- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവർത്തകനെ വെട്ടിയത് എസ് ഡി പി ഐയെന്ന് സി പി എം; നിഷേധിച്ച് എസ് ഡി പി ഐ; തെരഞ്ഞെടുപ്പിന്റെ മറവിൽ രാഷ്ട്രീയ അക്രമങ്ങൾ തുടർക്കഥയാകുന്നു
ഈരാറ്റുപേട്ട: അരവിത്തറയിൽ സി പി എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് സി പി എം നേതൃത്വം ആരോപിച്ചു.
എന്നാൽ സംഭവത്തിൽ എസ്ഡിപിഐക്കു പങ്കില്ലെന്നു നഗരസഭാ കമ്മിറ്റി പ്രസിഡന്റ് കെ.ഇ.റഷീദ് വ്യക്തമാക്കി.സി പി എം പ്രവർത്തകനായ തട്ടാപ്പറമ്പിൽ നൂർസലാമിനെ
സ്കൂട്ടറിൽ സഞ്ചരിക്കവെ വെള്ളിയാഴ്ച്ച രാവിലെയാണ് ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.
രാവിലെ ഒൻപതോടെ അരുവിത്തുറ കോളജിനു മുൻപിലുള്ള റോഡിലാണു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്കു പോകുകയായിരുന്ന നൂർസലാമിനെ മറ്റൊരു സ്കൂട്ടറിൽ എത്തിയ സംഘമാണ് അടിച്ചുവീഴ്ത്തിയത്. ശേഷം വെട്ടുകയായിരുന്നു.കൈക്കാണ് വെട്ടെറ്റത്. ശബ്ദം കേട്ട് കോളജിൽ തിരഞ്ഞെടുപ്പു ജോലിയിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു.അക്രമത്തിൽ പേരുക്കേറ്റ നൂർസലാം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്