- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിനു കലിയടങ്ങുന്നില്ല; യുഡിഎഫും സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങുന്നു; ടി പി ചന്ദ്രശേഖരനില്ലാത്ത ഒരു വർഷത്തെക്കുറിച്ചു കെ കെ രമ മറുനാടൻ മലയാളിയോട്
ചന്ദ്രശേഖരൻവധം രാഷ്ട്രീയകേരളത്തിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു. വെള്ളിക്കുളങ്ങരയിലെ വീട്ടിൽവച്ചുള്ള അഭിമുഖത്തിൽ ചന്ദ്രശേഖരനില്ലാത്ത ഒരു വർഷത്തെക്കുറിച്ച്, തുടരുന്ന ഭീഷണികളെക്കുറിച്ച്, ആർഎം
ചന്ദ്രശേഖരൻവധം രാഷ്ട്രീയകേരളത്തിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു. വെള്ളിക്കുളങ്ങരയിലെ വീട്ടിൽവച്ചുള്ള അഭിമുഖത്തിൽ ചന്ദ്രശേഖരനില്ലാത്ത ഒരു വർഷത്തെക്കുറിച്ച്, തുടരുന്ന ഭീഷണികളെക്കുറിച്ച്, ആർഎംപിയുടെ വളർച്ചയെക്കുറിച്ച്.... അങ്ങനെ ഒരു പാടു കാര്യങ്ങൾ.
- ടി.പി. ചന്ദ്രശേഖരൻ ഇല്ലാതെ ഒരു വർഷം കടന്നുപോയി, പോരാട്ടത്തിന്റെ പാതയിൽ ഇപ്പോൾ രമ തനിച്ചാണ്. എന്താണു ഭാവി തീരുമാനം?
ചന്ദ്രശേഖരൻ മുന്നോട്ടു വച്ച ആദർശരാഷ്ട്രീയം അതു മുന്നോട്ടു കൊണ്ടുപോകുന്നു. അതിനായി മാത്രമാണു ശേഷിക്കുന്ന എന്റെ ജീവിതം. ശ്രദ്ധയും അതിൽ മാത്രം. ചന്ദ്രേട്ടൻ വെറുതേ മരിച്ചതല്ല. താൻ ഉയർത്തിപ്പിടിച്ച ആദർശത്തിന്റെ പേരിൽ അതിദാരുണമായി കൊല്ലപ്പെട്ടതാണ്. ഇനി ഇത്തരമൊരു സംഭവം കേരളത്തിൽ ആവർത്തിക്കാൻ പാടില്ല. ഇഷ്ടമുള്ള ആശയത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെ എല്ലാവർക്കും ഉണ്ടാകണം. അതിനായാണ് ശ്രമിക്കുന്നത്. ആദർശങ്ങൾ ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ, വിയോജിപ്പുകൾ തുറന്നു പറയാൻ ധൈര്യം കാണിച്ചതിന്റെ പേരിൽ ഇനിയും ഇവിടെ ചന്ദ്രശേഖരന്മാർ കൊലക്കത്തികൾക്കിരയാവരുത്.
- ആർഎംപി വളർച്ചയുടെ പാതയിലാണോ?
ഞങ്ങൾ ഉദ്ദേശിച്ചതിലും അപ്പുറത്താണ് ആർഎംപിയുടെ വളർച്ച. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതോടെ ആർഎംപിയെക്കുറിച്ച് ഇന്ത്യയൊട്ടുക്ക് ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴും ചർച്ച ചെയ്യുന്നു. കോഴിക്കോട് ജില്ലയിൽ മാത്രമല്ല സംസ്ഥാനമൊട്ടാകെ ചെറുഗ്രൂപ്പുകളായ് ആർഎംപി പ്രവർത്തിക്കുന്നു, ശക്തിപ്രാപിച്ചു വരുന്നു. പാർട്ടി രൂപീകരിച്ചതിനു ശേഷമുള്ള മൂന്നു വർഷത്തെക്കാൾ എത്രയൊ വലിയ വളർച്ചയാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശേഷം ഉണ്ടായത്.
- ചന്ദ്രശേഖരന്റെ മരണം ഭാര്യയായ കെ.കെ. രമയിൽ ഉണ്ടാക്കിയ ആഘാതം വലുതാണ് എങ്കിലും ദുഃഖമെല്ലാം കടിച്ചമർത്തി താങ്കൾ കർമനിരതയാണ്. ഇതിനുള്ള ധൈര്യം, ഊർജ്ജം എന്താണ്?
ചന്ദ്രശേഖരനെ സ്‌നേഹിക്കുന്ന ഒരുപാടു പേർ, അവർ നൽകുന്ന വിശ്വാസം, സാന്ത്വനം, സഹായം അതെല്ലാമാണ് ഇന്നെ്റെ ധൈര്യം. ചന്ദ്രേട്ടനെ ഇത്രയേറെപ്പേർ സ്‌നേഹിച്ചിരുന്നുവെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാന്ത്വനവുമായി ഒഴുകിയെത്തിയത് എത്രയെത്രപേർ. ഇപ്പോഴും ആളുകൾ വരുന്നു ആശ്വസിപ്പിക്കുന്നു, ധൈര്യം പകരുന്നു. ഈ കരുത്തിൽ ഞാൻ മുന്നോട്ടു പോകുന്നു.
- ആർഎംപിയുടെ നേതൃനിരയിലേക്ക് രമ ഇതുവരെ വന്നു കണ്ടില്ല?
നേതൃസ്ഥാനത്തേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി ആർഎംപി കെട്ടിപ്പടുക്കാൻ ചന്ദ്രശേഖരനോടൊപ്പം നിന്നവരുണ്ട്. അവരുടെ പിന്നിൽ അടിയുറച്ച് ഞാനുമുണ്ടാവും. അവസാനം വരെ.
- പിണറായി വിജയൻവധശ്രമക്കേസിൽ രമയെയും അച്ഛൻ മാധവനെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തല്ലോ. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐ(എം) പ്രതിക്കൂട്ടിലായ പോലെ പിണറായിവധശ്രമക്കേസിൽ ആർഎംപിയും പ്രതിക്കൂട്ടിലാവുകയാണോ?
പിണറായിക്കെതിരേ എന്തു വധശ്രമം നടന്നു എന്നാണ് പറയുന്നത്. ഇത് ആർഎംപിയെ കരിതേച്ചു കാണിക്കാനുള്ള സിപിഐ(എം) കുതന്ത്രം മാത്രമാണ്. ചന്ദ്രശേഖരനെ ക്രൂരമാംവിധം കൊലചെയ്ത് ജീവനെടുത്തിട്ടും അവർക്ക് മതിയായിട്ടില്ല. കണ്ണീരുണങ്ങും മുമ്പെ പൊലീസിനെ വിട്ട് എന്നെയും അച്ഛനെയും ചോദ്യം ചെയ്യുകയാണ്. ഞങ്ങളെ മാത്രമാണ് ടാർജറ്റ് ചെയ്തത്. മറ്റൊരു ആർഎംപി പ്രവർത്തകനെപ്പോലും അവർക്ക് ചേദ്യം ചെയ്യേണ്ടതുണ്ടായില്ല. ഞങ്ങളെ വീണ്ടും മാനസികമായി തകർക്കുക. അതാണു സിപിഎമ്മിന്റെ ലക്ഷ്യം. പിണറായിയെ വധിക്കാൻ തോക്കുമായി എത്തി എന്നു പറയുന്ന വളയത്തെ കുഞ്ഞിക്കൃ#്ഷ്ണൻ നമ്പ്യാർ സിപിഐ(എം) പ്രവർത്തകനാണ്. ഇയാൾക്ക് അല്പം മാനസികാസ്വാസ്ഥ്യവുമുണ്ട്. ഇക്കാര്യം സിപിഐ(എം) നേതാക്കൾക്കും ബോധ്യമുണ്ടായിരുന്നു.അല്ലെങ്കിൽ സംസ്ഥാന സെക്രട്ടറിയെ വധിക്കാൻ ശ്രമം നടത്തിയാൽ സിപിഎമ്മുകാർ അടങ്ങിയിരിക്കുമോ? കേരളം അവർ കത്തിക്കില്ലേ. ജില്ലാ നേതാവ് മോഹനൻ മാസ്റ്ററെ ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റ് ചെയ്തപ്പോൾ ഹർത്താൽ നടത്തിയ പാർട്ടിയാണ്. ഇത്തരമൊരു സംഭവമുണ്ടായാൽ ദേശാഭിമാനിയിൽ മെയിൻ സ്റ്റോറിയാവേണ്ടെ. തൂലിക പടവാളാക്കി എഡിറ്റോറിയൽ എഴുതില്ലേ. എന്നാൽ അതൊന്നുമുണ്ടായില്ലല്ലോ? പിറ്റേദിവസം ദേശാഭിമാനിയിൽ ഒന്നാം പേജിൽ രണ്ടു കോളം വാർത്ത വന്നു. അതിൽ നമ്പ്യാർ മാനസികരോഗിയാണെന്നും പറഞ്ഞിരുന്നു. സംഭവം നടന്ന് മൂന്നു നാലു ദിവസം കഴിഞ്ഞാണ് ഇത് ആർ#ംഎംപിക്കെതിരെയുള്ള വടിയാക്കാമെന്ന് സിപിഎമ്മിലെ ഏതോ കപടബുദ്ധികൾ ഉപദേശിച്ചിട്ടുണ്ടാകുക. അതോടെയാണ് സിപിഐ(എം) നേതാക്കൾ രംഗത്തിറങ്ങിയത്. കൊടുവാളും എയർ ഗണ്ണുമായി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ കൊലപ്പെടുത്താൻ പാർട്ടി ഗ്രാമമായ പിണറായിയിൽ എഴുപത്തിനാല് വയസായ വയോവയോധികൻ സ്വയംബുദ്ധിയാലേ ചെന്നു എന്നു പറഞ്ഞാൽ സാമാന്യബുദ്ധിയുള്ളവർ വിശ്വസിക്കുമോ. മാനസികവിഭ്രാന്തിയിൽ എന്തോ കാണിച്ച വയോധികനായ നമ്പ്യാർ ഇപ്പോൾ ജയിലിലാണ്. എന്നാൽ സ്വന്തം പെട്ടിയിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തതിന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കേന്ദ്ര - സംസ്ഥാന പൊലീസുകളോ നീതിന്യായ വ്യവസ്ഥകളോ എന്തു ചെയ്തു? ഒന്നും ചെയ്തില്ല. വെടിയുണ്ട പിടിച്ച കേസിൽ പിണറായി വിജയനെതിരെ ഒരു എഫ്‌ഐആർ പോലും ഇട്ടതായി അറിവില്ല. ഇവിടെ നിയമവും നടപടികളും രണ്ടു വഴിക്കാണ്.
- ടിപി. ചന്ദ്രശേഖരൻ വധക്കേസിന്റെ അനേ്വഷണം നല്ല രീതിയിൽ പുരോഗമിച്ചതാണ്.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ പലകുറി രമയുടെ വീട്ടിൽ വരികയും കാര്യങ്ങൾ ആരായുകയും ചെയ്തിട്ടുണ്ട്. അവർക്ക് കാര്യങ്ങളെല്ലാം ഏറെക്കുറെ അറിയുകയും ചെയ്യാം. എന്നിട്ടും തിരുവഞ്ചൂരിന്റെ പൊലീസ് എന്തുകൊണ്ടാണ് രമയെയും അച്ഛനെയും ചോദ്യം ചെയ്യുന്നത്. സിപിഐ(എം) സമ്മർദ്ദത്തിന് വഴങ്ങിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് രമ പറയുകയും ചെയ്യുന്നു. സിപിഎമ്മിന് യുഡിഎഫ് ഭരണത്തിലും പൊലീസിനെ നിയന്ത്രിക്കാൻ ആവുമെന്നാണോ?
കേരളത്തിന്റെ രാഷ്ട്രീയചരിത്രം അങ്ങനെയാണ്. ചില കാര്യങ്ങളിൽ ഇവിടെ ഇടതും വലതുമൊക്കെ പരസ്പരം സഹകരിക്കും. ഭരണം മാറി മാറി വരുന്നതിനാൽ ഇത്തരം പരസ്പരസഹായങ്ങൾ അവർക്ക് ആവശ്യവുമാണ്. ഭരണകൂടത്തെ തൃപ്തിപ്പെടുത്താൻ നമ്മുടെ പൊലീസ് സംവിധാനം എന്നും ശ്രമിച്ചിട്ടുണ്ട്. കിളിരൂർ,കവിയൂർ... അങ്ങനെ രാഷ്ട്രീയസമ്മർദ്ദത്തിൽ കുരുങ്ങി നിലച്ചു പോയ അനേ്വഷണങ്ങൾ എത്രയുണ്ട് കേരളത്തിൽ. പിണറായി വധശ്രമക്കേസ് കെട്ടിച്ചമച്ച് അതിന്റെ പേരിൽ ആർഎംപിക്കാരെ ക്രൂശിക്കാൻ പൊലീസ് ശ്രമം നടത്തുന്നത് സിപിഎമ്മിന്റെ ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങിത്തന്നെയാണ്. കോടിയേരിയും, എളമരം കരീമും ചന്ദ്രശേഖരൻ വധക്കേസ് അനേ്വഷിച്ച പൊലീസുകാരെ പരസ്യമായി ഭീഷണിപ്പെടുത്തി പേടിപ്പിക്കുകയല്ലേ ചെയ്തത്. അവരുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ഭാര്യമാരെ വരെ വിളിച്ച് ഭീഷണിപ്പെടുത്തി.
- ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നു. ഒരാൾ രണ്ടു പേരിൽ രണ്ടിടത്ത് സാക്ഷിപ്പട്ടികയിൽ. സാക്ഷിയും പ്രതിയുമായി ഒരാൾ. ഇതൊക്കെ കാണുമ്പോൾ അനേ്വഷണസംഘത്തിനു വീഴ്ച പറ്റി എന്നു തോന്നുന്നുണ്ടോ? പ്രോസിക്യൂഷന്റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടോ?
ഇല്ല. അനേ്വഷണ സംഘത്തിന് വീഴ്ച പറ്റി എന്ന് ഒരിക്കലും പറയാനാവില്ല. ഇത്രയും പ്രമാദമായ കേസ് കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായും വന്നുപെടാവുന്ന പിഴവുകൾ എന്നേ പറയാൻ പറ്റുകയുള്ളൂ. 272 സാക്ഷികൾ ഉള്ള വലിയൊരു കേസാണിത. അതുകൊണ്ടുതന്നെ ചില പിഴവുകളും വന്നിട്ടുണ്ടാവാം. ഇതൊഴിച്ചു#് നിർത്തിയാൽ അനേ്വഷണം തീർത്തും തൃപ്തികരമാണ്. പ്രോസിക്യൂഷന്റെ പ്രവർത്തനം തീർത്തും തൃപ്തികരമാണ് .
അനേ്വഷണം തൃപ്തികരമാണെങ്കിൽ പിന്നെയെന്തിനാണ് സിബിഐ അനേ്വഷണം ആവശ്യപ്പെടുന്നത്.
ചന്ദ്രശേഖരൻ വധത്തിനു പിന്നാലെ സിപിഐ(എം) നേതാക്കളുടെ ഗൂഢാലോചന വേണ്ടവിധം അനേ്വഷിച്ചിട്ടില്ല. അനേ്വഷണം ഉന്നത നേതാക്കളിലേക്കു നീങ്ങിയപ്പോൾ അനേ്വഷണസംഘം ഭയന്ന് പിന്മാറുകേയാ അല്ലെങ്കിൽ ഭരണതലത്തിൽ അവർക്ക് മൂക്കുകയറിടുകയോ ഉണ്ടായിട്ടുണ്ട് . സിപിഐ(എം) സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ഗൂഢാലോചനയിൽ സംസ്ഥാനനേതാക്കളും പങ്കാളികളാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായാണ് ഗൂഢാലോചന നടന്നത്. രണ്ടു ജില്ലാ കമ്മിറ്റികൾ ഇതിൽ പങ്കാളികളാവണമെങ്കിൽ സംസ്ഥാനനേതൃത്വം പറഞ്ഞിട്ടായിരിക്കുമെന്ന് സിപിഎമ്മിന്റെ ചിട്ടവട്ടങ്ങൾ അറിയുന്ന എല്ലാവർക്കുമറിയാം. അതുകൊണ്ടു തന്നെ ഉന്നത നേതാക്കളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം അതിനായി ഏതറ്റവും വരെയും പോകും. സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇത് പരിഗണി#്ക്കപ്പെട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചനയിൽ#് പങ്കാളികളായ പ്രമുഖ നേതാക്കൾ ഇപ്പോഴും പുറത്തു വിലസി നടക്കുന്നുണ്ട്. അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സിബിഐ അനേ്വഷണം തന്നെ വരണം. അതിനായി വിശ്രമമില്ലാ#്ത്ത പരിശ്രമത്തിലാണ് ഞാൻ.
- ചന്ദ്രശേഖരൻ വധക്കേസിലെ സാക്ഷികളുടെ കൂട്ടമായുള്ള കൂറുമാറ്റത്തിൽ ആശങ്കയില്ലേ. കൂറുമാറുന്നവരെ പ്രതിരോധിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടുണ്ടോ?
സാക്ഷികളെ സിപിഐ(എം) ഭയപ്പെടുത്തി കൂറുമാറ്റുകയാണ്. മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി കൊടുത്തവർ പോലും ഭീഷണി കാരണം വിചാരണ കോടതിയിൽ മൊഴി മാറ്റുന്നു. ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിനു മതിയായിട്ടില്ല. ആ മുഖം പോലും അവർ ഭയക്കുന്നു. ചന്ദ്രശേഖരന്റെ സ്മരണക്കായി സ്ഥാപിച്ച സ്തൂപം സിപിഎമ്മുകാർ തകർത്തു. ചരമവാർഷികത്തിനു സ്ഥാപിച്ച ഫ്‌ളെക്‌സുകളിൽനിന്ന് ചന്ദ്രശേഖരന്റെ മുഖം വെട്ടിമാറ്റുന്നു. ഇതുകൊണ്ടൊന്നും ആർഎംപിയെ തളർത്താനാവില്ല. ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ, സംശുദ്ധ രാഷ്ട്രീയം... അതിനെ സ്‌നേഹിക്കുന്ന ഒരുപാടു പേരുണ്ട് അവർ നിൽകുന്ന ധൈര്യം.. അതാണ് എന്നെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നത്.