- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി.രാജീവും കെ.എൻ.ബാലഗോപാലും പുതുമുഖങ്ങൾ; പി.ജയരാജനെ പരിഗണിച്ചില്ല; അംഗങ്ങളുടെ എണ്ണം പതിനാറായി ഉയർത്തി; സിപിഎം പുതിയ സെക്രട്ടേറിയറ്റ് ഇങ്ങനെ
തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി 16 പേരെ തെരഞ്ഞെടുത്തു. പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവർ പുതുമുഖങ്ങൾ. നിലവിലുള്ള മറ്റു പതിനാലുപേരും തുടരും. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, എളമരം കരീം, എ കെ ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ, എം എം മണി, കെ ജെ തോമസ് എന്നിവരാണ് മറ്റ് അംഗങ്ങൾ. പി.ജയരാജൻ സെക്രട്ടേറിയറ്റിലേക്ക് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ല.നിലവിൽ 15 അംഗ സെക്രട്ടേറിയറ്റാണുണ്ടായിരുന്നത്. വി.വി ദക്ഷിണാമൂർത്തി മരിച്ചപ്പോൾ ഒരു ഒഴിവ് വന്നു. 16 അംഗ സെക്രട്ടേറിയറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതോടെ രണ്ട് പേർക്ക് അവസരം കിട്ടി. മന്ത്രിമാരായവരിൽ ചിലർ സെക്രട്ടേറിയറ്റ് അംഗത്വം ഒഴിയണമെന്ന് സംസ്ഥാന സമ്മേളനത്തിലും ജില്ലാ സമ്മേളനങ്ങളിലും ആവശ്യമുയർന്നിരുന്നെങ്കിലും അതൊന്നും പാർട്ടി പരിഗണിച്ചില്ല. പാർട്ടി ജില്ല
തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി 16 പേരെ തെരഞ്ഞെടുത്തു. പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവർ പുതുമുഖങ്ങൾ. നിലവിലുള്ള മറ്റു പതിനാലുപേരും തുടരും. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, എളമരം കരീം, എ കെ ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ, എം എം മണി, കെ ജെ തോമസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
പി.ജയരാജൻ സെക്രട്ടേറിയറ്റിലേക്ക് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ല.നിലവിൽ 15 അംഗ സെക്രട്ടേറിയറ്റാണുണ്ടായിരുന്നത്. വി.വി ദക്ഷിണാമൂർത്തി മരിച്ചപ്പോൾ ഒരു ഒഴിവ് വന്നു. 16 അംഗ സെക്രട്ടേറിയറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതോടെ രണ്ട് പേർക്ക് അവസരം കിട്ടി. മന്ത്രിമാരായവരിൽ ചിലർ സെക്രട്ടേറിയറ്റ് അംഗത്വം ഒഴിയണമെന്ന് സംസ്ഥാന സമ്മേളനത്തിലും ജില്ലാ സമ്മേളനങ്ങളിലും ആവശ്യമുയർന്നിരുന്നെങ്കിലും അതൊന്നും പാർട്ടി പരിഗണിച്ചില്ല. പാർട്ടി ജില്ലാ സെക്രട്ടറിമാരിൽ ഏറ്റവും കഴിവ് തെളിയിച്ചവരെന്ന നിലക്കാണ് ബാലഗോപാലിനും പി രാജീവിനും സംസ്ഥാനത്തെ പരമോന്നത സമിതിയിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്.
കൊല്ലത്തും എറണാകുളത്തും പുതിയ സെക്രട്ടറിമാർ വരും. അതാത് ജില്ലാ കമ്മിറ്റികൾ ഇക്കാര്യം പിന്നീട് തീരുമാനിക്കും.സംസ്ഥാന കമ്മിറ്റി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ എകെജി സെന്ററിൽ യോഗം ചേർന്നാണ് ഇവരെ തെരഞ്ഞെടുത്തത് . പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി എന്നിവരും യോഗത്തിൽ പങ്കെടുത്തു.