തൃശൂർ:സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. സമിതിയിൽ 10 പുതുമുഖങ്ങൾ.87 അംഗസമിതിയിൽ നിന്ന് ഒൻപത് പേരെ ഒഴിവാക്കി. ഒരു വട്ടം പൂർത്തിയാക്കിയ കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കാൻ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാർട്ടിയുടെ പരിഗണനയിലില്ലായിരുന്നു.മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ ആരോഹണത്തിന് തടസ്സമായില്ല.പരോക്ഷ പരാമർശങ്ങളൊഴിച്ചാൽ മക്കളുടെ വിവാദത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പുറത്തുയർന്ന വിമർശനങ്ങളൊന്നും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടില്ല. ഒരേ പദവിയിൽ മൂന്നു തവണ തുടരാമെന്നതാണു പാർട്ടി നയം.

കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന വിഭാഗീയതയിൽ വലിയ മാറ്റം വന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും നേതാവിന്റെ പിന്നിലോ, നേതാക്കന്മാരുടെ പിന്നിലോ അല്ല പാർട്ടിയുടെ പിന്നിലാണ് ജനങ്ങൾ അണിനിരക്കുന്നതെന്ന് സംസ്ഥാന സമ്മേളനത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞുവെന്ന് കോടിയേരി പറഞ്ഞു.ജില്ലകളിലെ വിഭാഗീയതയ്ക്ക് തടയിടാൻ കഴിഞ്ഞുവെന്നതാണ് ഇത്തവണത്തെ സവിശേഷത.
പാർട്ടിക്ക് ഇന്ന് ഒരു ശബ്ദമേ ഉള്ളും, വൃത്യസ്ത ശബ്ദങ്ങളില്ല.മന്ത്രി സഭാ പുനഃസംഘടന തൽക്കാലം അജണ്ടയിൽ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.

മാണി വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കില്ല. എൽഡിഎഫ് വിപുലീകരണ വിഷയത്തിലെ കോടിയേരിയുടെ പ്രതികരണവും ശ്രദ്ധേയമായി.പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെയായിരുന്നില്ല.കോൺഗ്രസുമായി സഖ്യമില്ലെന്നാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. ആ തീരുമാനമാണ് കേരളത്തിൽ നടപ്പാക്കുന്നത്.ഷുഹൈബ് വധം ദൗർഭാഗ്യകരവും അപലനീയവുമാണെന്നും, പ്രതികളെ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഗോപി കോട്ടമുറിക്കൽ സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തി.മുഹമ്മദ് റിയാസും, എ.എൻ.ഷംസീറും സംസ്ഥാന കമ്മിറ്റിയിലെത്തി.മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കെ.വി.രാമകൃഷ്ണൻ, കെ.സോമപ്രസാദ്,ആർ.നാസർ, ഗിരിജാ സുരേന്ദ്രൻ., സി.എച്ച്.കുഞ്ഞമ്പു. പുതിയ ജില്ലാ സെക്രട്ടറിമാരെന്ന പരിഗണനയിലാണ് ഇ.എൻ.മോഹൻദാസ് (മലപ്പുറം), പി.ഗഗാറിൻ (വയനാട്) എന്നിവർ സംസ്ഥാന കമ്മിറ്റിയിലെത്തിയത്.കാസർകോട്ടു നിന്നുള്ള പ്രതിനിധിയാണ് സി.എച്ച്.കുഞ്ഞമ്പു.

വി.വി. ദക്ഷിണാമൂർത്തിയുടെ മരണത്തെ തുടർന്നുള്ള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി പാനലിന് രൂപം നൽകിയത്.സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പാനലാണ് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകരിച്ചത്. പ്രായാധിക്യം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഒമ്പതു പേരെ ഒഴിവാക്കിയതെന്നാണ് സൂചന.
എൺപതു കഴിഞ്ഞവർ ഒഴിയണമെന്നും യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്ര നിർദ്ദേശമുള്ളതിനാലാണ് സിപിഎം സംസ്ഥാന കമ്മറ്റിയിൽ മാറ്റങ്ങൾ വന്നത്.

സസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കൾ: വി എസ്.അച്യുതാനന്ദൻ, എം.എം.ലോറൻസ്, പി.കെ.ഗുരുദാസൻ, പാലോളി മുഹമ്മദ് കുട്ടി, കെ.എൻ.രവീന്ദ്രനാഥ്. അതേസമയം പ്രത്യേക ക്ഷണിതാ
87 അംഗ സംസ്ഥാന സമിതിഇതിൽ വി.വി.ദക്ഷിണാമൂർത്തിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഒരൊഴിവുണ്ട്. പുതുമുഖയുവപ്രാതിനിധ്യത്തിനു കൊൽക്കത്ത പ്ലീനം നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ