും ബിസിനസ് പാർട്ണറുമാണ് ഫൈസലെന്നും ഇയാൾ പറയുന്നു. കേസിലെ മറ്റ് വനിതാ പ്രതികൾ ഉൾപ്പടെയുള്ളവർ ഫൈസലിനെതിരെ മൊഴി നൽകിയിട്ടുണ്ട്. സുഹൃത്തും ജനപ്രതിനിധിയും ആയതിനാൽ കൂടുതൽ കാര്യങ്ങൾ താൻ പറഞ്ഞില്ല.ഇതാണ് ഫൈസലിനെതിരെ കോഫെ പോസ ചുമത്താതിരിക്കാൻ കാരണം. കാക്കനാട് സബ് ജയിലിലാണ് ഫൈസൽ കിടന്നതെന്നും ഷഹബാസ് പറഞ്ഞു. ഫൈസൽ ഇതിൽ ഏഴാം പ്രതിയാണെന്നും ഷഹബാസ് പറഞ്ഞു. തന്റെ കാർ ഫൈസലിന്റെ വീട്ടിൽനിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്നും ഇയാൾ പറയുന്നു. എന്നാൽ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്നാണ് കാരാട്ട് ഫൈസൽ പറയുന്നത്. വാഹനം വിട്ടുകൊടുത്തത് ഇടതു മുന്നണിയുടെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ്. സ്വർണക്കടത്തുകേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കേസുകളൊന്നും നിലവിലില്ലെന്നും ഫൈസൽ കാരാട്ട് പറയുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാർ തന്റെ വീട്
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലിൽ താനും കാരാട്ടു ഫൈസലും ജയിലിൽ കിടന്നിട്ടുണ്ടെന്ന് ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തൽ. കള്ളക്കടത്തിൽ കൂട്ടുപ്രതിയും ബിസിനസ് പാർട്ണറുമാണ് ഫൈസലെന്നും ഇയാൾ പറയുന്നു. കേസിലെ മറ്റ് വനിതാ പ്രതികൾ ഉൾപ്പടെയുള്ളവർ ഫൈസലിനെതിരെ മൊഴി നൽകിയിട്ടുണ്ട്. സുഹൃത്തും ജനപ്രതിനിധിയും ആയതിനാൽ കൂടുതൽ കാര്യങ്ങൾ താൻ പറഞ്ഞില്ല.ഇതാണ് ഫൈസലിനെതിരെ കോഫെ പോസ ചുമത്താതിരിക്കാൻ കാരണം. കാക്കനാട് സബ് ജയിലിലാണ് ഫൈസൽ കിടന്നതെന്നും ഷഹബാസ് പറഞ്ഞു. ഫൈസൽ ഇതിൽ ഏഴാം പ്രതിയാണെന്നും ഷഹബാസ് പറഞ്ഞു. തന്റെ കാർ ഫൈസലിന്റെ വീട്ടിൽനിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്നും ഇയാൾ പറയുന്നു.
എന്നാൽ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്നാണ് കാരാട്ട് ഫൈസൽ പറയുന്നത്. വാഹനം വിട്ടുകൊടുത്തത് ഇടതു മുന്നണിയുടെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ്. സ്വർണക്കടത്തുകേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കേസുകളൊന്നും നിലവിലില്ലെന്നും ഫൈസൽ കാരാട്ട് പറയുന്നു.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാർ തന്റെ വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ പ്രതിയല്ല. തനിക്കെതിരെ കേസില്ല. വർഷങ്ങളായി താൻ സി.പി.എം പ്രവർത്തകനാണെന്നും ഫൈസൽ അവകാശപ്പെടുന്നു.
എന്നാൽ സ്വർണ കള്ളക്കടത്തുകേസിൽ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം കള്ളമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. കേസിലെ ഏഴാം പ്രതിയാണ് ഫൈസൽ ഇപ്പോഴും. മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിന്റെ കാറാണ് ഫൈസലിന്റെ വീട്ടിൽനിന്നു കണ്ടെടുത്തത്. വിവിധ വിമാനത്താവളങ്ങൾവഴി 11.7 കോടി രൂപയുടെ സ്വർണം കടത്തിയതായും കണ്ടെത്തിട്ടുണ്ടെ ന്നും ഡിആർഐ വൃത്തങ്ങൾ അറിയിക്കുന്നു. പ്രതിപ്പട്ടികയിലുള്ള ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരിയുടെ സഞ്ചാരം.
കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. ജനജാഗ്രതാ യാത്രയ്ക്കിടെയുണ്ടായ വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളായ പലരും കാർ വാങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലും മററും ബഹളമുണ്ടാക്കിയവർ ഇപ്പോൾ നിശ്ശബ്ദമാണ്. എൻഡിഎ നേതാക്കളായ സി കെ ജാനുവും ശോഭാസുരേന്ദ്രനേയും കടുത്ത ഭാഷയിൽ വിമർശിച്ചവർക്കാണ് വാക്കുകൾ ഇല്ലാതായത്. കൊടുവള്ളിയിൽ പാർട്ടിക്ക് വേറേ കാർ കിട്ടിയില്ല, വാടകവണ്ടിയാണ് , വിവാദത്തെ കുറിച്ച് പാർട്ടി അന്വേഷിക്കും എന്നൊക്കെയാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. അതേസമയം വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടുമില്ല.
പാർട്ടിനേതാക്കളും ഉയർന്ന പദവിയിലിരിക്കുന്നവരും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ തിരുത്തൽ പ്രക്രിയ വേണ്ടിവരുമെന്ന് ഗുരുവായൂർ വിവാദത്തിൽ കടകംപള്ളിയോട് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി തന്നെ പുലിവാലു പിടിച്ചത് വൻ തിരിച്ചടിയാണ് സിപിഎമ്മമിന് ഉണ്ടാക്കിയിരിക്കുന്നത്. കോഴിക്കോട്ടെ മുന്നണിയുടെ ജില്ലാ നേതൃത്വമാണ് ഇവിടെ സംശയത്തിന്റെ നിഴലിൽ ആയിരിക്കുന്നത്.
'കൊടുവള്ളിയിൽ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത വാഹനമാണ്. പാർട്ടിക്ക് അവിടെ സ്വന്തം വാഹനമില്ല.അതുകൊണ്ടാണ് വാഹനം വാടകയ്ക്ക് എടുത്തത്. കാരാട്ട് ഫൈസലിന്റെ കാർ മുമ്പും വിവിധ പരിപാടികൾക്ക് ഉപയോഗിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചെന്ന മുസ്‌ലിം ലീഗിന്റെ ആരോപണത്തിന് കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാർട്ടിയാണ് മുസ് ലിം ലീഗ്'എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. വാഹനം ഉപയോഗിച്ചതിൽ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014 മാർച്ച് 26ന് ആണ് കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്തത്. അമ്പതു കിലോയിലേറെ സ്വർണം ഫൈസലും ഷഹബാസും കൂട്ടരും കടത്തിയെന്നാണ് കണക്കുകൾ. എയർ ഹോസ്റ്റസ് മാരെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഷഹബാസിന്റെ കാർ അന്ന് കൊടുവള്ളി പഞ്ചായത്ത് അംഗവും ഇപ്പോൾ മുനിസിപ്പൽ അംഗവുമായ കാരാട്ട് ഫൈസലിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇപ്പോഴും കാരാട്ട് ഫൈസലിനെതിരെ കേസ് നിലനിൽക്കുന്നുണ്ട് എന്നാണ് ഡിആർഐ നൽകുന്ന വിവരം.